fa
Feedback
Msone Official

Msone Official

رفتن به کانال در Telegram
2025 سال در اعدادsnowflakes fon
card fon
132 570
مشترکین
+7224 ساعت
+2087 روز
+92730 روز
آرشیو پست ها
#Msone Release - 3522 (Movie) National Treasure (2004) നാഷണൽ ട്രെഷർ (2004) പരിഭാഷ: പ്രവീൺ വിജയകുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Jon Turteltaub ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി IMDb : 6.9 (PG-13)
ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരം അമേരിക്കയിൽ എവിടെയോ മറച്ചുവെച്ചിട്ടുള്ളതായി കരുതപ്പെടുന്നു. തന്റെ പൂർവ്വികർ അന്വേഷിച്ചു പോയി പരാജയപ്പെട്ട ആ നിധി തേടി ബെൻ ഗേറ്റ്സ് ഇറങ്ങുന്നു. അമേരിക്കയുടെ ചരിത്രത്തിലും ചരിത്ര സ്മാരകങ്ങളിലുമായി ചേർത്തു വെച്ചിട്ടുള്ള ‘ക്ലൂ’ മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ. എന്നാൽ, ബെന്നിന്റെ മുൻ സഹപ്രവർത്തകൻ ഇയാൻ ഹൗവ്, കൊല്ലാൻ പോലും മടിക്കാത്ത ഒരു എതിരാളിയായി ഈ നിധിക്ക് പിന്നാലെയുണ്ട്. ഈ വെല്ലുവിളികൾ എല്ലാം തരണം ചെയ്തുള്ള ബെൻ ഗേറ്റ്സിന്റേയും സുഹൃത്ത് റെയ്ലിയുടേയും നിധി തേടിയുള്ള സാഹസിക യാത്രയാണ് ‘നാഷണൽ ട്രഷർ’. ജോൺ ടർട്ടിൽടോബ് സംവിധാനം നിർവഹിച്ച് 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ അഡ്വെഞ്ചർ സിനിമയാണ് നാഷണൽ ട്രഷർ. നിക്കോളസ് കേജ്, ഡയാന ക്രൂഗർ, ജസ്റ്റിൻ ബാർത്ത, സീൻ ബീൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
95👍 12
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 28 19🕊 2👍 1
#Msone Release - 3519 (Series) Alien: Earth Season 01 (2025) ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Noah Hawley ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ IMDb : 8 (NC-17)
എപ്പിസോഡ് 1-3 വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
68👍 4
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 27 13👍 2
01:56
Video unavailableShow in Telegram
Wednesday S02 The girl in black is back.🖤 കാത്തിരിക്കുക.🌼 എംസോണിൽ മലയാളം പരിഭാഷയിൽ ആസ്വദിക്കാം.. 🌼
نمایش همه...
73.48 MB
87👍 16🔥 12 1👏 1
02:27
Video unavailableShow in Telegram
Panchayat S04 🌼 വാ.. പോൾടെക്സ് പഠിക്കാം...😌 കാത്തിരിക്കുക.🌼
نمایش همه...
