en
Feedback
2025 year in numberssnowflakes fon
card fon
132 514
Subscribers
+6624 hours
+2547 days
+96330 days
Posts Archive
Photo unavailableShow in Telegram
31🔥 4👍 1
#Msone Release - 3476 (Movie) #ClassicJune2025 - 03 Primal Fear (1996) പ്രൈമല്‍ ഫിയര്‍ (1996) പരിഭാഷ: പ്രശോഭ് പി.സി പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് , സ്പാനിഷ് സംവിധാനം: Gregory Hoblit ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി IMDb : 7.7 (R)
ഷിക്കാഗോയിലെ പ്രമുഖനായ അഭിഭാഷകനാണ് മാർട്ടിൻ വെയ്ൽ. മാധ്യമങ്ങളിൽ മുഖം വരാൻ താൽപര്യമുള്ള അദ്ദേഹം, വിവാദമായ കേസുകളിൽ പ്രതികളുടെ അഭിഭാഷകനായാണ് പേരെടുത്തത്. കുറ്റവാളികൾക്കു വേണ്ടി വാദിക്കുന്നയാൾ എന്ന പേര് അദ്ദേഹം കാര്യമാക്കുന്നില്ല. അങ്ങനെയിരിക്കെ നാട്ടിൽ പ്രമുഖനായ ഒരു വ്യക്തി കൊല്ലപ്പെടുന്നു. കേസിൽ പിടിയിലാകുന്നത് ഒരു 19കാരനാണ്. വലിയ വിവാദമായ കേസായതിനാൽ മാർട്ടിൻ വെയ്ൽ കൂടുതലൊന്നും ആലോചിക്കാതെ, പ്രതിഫലം പോലും വേണ്ടെന്നു വെച്ച് പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം. റിച്ചർഡ് ഗീർ, എഡ്വേർഡ് നോർട്ടൻ, ലോറ ലിനി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
57👍 3🤯 3🔥 1😱 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
27👍 3🔥 2
#Msone Release - 3475 (Movie) Ramayana: The Legend of Prince Rama (1993) രാമായണ: ദ ലെജന്‍ഡ് ഓഫ് പ്രിന്‍സ് രാമ (1993) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്ണു എം കൃഷ്ണൻ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Ram Mohan, Yûgô Sakô, Koichi Saski ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ IMDb : 9.1 (PG-13)
രാമായണമെന്ന മഹാ ഇതിഹാസത്തെ അവലംബിച്ചുകൊണ്ട് ഇന്ത്യയിലെയും ജപ്പാനിലെയും കലാകാരന്മാർ സംയുക്തമായി നിർമ്മിച്ച അനിമെ ഫിലിമാണ് ‘രാമായണ: ദ ലെജൻഡ് ഓഫ് പ്രിൻസ് രാമ’. രാമചരിതമറിഞ്ഞ യുഗോ സാക്കോ എന്ന ജാപ്പനീസ് സംവിധായകൻ അക്കഥ അനിമേഷനാക്കാൻ താല്പര്യം പ്രകടിപ്പിച്ചപ്പോൾ, ഇന്ത്യൻ അനിമേഷന്റെ പിതാവെന്നറിയപ്പെടുന്ന രാം മോഹന്റെ നേതൃത്വത്തിൽ ഭാരതം ഈ സിനിമ പൂർത്തിയാക്കാനുള്ള സഹായഹസ്തങ്ങൾ നീട്ടി. IFFI ഇരുപത്തിനാലാം പതിപ്പിൽ ഇന്ത്യയിലാദ്യമായി ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. പിന്നീട്, നീണ്ട 32 വർഷങ്ങൾക്കുശേഷം, പുതുതായി മൂന്നോളം പ്രാദേശികഭാഷകളിലേക്കുകൂടി