es
Feedback
Msone Official

Msone Official

Ir al canal en Telegram
2025 año en númerossnowflakes fon
card fon
132 505
Suscriptores
+6624 horas
+2547 días
+96330 días
Archivo de publicaciones
#Msone Release - 3591 (Movie) Escape from New York (1981) എസ്‌കേപ്പ് ഫ്രം ന്യൂ യോർക്ക് (1981) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: John Carpenter ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ IMDb : 7.1 (R)
1997-ലെ ഒരു ഭീകരമായ ഭാവിലോകത്ത്, ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ ദ്വീപ്, രാജ്യത്തെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന ഒരു വലിയ ജയിലായി മാറിയിരിക്കുന്നു. ഈ അരാജകത്വത്തിലേക്ക് അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനം തകർന്നു വീഴുന്നതോടെയാണ് കഥാഗതി മാറുന്നത്. മുൻ സൈനികനും ഇപ്പോഴത്തെ കുറ്റവാളിയുമായ സ്നേക്ക് പ്ലിസ്കന് മുന്നിൽ അധികാരികൾ ഒരു നിർബന്ധിത ദൗത്യം വെക്കുന്നു: അതീവ അപകടകരമായ ഈ ജയിൽ ദ്വീപിലേക്ക് കടന്ന് പ്രസിഡൻ്റിനെ കണ്ടെത്തുക. നിശ്ചിത സമയത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കിയില്ലെങ്കിൽ സ്നേക്കിൻ്റെ ജീവൻ തന്നെ അപകടത്തിലാകും. നിയമങ്ങളോ ദയയോ ഇല്ലാത്ത ആ ലോകത്ത്, അതിസാഹസികനും ഒറ്റയാനുമായ സ്നേക്കിന് പ്രസിഡൻ്റിനെ രക്ഷിക്കാനും സ്വന്തം ജീവൻ നിലനിർത്താനും കഴിയുമോ എന്നതാണ് ചോദ്യം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
61🔥 8👍 3👌 2👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
26👍 5😍 2
#Msone Release - 3490 (Movie) #ClassicJune2025 - 16 The Circus (1928) ദ സർക്കസ് (1928) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Charles Chaplin ജോണർ: കോമഡി, ഫാമിലി, റൊമാൻസ് IMDb : 8.1 (G)
തെറ്റിദ്ധാരണകൾ കാരണം പൊലീസിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിൽ, ചാർളി ചാപ്ലിൻ ഒരു സർക്കസ് കൂടാരത്തിൽ എത്തിച്ചേരുന്നു. അബദ്ധത്തിൽ സർക്കസ് കൂടാരത്തിനുള്ളിൽ എത്തുന്ന ചാർളി, തൻ്റെ വിചിത്രമായ പെരുമാറ്റങ്ങൾ കൊണ്ട് കാണികളെ ചിരിപ്പിക്കുകയും അവിടുത്തെ പ്രധാന താരമായി മാറുകയും ചെയ്യുന്നു. തുടർന്ന് അവിടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
50🔥 6🎉 2👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
30😍 5👍 4
#Msone Release - 3489 (Movie) #ClassicJune2025 - 15 Goodbye, Dragon Inn (2003) ഗുഡ്ബൈ, ഡ്രാഗൺ ഇൻ (2003) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: മാൻഡറിൻ സംവിധാനം: Tsai Ming-liang ജോണർ: കോമഡി, ഡ്രാമ IMDb : 7.1 (N/A)