Panchayath Trailer.mp4113.66 MB
149🔥 9😍 7👍 5🤩 3
#Msone Release - 20 (Movie) The Navigator (1924) ദ നാവിഗേറ്റർ (1924) പരിഭാഷ: വിഷ്ണു എം കൃഷ്ണൻ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Donald Crisp, Buster Keaton ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, കോമഡി IMDb : 7.5 (N/A)
റോളോ ട്രെഡ്‌വേ എന്ന ചെറുപ്പക്കാരന് പെട്ടെന്നൊരു പൂതി; ഒരു കല്ല്യാണം കഴിക്കാൻ. അയാൾ അയൽപ്പക്കത്തെ സുമുഖിയായ ചെറുപ്പക്കാരിയോട് വിവാഹാഭ്യർത്ഥന നടത്തി. ഉടൻതന്നെ അവളത് നിരസിക്കുകയും ചെയ്തു. പക്ഷേ, അയാളൊരു പ്രത്യേകതരക്കാരനായതുകൊണ്ട് മധുവിധുവിനുള്ള ഏർപ്പാടുകളെല്ലാം കാലേക്കൂട്ടി ചെയ്തിരുന്നു. അങ്ങനെ വധുവിനെക്കൂടാതെ യാത്രയ്ക്കു പുറപ്പെടുകയാണ് ട്രെഡ്‌വേ കുടുംബത്തിലെ ഇളമുറത്തമ്പുരാൻ. ശേഷം സംഭവിച്ചതറിയാൻ സിനിമ കാണുക. ബസ്റ്റർ കീറ്റന്റെ എക്കാലത്തെയും വലിയ ബോക്സോഫീസ് ഹിറ്റും, അദ്ദേഹത്തിന്റെ മികച്ച അഞ്ചു ചലച്ചിത്രങ്ങളെടുത്താൽ അതിലൊന്നുമാകുന്ന ‘ദ നാവിഗേറ്റർ‘ സാംസ്കാരികമായും ചരിത്രപരമായും സൗന്ദര്യാത്മക അളവുകോലുകളാലും ഏറെ പ്രാധാന്യമർഹിക്കുന്ന സിനിമയാണ്. ഇതിലെ അണ്ടർവാട്ടർ സീനുകളൊക്കെയും ഇന്നും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
44👍 9👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
20👍 1
#Msone Release - 3521 (Movie) Jurassic World: Rebirth (2025) ജുറാസിക് വേൾഡ്: റീബർത്ത് (2025) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Gareth Edwards ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ IMDb : 6.0 (PG-13)
2022-ലെ ജുറാസിക് വേൾഡ് ഡൊമിനിയൻ എന്ന ചിത്രത്തിലെ സംഭവങ്ങൾക്ക് ശേഷം, ഭൂമിയുടെ പല പ്രദേശങ്ങളും ദിനോസറുകൾക്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ദിനോസറുകൾക്ക് അനുയോജ്യമായ കാലാവസ്ഥ നിലനിൽക്കുന്ന ഭൂമധ്യരേഖയ്ക്ക് ചുറ്റുമുള്ള ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് അവ ജീവിക്കുന്നത്. ജുറാസിക് വേൾഡ് റീബർത്ത് എന്ന ചിത്രം ഈ പശ്ചാത്തലത്തിലാണ് ആരംഭിക്കുന്നത്. 2008-ൽ, ഇൻജെൻ എന്ന സ്ഥാപനം അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഇലെ സെയിന്റ്-ഹുബർട്ട് എന്ന ദ്വീപിൽ ഒരു ദിനോസർ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നു. ആ ലാബിൽ ജനിതക പരീക്ഷണങ്ങൾ നടത്തി, “ഡിസ്റ്റോർട്ടസ് റെക്സ്” എന്ന ആറ് കാലുകളുള്ള വികൃത ടൈറനോസോർ ഉൾപ്പെടെ, ലിംഗവ്യതിയാനങ്ങളുള്ള ജനിതക വൈകല്യങ്ങൾ ഉള്ള ദിനോസറുകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, ഈ ജീവി പുറത്തുചാടി ഒരു ജീവനക്കാരനെ കൊല്ലുകയും ദ്വീപ് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. 