ഡബ്ബ് ചെയ്ത്, 4K റീമാസ്റ്ററിങ്ങിനു വിധേയമാക്കിക്കൊണ്ട് 2025, ജനുവരി 24ന് ഇന്ത്യൻ തീയറ്ററുകളിലെത്തി. അതിനിടെ, കാർട്ടൂൺ നെറ്റ്‌വർക്ക്, പോഗോപോലുള്ള ടെലിവിഷൻ ചാനലുകളിൽ ബ്രോഡ്കാസ്റ്റ് ചെയ്ത സിനിമ കുട്ടികളുടെയും മുതിർന്നവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാമായണത്തിന്റെ പലതരത്തിലുള്ള അനേകം ദൃശ്യാവിഷ്കാരങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും അവകാശപ്പെടാൻ കഴിയാത്തൊരു സവിശേഷമായ സൗന്ദര്യാത്മകത ഈ അനിമെക്കുണ്ട്. സംസ്കൃതത്തിലുള്ള മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
82👍 9👏 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 28 21👍 3👏 2
#Msone Release - 3474 (Movie) #ClassicJune2025 - 01 Summer with Monika (1953) സമ്മര്‍ വിത്ത് മോണിക്ക (1953) പരിഭാഷ: അർച്ചന മോഹൻദാസ് (ആദ്യ പരിഭാഷ) പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: സ്വീഡിഷ് സംവിധാനം: Ingmar Bergman ജോണർ: ഡ്രാമ, റൊമാൻസ് IMDb : 7.5 (R)
ഇങ്മാർ ബർഗ്മൻ രചനയും സംവിധാനവും നിർവഹിച്ച് 1953-ൽ പുറത്തിറങ്ങിയ സ്വീഡിഷ് പ്രണയചിത്രമാണ് സമ്മർ വിത്ത് മോണിക്ക. ഹാരിയറ്റ് ആൻഡേഴ്സനും ലാർസ് എക്ബോർഗും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം അൻപതുകളിലെ സ്റ്റോക്ഹോമിലെ യുവതയുടെ പ്രണയത്തിൻ്റെയും കാമനകളുടെയും കഥ പറയുന്നു. പത്തൊൻപതുകാരൻ ഹാരിയും പതിനെട്ടുകാരി മോണിക്കയും ദൈനംദിന ജീവിതത്തിലെ വിരസതയും വ്യസനതകളും ഒഴിവാക്കാൻ നാടുവിട്ട് യാത്ര പോവുന്നു. ആ വേനൽക്കാലം അവർക്ക് പ്രണയപൂർണ്ണവും ആനന്ദകരവുമായിരുന്നു. എന്നാൽ ജീവിതത്തിൽ എപ്പോഴും സന്തോഷം മാത്രമല്ല, സംഘർഷഭരിതമായ സാഹചര്യങ്ങളെയും നേരിടേണ്ടി വരുമെന്ന് തുടർന്നുള്ള ദിവസങ്ങൾ അവരെ പഠിപ്പിക്കുന്നു. പ്രമേയത്തിലെ വ്യത്യസ്‌തതയും ധീരമായ ഉള്ളടക്കവും മൂലം വിവാദമായ ഈ ചിത്രം സ്വീഡിഷ് സിനിമയിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ചിത്രമായി കണക്കാക്കപ്പെടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
68🔥 5👍 2👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
18🔥 2
#Msone Release - 3339 (Movie) Transformers: Revenge of the Fallen (2009) ട്രാൻസ്ഫോമേഴ്സ്: റിവഞ്ച് ഓഫ് ദ ഫോളൻ (2009) പരിഭാഷ: സോണി ഫിലിപ്പ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Michael Bay ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ IMDb : 6.0 (PG-13)
