Msone Official
رفتن به کانال در Telegram
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/
نمایش بیشتر2025 سال در اعداد

132 529
مشترکین
+7224 ساعت
+2087 روز
+92730 روز
آرشیو پست ها
#Msone Release - 3541 (Movie)
Mantis (2025)
മാന്റിസ് (2025)
പരിഭാഷ: തൗഫീക്ക് എ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: കൊറിയൻ
സംവിധാനം: Lee Tae-sung
ജോണർ: ആക്ഷൻ, ത്രില്ലർ
IMDb : 5.4 (NC-17)
2023 ൽ പുറത്തിറങ്ങിയ കിൽ ബൊക്സൂൻ എന്ന കൊറിയൻ ഹിറ്റ് സിനിമയുടെ സ്പിൻ ഓഫായി 2025 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് മാൻ്റിസ്. പ്രണയവും ജീവൻ പണയം വെച്ചുള്ള ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടി വരുന്ന വാടകകൊലയാളി ആയ ഹാൻ യൂളിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഹാൻ യുളായി ഇം സി വാൻ വേഷമിടുമ്പോൾ പാർക്ക് ഗ്യൂ യോങ്, ജൂ വൂ ജിൻ എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇത് കൂടാതെ കിൽ ബൊക്സൂൻ(ഇ സോം), സോൾ ക്യൂങ് ഗു എന്നിവരും കിൽ ബൊക്സൂൻ സിനിമയിൽ നിന്ന് വന്ന് പോകുന്നു. കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. എന്നാൽ കിൽ ബൊക്സൂൻ മിൻ ക്യൂവിനെ കൊല്ലുന്നതോടെ MK പ്രതിസന്ധിയിലാകുന്നു. MK യുടെ സ്ഥാപകരിൽ ഒരാളായ ദോക് ഗുവിന് തിരികെ വരേണ്ടി വരുന്നു. MK യിൽ പ്രധാന കില്ലർമാരിൽ ഒരാളായ മാൻ്റിസ് എന്ന് വിളിപേരുള്ള ഹാൻ യുൾ സ്വന്തമായി ഒരു കമ്പനി തുടങ്ങാൻ നിർബന്ധിതനാവുന്നു. തുടർന്നുണ്ടാവുന്ന സംഭവങ്ങളാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇറങ്ങിയ ദിനം തന്നെ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 ൽ സ്ഥാനം കരസ്ഥമാക്കിയ ചിത്രം, ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 87🔥 10👍 4💋 1
Download Subtitle
⬇️Android App
⬇️iOS App
01:28
Video unavailableShow in Telegram
🔸🔸
🔸🔸📢🗞🗞🗞🗞🗞
🚮🆒🆗🔤🆙🔣 #️⃣🆒🆒🆙
♠️♥️♣️♥️♠️♥️♣️♥️
AlicetrailerHandbraker.mp433.53 MB
🔥 146❤ 31👏 4😍 4👍 3😱 3🤩 3
#Msone Release - 1423 (Movie)
Anacondas: The Hunt for the Blood Orchid (2004)
അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ് (2004)
പരിഭാഷ: മുഹമ്മദ് സുബിൻ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Dwight H. Little
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ
IMDb : 4.7 (PG-13)
2004-ൽ ഡ്വൈറ്റ് ലിറ്റിൽ സംവിധാനം ചെയ്ത അമേരിക്കൻ ഹൊറർ,ആക്ഷൻ ചിത്രമാണ് അനക്കോണ്ടാസ്: ദ ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡ്. തെക്കുകിഴക്കൻ ഏഷ്യൻ ഉഷ്ണമേഖലാ ദ്വീപായ ബോർണിയോയിലേക്ക് മനുഷ്യായുസ് ദീർഘിപ്പിക്കാനും യൗവനം നിലനിർത്താനും സഹായിക്കുന്ന ഒരു ഓർക്കിഡ് പുഷ്പം തേടിപ്പോകുന്ന ഒരു സംഘം ഗവേഷകർ, അനാക്കോണ്ടകൾ വസിക്കുന്ന ദ്വീപിലെത്തുന്നതും അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് സിനിമ പറയുന്നത്. അനക്കോണ്ട ഫിലിം സീരീസിലെ രണ്ടാം ചിത്രമാണിത്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 35🔥 13😍 2👍 1
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3540 (Movie)
The Demon's Bride (2025)
ദ ഡീമൺസ് ബ്രൈഡ് (2025)
പരിഭാഷ: ഫാസിൽ ചോല
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Azhar Kinoi Lubis
ജോണർ: ഹൊറർ, ത്രില്ലർ
IMDb : 5.7 (N/A)