തായ്‌വാനിലെ ഒരു മഴയുള്ള രാത്രിയിൽ, അടച്ചുപൂട്ടലിന്റെ വക്കിൽ നിൽക്കുന്ന ഈ സിനിമാ കൊട്ടകയിൽ “ഡ്രാഗൺ ഗേറ്റ് ഇൻ” എന്ന ക്ലാസിക് ആയോധനകല ചിത്രം പ്രദർശിപ്പിക്കുകയാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് സിനിമ കാണാനെത്തിയിട്ടുള്ളത്. ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരി, പ്രൊജക്ഷനിസ്റ്റ്, സിനിമ കാണാനെത്തിയ കുറച്ച് പ്രേക്ഷകരും. പോകെപ്പോകെ അവിടെ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
44🎉 3👍 2👌 2😍 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
27😍 4🔥 2🎉 2👍 1
#Msone Release - 3488 (Movie) Assault on Precinct 13 (1976) അസോൾട്ട് ഓൺ പ്രീസിങ്ക്റ്റ് 13 (1976) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: John Carpenter ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ IMDb : 7.3 (R)
ലോകേഷ് കനകരാജിന്റെ കൈതി എന്ന സിനിമയ്‌ക്ക് പ്രചോദനമായ ചിത്രമാണ് അസോൾട്ട് ഓൺ പ്രീസിങ്ക്റ്റ് 13. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഒരു പൊലീസ് സ്റ്റേഷൻ. വളരെ കുറച്ച് ഉദ്യോഗസ്ഥർ മാത്രമാണ് അവിടെ ഡ്യൂട്ടിയിലുള്ളത്. ഒരു ഭീകര സംഭവത്തെത്തുടർന്ന് അപകടകാരികളായ ഒരു ക്രിമിനൽ സംഘം ആ പൊലീസ് സ്റ്റേഷൻ വളയുകയും അകത്തുള്ളവരെ ആക്രമിക്കാനും ചെയ്യുന്നു. സ്റ്റേഷനിനുള്ളിലാകട്ടെ, കുറച്ച് പൊലീസുകാരും പിന്നെ ഒരു ജയിൽപുള്ളിയും മാത്രമാണുള്ളത്. ആ ജയിൽപുള്ളിയുടെ സഹായത്തോടെ പൊലീസുകാർ ഗുണ്ടകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പാണ് സിനിമയുടെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
49 4👍 4🔥 3🎉 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
25🔥 3🎉 2👍 1
#Msone Release - 3487 (Movie) Modern Times (1936) മോഡേൺ ടൈംസ് (1936) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Charles Chaplin ജോണർ: കോമഡി, ഡ്രാമ, റൊമാൻസ് IMDb : 8.5 (G)
ഫാക്ടറിയിലെ ആവർത്തന വിരസമായ ജോലി കാരണം സമനില തെറ്റി തെരുവിലിറങ്ങേണ്ടി വരുന്ന ഒരു പാവം മനുഷ്യൻ (ട്രാംപ്), വിശപ്പടക്കാൻ നിവൃത്തിയില്ലാതെ മോഷണം നടത്തുന്ന ഒരു യുവതിയെ (ഗമിൻ) കണ്ടുമുട്ടുന്നു. പിന്നീട് ഇരുവരും ഒന്നിച്ചാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നത്. ആധുനിക കാലത്തെ മനുഷ്യൻ്റെ അവസ്ഥകളെ, തമാശയും ഗൗരവതരമായ കാര്യങ്ങളും ഇടകലർത്തി ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു സിനിമ കൂടിയാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
#Msone Release - 3487 (Movie) Modern Times (1936) മോഡേൺ ടൈംസ് (1936) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Charles Chaplin ജോണർ: കോമഡി, ഡ്രാമ, റൊമാൻസ് IMDb : 8.5 (G)
ഫാക്ടറിയിലെ ആവർത്തന വിരസമായ ജോലി കാരണം സമനില തെറ്റി തെരുവിലിറങ്ങേണ്ടി വരുന്ന ഒരു പാവം മനുഷ്യൻ (ട്രാംപ്), വിശപ്പടക്കാൻ നിവൃത്തിയില്ലാതെ മോഷണം നടത്തുന്ന ഒരു യുവതിയെ (ഗമിൻ) കണ്ടുമുട്ടുന്നു. പിന്നീട് ഇരുവരും ഒന്നിച്ചാണ് ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുന്നത്. ആധുനിക കാലത്തെ മനുഷ്യൻ്റെ അവസ്ഥകളെ, തമാശയും ഗൗരവതരമായ കാര്യങ്ങളും ഇടകലർത്തി ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു സിനിമ കൂടിയാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
