ch
Feedback
Msone Official

Msone Official

前往频道在 Telegram
2025 年数字统计snowflakes fon
card fon
132 576
订阅者
+7224 小时
+2087
+92730
帖子存档
照片不可用在 Telegram 中显示
33👍 2🤯 1🦄 1
照片不可用在 Telegram 中显示
🎬Msone Release - 3515 (Movie) 🎬Juror #2 (2024) 🎬പരിഭാഷ: പ്രശോഭ് പി.സി 🎬ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി കാണുക. 🎬 Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/juror-2-2024/
显示全部...
52🔥 26👍 2
#Msone Release - 3516 (Movie) Detective K: Secret of Virtuous Widow (2011) ഡിറ്റക്ടീവ് കെ: സീക്രട്ട് ഓഫ് വെർച്യുവസ് വിഡോ (2011) പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Suk-Yoon Kim ജോണർ: ആക്ഷൻ, കോമഡി, ക്രൈം IMDb : 6.2 (N/A)
ജോസോൺ കാലഘട്ടത്തിലെ കുറ്റാന്വേഷകന്റെ തമാശ നിറഞ്ഞ സാഹസിക കഥകൾ പറയുന്ന ‘ഡിറ്റക്ടീവ് കെ സീരീസിലെ’ ആദ്യ ചിത്രമാണ് “ഡിറ്റക്ടീവ് കെ : സീക്രട്ട് ഓഫ് വിർച്യുവസ് വിഡോ”. രാജാവ് നൽകിയ രഹസ്യദൗത്യം അന്വേഷിക്കാൻ ഇറങ്ങിയ കുറ്റാന്വേഷകന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. നാട്ടിലെ അഴിമതിയും അധികാരികളുടെ തുടർക്കൊലപാതകങ്ങളും അന്വേഷിക്കാൻ ഇറങ്ങിയ നായകൻ തന്റെ അന്വേഷണത്തിൽ പല ഞെട്ടിക്കുന്ന സത്യങ്ങളും മനസ്സിലാക്കുന്നു. നായകന്, കൂട്ടിന് സന്തതസഹചാരിയായി സോ പിൽ എന്ന നായമോഷ്ടാവും കൂടെകൂടുന്നതോടെ ഡിറ്റക്ടീവ് കെയുടെ, തമാശയും നിഗൂഢവും ഉദ്വേകജനകവുമായ കേസന്വേഷണത്തിന്റെ സാഹസികയാത്ര ആരംഭിക്കുകയായി. 2011 -ൽ പുറത്തിറങ്ങിയ ഈ ഹിറ്റ് ചിത്രത്തിന് ലഭിച്ച വമ്പിച്ച സ്വീകാര്യതയെത്തുടർന്ന് 2015 -ലും, 2018 -ലും ഇതിന് സീക്വൽ ചിത്രങ്ങൾ ഇറങ്ങുകയുണ്ടായി. പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാവുന്ന ഒരു കൊറിയൻ കോമഡി ഇൻവസ്റ്റിഗേഷൻ മൂവിയാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
51👍 8
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
21👍 7
照片不可用在 Telegram 中显示
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 04/08/25 മുതല്‍ 10/08/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Holy Night: Demon Hunters (2025) ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ് (2025) സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 10183 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
显示全部...