മൈക്കിൾ ബേയുടെ സംവിധാനത്തിൽ 2007 പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്സ് എന്ന ചിത്രത്തിൻ്റെ തുടർച്ചയാണ് 2009 ൽ പുറത്തിറങ്ങിയ ട്രാൻസ്ഫോമേഴ്‌സ് റിവെൻജ് ഓഫ് ദ ഫാളൻ. കഥയിലേക്ക് വന്നാൽ ട്രാൻസ്ഫോമേഴ്‌സ് 2007 ലെ സംഭവങ്ങൾക്ക് ശേഷം ഒരു കോളേജ് ജീവിതമൊക്കെ കെട്ടിപടുത്തി ഒരു സാധാരണ ജീവിതത്തിലേയ്ക്ക് പോകുവാൻ ശ്രമിക്കുകയാണ് സാം വിറ്റ്വിക്കി. മിച്ചം വന്ന ഡിസെപ്റ്റിക്കോണുകളെ നശിപ്പിക്കുന്ന ഓപ്പറേഷനുകളുമായി ഒപ്റ്റിമസും കൂട്ടരും കഴിയുന്നു. അങ്ങനെയുള്ള ഒരു ഓപ്പറേഷനിൽ ഒരു ഡിസെപ്റ്റിക്കോണിൽ നിന്നും വരാൻ പോകുന്ന ഒരു വലിയ ശത്രുവിനെ പറ്റിയുളള ഭീഷണി ഉയരുന്നു. അതേസമയം കോളേജിൽ പോയ സാം ചില ഭ്രാന്തൻ ചിഹ്നങ്ങൾ കാണാൻ തുടങ്ങുന്നു. ആരാണീ ശത്രു? ഒപ്റ്റിമസിനും കൂട്ടർക്കും അവരെ തടയാനാകുമോ? എന്തുകൊണ്ടാണ് സാം ഇത്തരം ഭ്രാന്തൻ ചിഹ്നങ്ങൾ കാണുന്നത്? ഈ ചിഹ്നങ്ങളുടെ അർഥമെന്ത്? തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ വിഷ്വൽ എഫക്റ്റ്സിന് യാതൊരു മങ്ങലും വരുത്താതെ പ്രേഷകരിലേക്ക് എത്തിക്കുന്നതിൽ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. മികച്ച ആക്ഷൻ, സംഭാഷണ രംഗങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്താലും സമ്പുഷ്ട്ടമായ ഈ ചിത്രം ട്രാൻസ്ഫോമേഴ്‌സ് ചിത്രങ്ങളിൽ നിങ്ങൾക്കൊരു പുതിയ അനുഭവമായിരിക്കും തരുക എന്നതിൽ യാതൊരു സംശയവുമില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
57👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 23 20👍 1
Photo unavailableShow in Telegram
ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി ക്ലാസിക് ജൂൺ 2025 ജൂൺ 10 മുതൽ തുടങ്ങുന്നു. സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്. എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും. പ്രിയപ്പെട്ടവരെ, 2015 മുതല്‍ എല്ലാ ജൂണ്‍ മാസവും ഒരു പിടി ക്ലാസിക് ചിത്രങ്ങളുമായി എംസോണ്‍ നിങ്ങളുടെ മുന്നിലേക്ക് ക്ലാസിക് ജൂണ്‍ ഫെസ്റ്റുമായി എത്തുന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇത്തവണ 2025 -ല്‍ നടക്കാന്‍ പോകുന്നത് ക്ലാസിക് ജൂണിന്റെ പതിനൊന്നാമത്തെ പതിപ്പാണ്‌. ഇതുവരെയുള്ള പത്ത് പതിപ്പുകൾക്ക് ഉണ്ടായിരുന്ന പ്രേക്ഷക പിന്തുണ ഈ വർഷവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ നമുക്ക് ഒരുമിച്ച് ക്ലാസിക്കുകളുടെ മഴയിൽ നനയാം. Logo Credits : @praveenadoor
Show all...