54👏 4🔥 3😍 3👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
35👌 3👏 2😍 2👍 1
#Msone Release - 3486 (Movie) The Ugly Stepsister (2025) ദി അഗ്ലി സ്റ്റെപ്പ്സിസ്റ്റര്‍ (2025) പരിഭാഷ: അർച്ചന മോഹൻദാസ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: നോർവീജിയൻ സംവിധാനം: Emilie Blichfeldt ജോണർ: കോമഡി, ഡ്രാമ, ഹൊറർ IMDb : 7.1 (N/A)
നോർവീജിയൻ സംവിധായിക എമീലിയെ ബ്ലിക്ഫെൽത്ത് സംവിധാനം ചെയ്ത ബോഡി ഹൊറർ ചിത്രമാണ് ‘ദി അഗ്ലി സ്റ്റെപ്പ് സിസ്റ്റർ.’ പരിചിതമായ സിൻഡ്രല്ല നാടോടിക്കഥയ്ക്ക് ഹൊറർ പരിവേഷം നൽകി റീ-ഇമാജിൻ ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ സംവിധായിക. എൽവീരയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് യൂലിയൻ രാജകുമാരനെ വിവാഹം കഴിക്കണമെന്നത്. തൻ്റെ വധുവിനെ തിരഞ്ഞെടുക്കാൻ രാജകുമാരൻ കൊട്ടാരത്തിൽ നൃത്തവിരുന്ന് സംഘടിപ്പിക്കുന്നു. എന്നാൽ വിരൂപയും തടിച്ചിയുമായ എൽവീരയെ രാജകുമാരൻ ഒരിക്കലും തിരഞ്ഞെടുക്കില്ല. സുന്ദരിയാവാനായി എൽവീരയ്ക്ക് സ്വന്തം ശരീരം വേദനാജനകമായ പല രൂപമാറ്റ പ്രക്രിയകളിലൂടെയും കടത്തിവിടേണ്ടി വരുന്നു. എന്നാൽ രൂപമാറ്റം സംഭവിക്കുന്നതിനോടൊപ്പം എൽവീരയ്ക്ക് നേരിടേണ്ടി വരുന്ന തടസ്സങ്ങളും കൂടി വരുന്നു. പക്ഷേ തൻ്റെ ആഗ്രഹം നിറവേറ്റാൻ ഏതറ്റം വരെയും പോകാൻ എൽവീര തയ്യാറായിരുന്നു. മുന്നറിയിപ്പ്: ഭീതിപ്പെടുത്തുന്ന അനവധി രംഗങ്ങളും, നഗ്നതയും ഉള്ളതിനാല്‍ പ്രായപൂര്‍ത്തിയായവര്‍ മാത്രം കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
76🤯 8🔥 7👌 5😱 4👍 2🤩 2👏 1🆒 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
26🔥 11👍 1
#Msone Release - 3485 (Movie) Somewhere in Time (1980) സംവേര്‍ ഇന്‍ ടൈം (1980) പരിഭാഷ: ഗായത്രി മാടമ്പി പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Jeannot Szwarc ജോണർ: ഡ്രാമ, ഫാന്റസി, റൊമാൻസ് IMDb : 7.2 (PG-13)
റിച്ചാർഡ് കോളിയർ എന്ന പ്രശസ്തനായ നാടകകൃത്ത്, തന്റെ ആദ്യ നാടകത്തിന്റെ ഓപ്പണിങ്ങ് നൈറ്റിൽ വെച്ച് പ്രായമായ ഒരു സ്ത്രീയെ കണ്ടുമുട്ടുന്നു. ‘എന്റെ അടുത്തേക്ക് തിരിച്ചു വരൂ’ എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നകലുന്നു. 8 വർഷങ്ങൾക്ക് ശേഷം, റിച്ചാർഡ് ഗ്രാൻഡ് ഹോട്ടൽ സന്ദർശിക്കാനിടയാകുന്നു. അവിടെ വെച്ച് പഴയൊരു നടിയുടെ ഫോട്ടോ കണ്ടതിനു ശേഷം, അവരെ കുറിച്ച് കൂടുതൽ അറിയാനായി റിച്ചാർഡ് ശ്രമിക്കുന്നു. ആ നടിയുടെ പിന്നാലെ അന്വേഷിച്ചു പോകുന്ന റിച്ചാർഡ് 1912ലേക്ക് ടൈം ട്രാവൽ ചെയ്യാനൊരുങ്ങുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ റിച്ചാർഡിന്റെ ജീവിതത്തിനെ തിരിച്ചുപോക്കില്ലാത്ത വിധം മാറ്റി മറിക്കുന്നു; ഒപ്പം