2025-ൽ, ഭൂമിയുടെ കാലാവസ്ഥ ദിനോസറുകൾക്ക് അനുയോജ്യമല്ലാതാവുകയും അവ ഭൂമധ്യരേഖാ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങുകയും ചെയ്തിരിക്കുന്നു. ഹൃദയ രോഗങ്ങൾക്കുള്ള ഒരു പുതിയ ചികിത്സയ്ക്കായി മൂന്ന് വലിയ ജീവികളിൽ നിന്ന് ബയോമെറ്റീരിയൽ സാമ്പിളുകൾ ശേഖരിക്കേണ്ട ഒരു രഹസ്യ ദൗത്യമാണ് ചിത്രത്തിന്റെ കേന്ദ്രം. പാർക്കർജെനിക്‌സ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് മാർട്ടിൻ ക്രെബ്‌സ്, മുൻ സൈനിക ഓപ്പറേറ്റീവായ സോറ ബെന്നറ്റിനെ ഈ ദൗത്യത്തിനായി റിക്രൂട്ട് ചെയ്യുന്നു. ജീവശാസ്ത്രജ്ഞനായ ഡോ. ഹെന്റി ലൂമിസിന്റെ നേതൃത്വത്തിൽ, സോറ തന്റെ പഴയ സുഹൃത്ത് ഡങ്കൻ കിൻകെയ്ഡിനേയും കൂട്ടി ഒരു ടീമുണ്ടാക്കുന്നു. ഈ ടീമിൽ ബോട്ട് ഡ്രൈവർ ലെക്ലർക്ക്, മർസിനറി നിന, സെക്യൂരിറ്റി ചീഫ് ബോബി ആറ്റ്‌വാട്ടർ എന്നിവർ ഉൾപ്പെടുന്നു. അവർ ഇലെ സെയിന്റ്-ഹുബർട്ട് ദ്വീപിലേക്ക് പോകുന്നു, അവിടെ മോസാസോർ, ടൈറ്റനോസോർ, ക്വെറ്റ്‌സൽകോട്ട്‌ലസ് എന്നീ മൂന്ന് ജീവികളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ശേഷമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും, ദിനോസറുകളുമായുള്ള ഏറ്റുമുട്ടലുകളുമാണ് ചിത്രത്തിലുള്ളത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
🔥 57 53👍 4😇 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 68 12🦄 7🤯 4😱 4👏 3👍 2
Photo unavailableShow in Telegram
ഇന്താ ന്യൂ റിലീസ് പോതുമാ ഇന്നും കൊഞ്ചും വേണുമാ...😌🌼 തീർന്നിട്ടില്ല....💥 പരിഭാഷകൾക്ക്.👇 https://malayalamsubtitles.org/
نمایش همه...
🔥 368 66👍 13😱 11😍 8 7🎉 3💋 2💘 2
Photo unavailableShow in Telegram
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 11/08/25 മുതല്‍ 17/08/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Superman / സൂപ്പര്‍മാന്‍ (2025) സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 9531 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. പോസ്റ്റർ: അഗ്നിവേശ്
نمایش همه...
116🔥 8 5🤯 5🦄 5👍 2🕊 1😍 1
#Msone Release - 3520 (Movie) Mission: Impossible - The Final Reckoning (2025) മിഷന്‍: ഇംപോസ്സിബിള്‍ - ദ ഫൈനല്‍ റെക്കണിങ് (2025) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: ഉണ്ണി ജയേഷ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Christopher McQuarrie ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ IMDb : 7.4 (PG-13)
മിഷന്‍ ഇംപോസ്സിബിള്‍ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് “ദ ഫൈനല്‍ റെക്കണിങ്. ഏഴാം ഭാഗത്തില്‍ എന്റിറ്റി എന്ന എ.ഐയുണ്ടാക്കിയ പ്രശ്നങ്ങള്‍ കാരണം ലോകമിപ്പോള്‍ നാശത്തിന്റെ വക്കില്‍ എത്തി കഴിഞ്ഞിരിക്കുന്നു. എല്ലാത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്ന എന്റിറ്റി ആണാവായുധങ്ങള്‍ ഉള്ള രാജ്യങ്ങളുടെ ആണവായുധശേഖങ്ങള്‍ ഓരോന്നായി കൈക്കലാക്കി കൊണ്ടിരിക്കുകയാണ്. അവ എല്ലാം കൈക്കലാക്കിയാല്‍ ഭൂമിയിലെ സകലജീവനും എന്റിറ്റി തുടച്ചുനീക്കും. അതിന് മുന്നേ എന്റിറ്റിയെ തടയാന്‍ ഈഥന്‍ ഹണ്ടിനും കൂട്ടര്‍ക്കും കഴിയുമോ? NB: ഡെഡ് റെക്കണിങ്ങും ഒരേ കഥയുടെ രണ്ടു ഭാഗങ്ങൾ ആയതുകൊണ്ട് അത് കാണാതെ ഈ സിനിമ കാണരുത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
🔥 64 43❤‍🔥 4👍 4🎉 4
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
55🔥 11🤯 7🦄 7😍 4👌 3👍 2🎉 2
#Msone Release - 3519 (Series) Alien: Earth Season 01 (2025) ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Noah Hawley ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ IMDb : 8 (NC-17)