365👍 55🔥 27👏 6👌 4🎉 3🕊 2🆒 2🤝 1😘 1
#Msone Release - 3473 (Movie) Predator: Killer of Killers (2025) പ്രഡേറ്റർ: കില്ലർ ഓഫ് കില്ലേഴ്സ് (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: ഉണ്ണി ജയേഷ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Dan Trachtenberg ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ IMDb : N/A (N/A)
പ്രഡേറ്റർ ഫ്രാഞ്ചൈസിലെ എട്ടാമത്തെ സിനിമയാണ് ഡാൻ ട്രാക്റ്റൻബർഗ് സംവിധാനം ചെയ്ത പ്രഡേറ്റർ: കില്ലർ ഓഫ് കില്ലേഴ്സ്. ചരിത്രത്തിലെ പല കാലഘട്ടങ്ങളിൽ നിന്നുള്ള ഏറ്റവും അപകടകാരികളായ പോരാളികളെ ഒരു അജ്ഞാത ശക്തി ഒരിടത്ത് ഒരുമിപ്പിക്കുന്നു. തന്റെ ശത്രുവിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഏർസ എന്ന കരുത്തയായ വൈക്കിങ് രാജ്ഞി, ജപ്പാനിലുള്ള ഒരു സാമൂറായി, രണ്ടാം ലോകമഹായുദ്ധകാലത്തെ ടോറസ് എന്ന അമേരിക്കൻ പൈലറ്റ് എന്നിവരാണ് ആ കൂട്ടത്തിലുള്ളവർ. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ഇവർ, ഒരു ദിവസം കണ്ണ് തുറക്കുന്നത് ഒരു അന്യഗ്രഹത്തിലാണ്. തങ്ങളെ ആരാണ് എന്തിനാണ് അവിടെ കൊണ്ടുവന്നത്, എന്താണവരുടെ ലക്ഷ്യം എന്നതാണ് സിനിമയുടെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
92🔥 19❤‍🔥 3👌 2👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
52🔥 13😱 5👍 2
#Msone Release - 3472 (Movie) The Ruins (2008) ദ റൂയിൻസ് (2008) പരിഭാഷ: അഷ്‌കർ ഹൈദർ, പ്രശാന്ത് പി. ആർ. ചേലക്കര പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Carter Smith ജോണർ: അഡ്വെഞ്ചർ, ഹൊറർ, ത്രില്ലർ IMDb : 5.9 (R)
അമേരിക്കയിൽ നിന്നും നാലുപേർ മെക്സിക്കയിൽ അവധി ആഘോഷിക്കാൻ വരുന്നു. അവിടെ വെച്ച് അവരൊരു ജർമൻ ടൂറിസ്റ്റിനെ പരിചയപ്പെടുന്നു. പുരാവസ്തു ഗവേഷകയായ സ്ത്രീയ്ക്കൊപ്പം അയാളുടെ അനിയൻ പോയൊരു മായൻ ടെമ്പിളിനെ പറ്റി അറിഞ്ഞ അവർ, അയാളോടൊപ്പം അവിടേയ്ക്ക് പുറപ്പെടുന്നു. അവിടെ എത്തിച്ചേർന്നശേഷം അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പ്രതിപാദിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
77👍 7
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
10🔥 10👍 3
#Msone Release - 3471 (Movie) Sinners (2025) സിന്നേഴ്സ് (2025) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Ryan Coogler ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ IMDb : 8.1 (R)
2025-ൽ പുറത്തിറങ്ങിയ “സിന്നേഴ്സ്" റയാൻ കൂഗ്ലർ രചനയും സംവിധാനവും നിർവഹിച്ച ഒരു അമേരിക്കൻ ആക്ഷന്‍ ഹൊറർ ഡ്രാമ സിനിമയാണ്. മൈക്കൽ ബി. ജോർഡൻ ഇരട്ട വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തില്‍ 1932-ലെ മിസിസിപ്പി ഡെൽറ്റയിലെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. തങ്ങളുടെ പ്രശ്നഭരിതമായ ഭൂതകാലത്തിൽ നിന്ന് രക്ഷനേടാനായി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന ഇരട്ട സഹോദരന്മാരാണ് സ്മോക്കും സ്റ്റാക്കും. എന്നാൽ, അവർ പ്രതീക്ഷിക്കാത്ത അസാധാരണവും ഭയാനകവുമായ ഒരു ദുഷ്ടശക്തി അവരെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. വംശീയത, കല, അതിജീവനം എന്നീ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രം, ചരിത്രവും അമാനുഷിക ഭീകരതയും ഉദ്വേഗജനകമായ നിമിഷങ്ങളും കോർത്തിണക്കിയ ഒരു ദൃശ്യാനുഭവമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Show all...
130🔥 28👏 6🤩 6👍 4🎉 2👌 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 47 27👏 5🤩 3😍 3👍 1😱 1