റാന്റിയുടെ ഭിന്നശേഷിക്കാരിയായ മകൾ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് അവളുടെ ജീവൻ രക്ഷിക്കാനായി റാന്റി വിലക്കപ്പെട്ട ഒരു ആചാരം അനുഷ്ഠിക്കുന്നു. അതിന്റെ ഫലമായി റാന്റി പെങ്ഗാന്തിൻ ഇബ്‌ലീസ് അഥവാ ഇബ്‌ലീസിന്റെ വധു ആയി മാറുന്നു. മകളുടെ അസുഖം മാറുന്നെങ്കിലും അതിന് റാന്റിക്ക് നൽകേണ്ടിയിരുന്ന വില വളരെ വലുതായിരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 32🔥 20👍 3
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3539 (Movie)
Superman (1978)
സൂപ്പർമാൻ (1978)
പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Richard Donner
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
IMDb : 7.4 (PG-13)
നശിച്ചുകൊണ്ടിരിക്കുന്ന ക്രിപ്റ്റോൺ എന്ന അന്യഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് അയക്കപ്പെട്ട ഒരു അന്യഗ്രഹജീവി കൻസാസിലെ സ്മോൾവില്ലിൽ ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർന്നു വന്നു. പ്രായമെത്തിയതിനുശേഷം അവൻ മനുഷ്യരാശിയുടെ രക്ഷകനും പ്രതീക്ഷയുടെ പ്രതീകവുമായ “സൂപ്പർമാൻ” ആയി അവതരിക്കുന്നു. സിനിമാചരിത്രത്തിലെ ആദ്യത്തെ “ലക്ഷണമൊത്ത” സൂപ്പർഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് “ദ ഗോഡ്ഫാദർ” എഴുതിയ മാരിയോ പൂസോ ആണെന്നതും ശ്രദ്ധേയമാണ്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 53🔥 6🎉 5⚡ 4❤🔥 3👍 2
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3519 (Series)
Alien: Earth Season 01 (2025)
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)
പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Noah Hawley
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb : 8 (NC-17)
എപ്പിസോഡ് 01-07 വർഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരിൽ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തിൽ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാർസി എന്ന പെൺകുട്ടി. അങ്ങനെയിരിക്കെ വെയിലൻഡ്-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തിൽ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയിൽ മാർസിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാൻ വേണ്ടി ഇപ്പോൾ വെൻഡി എന്ന പേരിൽ അറിയപ്പെടുന്ന മാർസി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാൽ ആ പേടകത്തിൽ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവർക്കാർക്കും അറിയില്ലായിരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 27🔥 23👍 1💯 1
Download Subtitle
⬇️Android App
⬇️iOS App
Msone app update 1.40.0 is available now
ചില ഡിവൈസുകളിൽ സബ്ടൈറ്റിൽ ഡൗൺലോഡ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അത് ഫിക്സ് ചെയ്ത് ഇപ്പോൾ നിങ്ങൾ തെരഞ്ഞെടുക്കുന്ന ലൊക്കേഷനിലേക്ക് സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം.
Update from playstore: https://play.google.com/store/apps/details?id=com.msone.subtitles
Subtitle Studio update available now (2.0.10)
● Customize video skip duration in settings.
● Hold fast forward/rewind buttons to play the video in 2x speed.
● Double tap to seek video.
● Import marked lines only from a project file.
● Marked lines sheet now display both original and edited lines.
● Minor bug fixes.
● Some UI improvements.
Update From playstore
❤ 29🦄 2🎉 1😇 1
🎤
ആൻഡ്രോയ്ഡ് 11 ഉപയോഗിക്കുന്ന എംസോൺ പ്രേക്ഷകർ ഉണ്ടെങ്കിൽ വെർഷൻ കാണിക്കുന്ന സ്ക്രീൻഷോട്ടെടുത്ത് @msonecorrectbot ലേക്ക് അയക്കുമല്ലോ.
എംസോൺ സബ് ഡൗൺലോഡിങ് ആപ്പിന്റെ ഒരു അപ്ഡേറ്റ് ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണ്.