145👍 25👏 1
#Msone Release - 3515 (Movie) Juror #2 (2024) ജ്യൂറർ #2 (2024) പരിഭാഷ: പ്രശോഭ് പി.സി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Clint Eastwood ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി IMDb : 7.0 (PG-13)
ക്ലിൻ്റ് ഈസ്റ്റ്വുഡ് തൻ്റെ 93-ാമത്തെ വയസ്സിൽ സംവിധാനം ചെയ്ത ചിത്രമാണ് ജ്യൂറർ #2. മദ്യപാനശീലമൊക്കെ ഉപേക്ഷിച്ച് കുടുംബസ്ഥനായി കഴിയുകയാണ് ജസ്റ്റിൻ കെംപ്. ഒരു കൊലക്കേസിലെ വിസ്താരത്തിൽ ജ്യൂറി അംഗമാകാൻ ജെസ്റ്റിന് ക്ഷണം ലഭിക്കുന്നു. ഗർഭിണിയായ ഭാര്യയോടൊപ്പം നിൽക്കണമെന്ന ആഗ്രഹമുള്ളതിനാൽ, ജ്യൂറി ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകാൻ ജസ്റ്റിൻ ശ്രമിച്ചെങ്കിലും, ജ്യൂറിയിലെ രണ്ടാമത്തെ അംഗമായി ജസ്റ്റിൻ നിയമിക്കപ്പെടുന്നു. വിസ്താരം തുടങ്ങിയതിന് ശേഷമാണ്, കേസിലെ ചില കാര്യങ്ങളിൽ ജസ്റ്റിൻ്റെ ശ്രദ്ധപതിയുന്നത്. തനിക്ക് ഒഴിഞ്ഞുമാറാവുന്ന കേസല്ല അതെന്ന് ജസ്റ്റിൻ മെല്ലെ മനസ്സിലാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
62🔥 20👍 5
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
19👍 7🔥 4
#Msone Release - 3514 (Movie) Holy Night: Demon Hunters (2025) ഹോളി നൈറ്റ്‌: ഡീമണ്‍ ഹണ്ടേഴ്സ് (2025) പരിഭാഷ: ഹബീബ് ഏന്തയാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: കൊറിയൻ സംവിധാനം: Lim Dae-hee ജോണർ: ആക്ഷൻ, ഫാന്റസി, ഹൊറർ IMDb : 4.9 (N/A)
ബിഗ്പഞ്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോൺ ലിയുടെ സ്ക്രീൻ പ്ലേയിൽ, ലിം ദേ ഹീ തിരക്കഥയും സംവിധാനവും ചെയ്ത് 2025 ൽ ഇറങ്ങിയ ഡോൺലി നായകനായ എത്തിയ ആക്ഷൻ ഹൊറർ സിനിമയാണ് ഹോളി നൈറ്റ്: ഡീമൺ ഹണ്ടേഴ്സ്. ദുഷ്ട ആത്മാക്കളെ ആവാഹിച്ച് കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും സൃഷ്ടിച്ച് നഗരത്തെ ഭീതിയിലാക്കുന്ന ഒരു സംഘം പ്രത്യക്ഷപ്പെടുന്നു. നിയമപാലകർ നിസ്സഹായരാവുമ്പോൾ, നിവർത്തികേടുകൊണ്ട് പോലീസുകാർക്ക് പോലും എപ്പോഴത്തെയും പോലെ അയാളുടെ സഹായം തേടേണ്ടിവരുന്നു. ഹോളി നൈറ്റ് എന്ന് അറിയപ്പെടുന്ന മൂന്നംഗ ഡീമൺ ഹണ്ടേഴ്സിനെ അവർ സഹായത്തിനായി സമീപിക്കുന്നു. ഉരുക്കു മുഷ്ടിയുള്ള ബാവോ, സാത്താന്മാരെ തളച്ചിടാൻ കഴിവുമുള്ള ഷാരോൺ, കൂട്ടിന് സാങ്കേതിക സഹായത്തിനായി കിം. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ഡോക്ടർ സഹായം ചോദിച്ചു ഇവരുടെ അടുക്കലേക്ക് വരുന്നു. തൻ്റെ അനിയത്തിക്ക് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെ കാരണം തിരക്കിയും അതിനുള്ള പരിഹാരവും തേടിയായിരുന്നു അവർ ഹോളി നൈറ്റിൽ എത്തിയത്. എന്നാൽ ആദ്യം അവരത് നിഷേധിക്കുന്നു. പക്ഷേ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ മൂവർ സംഘം പിന്നീട് നടത്തുന്ന സാത്താൻ വേട്ട തന്നെയാണ് ഈ സിനിമ. പക്ഷേ മറ്റുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഡോൺലി ആരാധകർക്ക് കൊണ്ടാടാൻ ഉള്ളതാണ് ഈ സിനിമയും. ആക്ഷൻ പ്രേമികൾ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ചിത്രം ഡോൺ ലീയുടെ സ്ഥിരം വൺ ലൈൻ കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഹൊറർ ആയിട്ടുകൂടി ഇടയ്ക്കിടെയുള്ള ആക്ഷൻ രംഗങ്ങളും പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ വേറിട്ട് നിർത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