എപ്പിസോഡ് 1-2 വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
82😱 5👍 1👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
29🔥 16👍 1
#Msone Release - 3518 (Movie) Superman (2025) സൂപ്പര്‍മാന്‍ (2025) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: James Gunn ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ IMDb : 7.6 (PG-13)
മുപ്പത് വര്‍ഷം മുന്നേ ഒരു അന്യഗ്രഹപേടകത്തില്‍ ഭൂമിയിലേക്ക് വന്നൊരു കുഞ്ഞിനെ കാന്‍സസിലെ ഒരു കര്‍ഷക കുടുംബം എടുത്ത് വളര്‍ത്തി. അവര്‍ അവന് ക്ലാര്‍ക്ക് കെന്റ് എന്ന് പേരിട്ടു വിളിച്ചു. വളര്‍ന്നു വലുതായപ്പോള്‍ ക്ലാര്‍ക്ക് ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ഹീറോയായ സൂപ്പര്‍മാനായി മാറി. അങ്ങനെയിരിക്കെ ഒരു നാള്‍ ജീവിതത്തില്‍ ആദ്യമായി ഒരു പോരാട്ടത്തില്‍ സൂപ്പര്‍മാന്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് ഉണ്ടാവുന്ന സംഭവവികാസങ്ങളറിയാന്‍ സിനിമ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
112🔥 15😱 6😍 5👍 4🤯 3😇 3 1👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
57😱 14🔥 13🤯 4👍 3🤩 3🦄 1
Photo unavailableShow in Telegram
ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ, സമത്വവും നീതിയും ഉയർത്തിപ്പിടിക്കാൻ. ജാതി-മത ഭേദമില്ലാതെ പുലരുന്നൊരു ഇന്ത്യയെ സൃഷ്ടിക്കാൻ... ഒന്നായ് ചേരാം. ഏവർക്കും എംസോണിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳
نمایش همه...
star reaction 1 228👍 27🔥 9
#Msone Release - 3517 (Series) Soundtrack #1 (2022) സൗണ്ട്ട്രാക്ക് #1 (2022) പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: കൊറിയൻ സംവിധാനം: Kim Hee Won ജോണർ: ഡ്രാമ, റൊമാൻസ് IMDb : 7.7 (N/A)
19 വർഷത്തെ നീണ്ട സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഹാൻ സോൺവൂവും ലീ ഉൻസൂവും. സോൺവൂ വളരെ കഴിവുള്ള ഒരു ഫോട്ടോഗ്രാഫറാണ്, അതേസമയം ഉൻസൂ ഒരു ഗാനരചയിതാവാകാനുള്ള കഠിനമായ ശ്രമത്തിലാണ്. തന്റെ കഴിവ് തെളിയിക്കാൻ, ഉൻസൂവിന് ‘തിരിച്ച് ലഭിക്കാത്ത പ്രണയത്തെ’ ആസ്പദമാക്കി ഒരു ഗാനം കമ്പോസറുടെ മുന്നിൽ അവതരിപ്പിക്കേണ്ടതായി വരുന്നു. എന്നാൽ പ്രണയജീവിതത്തിൽ അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലാത്ത ഉൻസൂ, വരികൾക്കുള്ള ആശയത്തിനായി ആരെയോ മനസ്സിൽ അഗാധമായി പ്രണയിക്കുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സോൺവൂവിന്റെ സഹായം തേടുന്നു. തുടർന്നുള്ള മനോഹരമായ ഒരു പ്രണയകഥയാണ് ഈ മിനി കൊറിയൻ സീരീസ് പറയുന്നത്. പാർക്ക് ഹ്യോങ് ഷിക്, മൈ നെയിം സീരീസ് ഫെയിം ഹാൻ സോ ഹീ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന 50 മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള 4 എപ്പിസോഡുകൾ മാത്രമടങ്ങിയ സൗണ്ട്ട്രാക്ക് #1 ഫീൽഗുഡ് റൊമാൻസ് പ്രേമികൾക്ക് മികച്ചൊരു അനുഭവം തന്നെയാകും സമ്മാനിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
نمایش همه...
52👍 5🦄 2
Download Subtitle
⬇️Android App
⬇️iOS App