മറ്റൊരു വ്യക്തിയുടേയും. റിച്ചാർഡ് മാത്സണ്ണിന്റെ ‘ബിഡ് ടൈം റിട്ടേൺ ‘ എന്ന നോവലാണ് ഈ സിനിമയ്ക്ക് ആധാരമായിട്ടുള്ളത്. സയൻസ് ഫിക്ഷനും റൊമാൻസും ഒത്തിണങ്ങിയ ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിരിച്ചിരിക്കുന്നത് ക്രിസ്റ്റോഫർ റീവ്സ്, ജെയിൻ സെയ്‌മോർ, ക്രിസ്റ്റോഫർ പ്ലമ്മർ എന്നിവരാണ്. നിരവധി മേഖലകളിൽ അവാർഡുകൾ കരസ്തമാക്കിയ ഈ സിനിമയുടെ സംവിധായകൻ ജീനോട്ട് സീസോവർക്ക് ആണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
44😱 2👍 1🤯 1🦄 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
18👍 1🔥 1
#Msone Release - 3484 (Movie) Picnic at Hanging Rock (1975) പിക്നിക് അറ്റ്‌ ഹാങ്ങിങ് റോക്ക് (1975) പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് , ഫ്രഞ്ച് സംവിധാനം: Peter Weir ജോണർ: ഡ്രാമ, മിസ്റ്ററി IMDb : 7.4 (PG-13)
1900- ലെ ഒരു വാലൻന്റൈൻ ദിനത്തിൽ വിക്ടോറിയയിലെ ഹാങ്ങിങ് റോക്കിലേക്ക് ആപ്പിൾയാർഡ് കോളേജ് എന്ന പ്രൈവറ്റ് സ്കൂളിൽ നിന്നും പിക്നിക്കിനായി പോയ വിദ്യാർത്ഥിനികളിൽ ചിലരെയും അവരുടെ ഒരു അധ്യാപികയേയും അവിടെ വച്ച് കാണാതാകുന്നു. അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ ഉള്ളടക്കം. 1975- ൽ പുറത്തിറങ്ങിയ ഈ ഓസ്‌ട്രേലിയൻ ചിത്രം വമ്പൻ ഹിറ്റാകുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ഓസ്‌ട്രേലിയൻ സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രത്തെ പരിഗണിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
43👌 4👍 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
21👍 1
#Msone Release - 3483 (Movie) #ClassicJune2025 - 10 The Treasure of the Sierra Madre (1948) ദ ട്രെഷർ ഓഫ് ദ സിയെറ മാഡ്രെ (1948) പരിഭാഷ: പ്രശോഭ് പി.സി പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് , സ്പാനിഷ് സംവിധാനം: John Huston ജോണർ: അഡ്വെഞ്ചർ, ഡ്രാമ, വെസ്റ്റേൺ IMDb : 8.2 (N/A)
അമേരിക്കക്കാരനായ ഫ്രെഡ് സി. ഡോബ്സ് മെക്സിക്കോയിൽ തൊഴിൽ തേടി അലയുകയാണ്. മറ്റ് അമേരിക്കക്കാരോട് പണം ഇരന്ന് ജീവിക്കേണ്ടിവരുന്ന ഡോബ്സിന് ജോലിയൊന്നും കിട്ടുന്നില്ല. ഇതിനിടെ അയാൾ, തന്നെപ്പോലെ തന്നെ ജോലി തേടി അലയുന്ന കർട്ടിൻ എന്നയാളെ പരിചയപ്പെടുന്നു. മുമ്പ് നിയമവിരുദ്ധമായി സ്വർണ്ണം കുഴിച്ചെടുത്തിരുന്ന ഹോവർഡ് എന്നയാളെ കണ്ടുമുട്ടിയത് ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായി. സിയെറ മാഡ്രെ മലനിരകളിലെ സ്വർണ്ണനിക്ഷേപത്തെക്കുറിച്ച് അവർ ഹോവർഡിൽ നിന്ന് അറിയുന്നു. സാഹസികമായ ഒരു യാത്ര അവർ പദ്ധതിയിടുന്നു. വെസ്റ്റേൺ പശ്ചാത്തലത്തിൽ, നിധിവേട്ടയുടെ എല്ലാ ത്രില്ലും അടങ്ങിയ സിനിമയാണ് ദ ട്രെഷർ ഓഫ് ദ സിയെറ മാഡ്രെ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Mostrar todo...
50👍 5🔥 2😍 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
29🔥 5👍 1🦄 1