136🎉 3👍 1🔥 1🆒 1
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
😱 29 14🔥 6👍 2
#Msone Release - 3513 (Movie) Son of the White Mare (1981) സൺ ഓഫ് ദ വൈറ്റ് മേർ (1981) പരിഭാഷ: വിഷ്ണു എം കൃഷ്ണൻ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഹംഗേറിയൻ സംവിധാനം: Marcell Jankovics ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി IMDb : 7.8 (N/A)
യൂറോപ്പിൽ വളരെ പ്രചാരമുള്ള ഹംഗേറിയൻ നാടോടിക്കഥയാണ് ‘സൺ ഓഫ് ദ വൈറ്റ് മേർ’. അവിടത്തെ പ്രശസ്ത ഗ്രാഫിക് ആർട്ടിസ്റ്റും അനിമേറ്ററുമായ മാർസെൽ യാങ്കോവിച്ച് ആ കഥയ്ക്ക്, അതേ പേരിൽ ഒരു ചലച്ചിത്രഭാഷ്യമൊരുക്കി. ദൈവികശക്തികളുള്ളൊരു വെള്ളക്കുതിര മനുഷ്യക്കുഞ്ഞിന് ജന്മം നൽകുന്നതും, അവൻ തൻ്റെ പൂർവ്വികരുടെ രക്ഷകനാകുന്നതുമാണ് കഥ. ലോകസിനിമയിലെത്തന്നെ എക്കാലത്തെയും മികച്ച അനിമേഷൻ ഫിലിമുകളിലൊന്നായി നിരൂപകർ ഈ ചിത്രത്തെ വാഴ്ത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
33🔥 5👍 2
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
19👍 1
照片不可用在 Telegram 中显示
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 28/07/25 മുതല്‍ 03/08/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: 28 Years Later (2025) 28 ഇയേഴ്സ് ലേറ്റർ (2025) പ്രസ്തുത സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 8623 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. പോസ്റ്റർ: നിഷാദ് ജെ.എൻ
显示全部...
121🔥 22👍 15
#Msone Release - 3512 (Movie) Flight of the Phoenix (2004) ഫ്ലൈറ്റ് ഓഫ് ദ ഫീനിക്സ് (2004) പരിഭാഷ: അരുൺ അശോകൻ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: John Moore ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ IMDb : 6.1 (PG-13)
സ്കോട്ട് ഫ്രാങ്ക്, എഡ്‌വേർഡ് ബേൺസ് എന്നിവരുടെ രചനയിൽ ജോൺ മൂറിന്റെ സംവിധാനത്തിൽ 2004 -ൽ പുറത്തിറങ്ങിയ സർവൈവൽ ത്രില്ലർ മൂവിയാണ് ”ഫ്ലൈറ്റ് ഓഫ് ദി ഫീനിക്സ്”. മംഗോളിയയിലെ ഗോപീ മരുഭൂമിയിൽ ഒരു ഓയിൽ റിഗ് കമ്പനി, ഓയിൽ കണ്ടെത്താത്തതിനാൽ അടച്ചുപൂട്ടേണ്ടി വരുന്നു. ക്യാപ്റ്റൻ ഫ്രാങ്ക് ടൗൺസ്, സഹ പൈലറ്റ് എ.ജെ -യ്‌ക്കൊപ്പം റിഗ്ഗ് അടച്ചുപൂട്ടി ജീവനക്കാരെ തിരികെ വിമാനത്തിൽ കൊണ്ടുപോകുന്നു. യാത്രക്കിടയിൽ ഒരു മണൽ കൊടുങ്കാറ്റിൽ പെട്ട് അവരുടെ വിമാനം തകർന്ന്, അജ്ഞാതമായ മരുഭൂമിയിൽ ക്രാഷ് ലാന്റ് ചെയ്യുന്നു. തുടർന്ന് ആ മരുഭൂമിയിൽ നിന്നും രക്ഷപ്പെടാനായി അവർ തകർന്ന വിമാനം പുനഃർനിർമിക്കുവാൻ തുടങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
62🔥 8👍 4
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
16🔥 15👏 2👍 1
照片不可用在 Telegram 中显示
🎬Msone Release - 3510 🎬28 Years Later (2025) 🎬പരിഭാഷ: വിഷ്‌ണു പ്രസാദ് 🎬ജോണർ: ഹൊറർ, ത്രില്ലർ കാണുക. 💥 Hey, Don't miss this Msone subtitle:🔥 https://malayalamsubtitles.org/languages/english/28-years-later-2025/
显示全部...
🔥 44 28🎉 3👍 1
#Msone Release - 3511 (Series) Weak Hero Class 2 (2025) വീക്ക് ഹീറോ ക്ലാസ് 2 (2025) പരിഭാഷ: അഗ്നിവേശ്, സാബിറ്റോ മാഗ്മഡ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Yoo Soo-Min ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ IMDb : 8.4 (NC-17)
ഒന്നാം സീസണിലെ സംഭവങ്ങൾക്ക് ശേഷം യോൻ സീ-ഉനിന്, ഈൻജാങ് ഹൈ എന്ന പുതിയ സ്കൂളിലേക്ക് മാറേണ്ടി വരുന്നു. ഓർക്കാൻ ആഗ്രഹിക്കാത്ത പഴയസംഭവങ്ങൾ മനസ്സിനെ വേട്ടയാടുന്ന സീ-ഉൻ, ഒരു പ്രശ്നത്തിലും ഇടപെടാതെ പുതിയ സ്കൂളിൽ തന്റെ ദിവസങ്ങൾ തള്ളിനീക്കുന്നു. എന്നാൽ അങ്ങനെയൊരു സ്കൂൾജീവിതത്തിന് അധികനാൾ ആയുസ്സുണ്ടായിരുന്നില്ല. തന്റെ കൺമുന്നിൽ വെച്ചു നടന്നൊരു സംഭവത്തിനെതിരെ പ്രതിക്കരിക്കേണ്ടി വന്നത് മൂലം സീ-ഉനിന് പുതിയ ശത്രുക്കളുണ്ടാകുന്നു. ആ ശത്രുക്കൾ വെറും സ്കൂൾ റൗഡികളല്ലെന്നും, ‘യൂണിയൻ’ എന്ന് അറിയപ്പെടുന്നൊരു മാഫിയ സംഘത്തിന്റെ ഭാഗമാണെന്നും സീ-ഉൻ മനസിലാക്കുന്നു. ഈൻജാങ് സ്‌കൂളിനെ, അവരുടെ മാഫിയ സംഘത്തിൽ ചേർക്കാനുള്ള യൂണിയന്റെ ശ്രമങ്ങളും അതിനെതിരെയുള്ള സീ ഉനിന്റെയും പുതിയ കൂട്ടുകാരുടെയും പ്രതിരോധവുമാണ് 8 എപ്പിസോഡുകൾ അടങ്ങുന്ന സീസൺ 2 -ന്റെ ഇതിവൃത്തം.ആകാംക്ഷ നിറഞ്ഞ രണ്ടാം സീസണിൽ ഒരുപറ്റം പുതിയ അഭിനേതാക്കളും കൂടെ ചേർന്നിട്ടുണ്ട്. 2025 ഏപ്രിലിൽ ഇറങ്ങിയ പുതിയ സീസൺ നെറ്റ്ഫ്ലിക്സിലാണ് ലഭ്യമായിട്ടുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
82🔥 20👏 5💋 4😍 3👍 1
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
🔥 47 12👍 9💋 5
ഈ ജൂലൈ മാസത്തെ നമ്മുടെ ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 🎆 നന്ദി 💜 ഷിഹാസ് പരുത്തിവിള, Sajil Nelson, Akash KN, Jebin Jose, Prasad Dhamodharan, രാഹുൽ മലയിൻകീഴ്, Aravid Kumar, Midhun Vijayan, Deepu Dasan & Jithin Mathew തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു. 💖
显示全部...
166👍 25🔥 6🎉 4👏 3
#Msone Release - 3510 (Movie) 28 Years Later (2025) 28 ഇയേഴ്സ് ലേറ്റർ (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Danny Boyle ജോണർ: ഹൊറർ, ത്രില്ലർ IMDb : 7.1 (R)
ജൈവായുധ ഗവേഷണശാലയിൽ നിന്ന് ‘റേജ് വൈറസ്’ എന്ന മാരക വൈറസ് പുറത്തുചാടിയിട്ട് ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി. നിർബന്ധമായി നടപ്പാക്കിയ ക്വാറൻ്റൈനുള്ളിൽ കഴിയുമ്പോഴും, രോഗബാധിതർക്കിടയിൽ അതിജീവിക്കാൻ ചിലർ വഴികൾ കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ അതിജീവിച്ച ഒരു സംഘം താമസിക്കുന്നത് ഒരു ചെറിയ ദ്വീപിലാണ്. അവരിലൊരാൾ മെയിൻലൻഡിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ, രോഗബാധിതരിലും മറ്റ് അതിജീവിച്ചവരിലും ഒരുപോലെ പടർന്നുപിടിച്ച ഒരു ജനിതകമാറ്റം അവൻ കാണാനിടയാകുന്നു..
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
显示全部...
95👍 9🔥 8🤩 6💋 6👌 3❤‍🔥 2
Download Subtitle
⬇️Android App
⬇️iOS App
照片不可用在 Telegram 中显示
52🔥 10👍 5🤩 5😍 4😱 3💋 1🆒 1