❤ 2
#Msone Release - 3538 (Movie)
Land of Bad (2024)
ലാൻഡ് ഓഫ് ബാഡ് (2024)
പരിഭാഷ: വിഷ്‌ണു വിജയൻ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: William Eubank
ജോണർ: ആക്ഷൻ, ത്രില്ലർ
IMDb : 6.6 (R)
തീവ്രവാദ സംഘത്തിന്റെ പിടിയിലായ ഒരു CIA ഏജന്റിനെ രക്ഷിക്കുക എന്ന ദൗത്യവുമായി നാല് പേർ അടങ്ങുന്ന ഒരു ഡെൽറ്റ ഫോഴ്സ് ഇറങ്ങി തിരിക്കുന്നു. അവരെ കാത്തിരിക്കുന്ന അപകടങ്ങളുടെയും, അപ്രതീക്ഷിത സംഭവ വികാസങ്ങളുടെയും, അതിജീവനത്തിന്റെയും കഥയാണ് ലാൻഡ് ഓഫ് ബാഡ്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 66🔥 7👍 4😱 2👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
💀💀💀💀💀
💀💀💀💀💀💀💀💀
🔸🔸
🔸🔸
#MsoneTrending 📈
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
15/09/25 Date മുതല്‍ 21/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Last Stop In Yuma County (2023)
ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി (2023)
പരിഭാഷ ചെയ്തത്:
➡️പ്രശോഭ് പി.സി
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
💀💀💀💀
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. ❤️
❤ 63🔥 3👍 1🎉 1
🤩🤩🤩🤩🤩🤩🤩🤩 🤩🤩🤩🤩🤩🤩
👀👀
👀👀
എംസോൺ വീണ്ടും ചരിത്രം കുറിക്കുന്നു...
ഇത്തവണ സബ്ടൈറ്റിൽ ചെയ്യാനായി 📲/ 💻 ആപ്പ്.
Subtitle Studio By Msone 🔸
🤖 ഉപഭോക്താക്കൾക്ക് 📱 ൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
🍎, 🟥, 🐧, വെർഷനുകൾ താമസിയാതെ ലഭ്യമാകും.
ഫീച്ചറുകൾ ഇവയാണ് ⤵️
🟢 പുതിയ സബ്ടൈറ്റിൽ നിർമ്മിക്കാം
🟡 വീഡിയോയിൽ നിന്ന് സബ്ടൈറ്റിലുകൾ എക്സ്ട്രാക്ട് ചെയ്യാം
🟣 സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാം, പ്രത്യേകിച്ചും ട്രാൻസിലേറ്റ് ചെയ്യാൻ സൗകര്യപ്രദം. ഇംഗ്ലീഷ് അതുപോലെ നിർത്തി മലയാളം - താഴെ ടൈപ്പ് ചെയ്ത് പോകാം.
🔴 വീഡിയോ ലോഡ് ചെയ്യാം, ഇതുവഴി വീഡിയോ കണ്ടുകൊണ്ട് സബ്ടൈറ്റിൽ ചെയ്യാം.
🔵രണ്ട് സബ്ടൈറ്റിൽ ഒരുമിച്ച് ലോഡ് ചെയ്യാം.
🟢ഓളം, അർബൻ തുടങ്ങിയ ഡിക്ഷ്ണറികൾ ആപ്പിനകത്തുനിന്ന് ആക്സസ് ചെയ്യാം.
🟡 കളർ, ഫോർമാറ്റ് തുടങ്ങിയ മാറ്റാം
🟣 സ്പ്ലിറ്റ്, മെർജ് തുടങ്ങി സബ്ടൈറ്റിലിന് ആവശ്യമായ ഫംഗ്ഷനുകൾ
🔴 പിന്നീട് നോക്കേണ്ട ലൈനുകൾ മാർക്ക് ചെയ്യാനും അതിൽ കമന്റ് ചെയ്യാനുമുള്ള സൗകര്യം
🔵.msone എന്ന പേരിൽ പ്രോജക്ട് ആയി സേവ് ചെയ്യാം. ഇത് വഴി ഈ ഫയൽ വേറെ ഡിവൈസിലും ഉപയോഗിക്കാം.
🟢 സബ്ടൈറ്റിൽ സിങ്ക് ചെയ്യാനുള്ള ഓപ്ഷൻ
🟡 കൂടാതെ ▪ന് വേണ്ടിയുള്ള
▶️◀️🔼🔽➡️⬆️ഓപ്ഷനുകൾ
🟣 എംസോൺ ബാനറുകൾ ഒറ്റ ക്ലിക്കിൽ ചേർക്കാം
🔴 അക്ഷരത്തെറ്റുകളും മലയാളം എൻകോഡിങ് ഇഷ്യൂകളും പരിഹരിക്കാം
🔵 എംസോണിലേക്ക് സബ്ടൈറ്റിൽ നേരിട്ട് സബ്മിറ്റ് ചെയ്യാം
സബ്ടൈറ്റിൽ ചെയ്യാത്ത സാധാരണ പ്രേക്ഷകർക്ക് ഇതൊരു വീഡിയോ പ്ലയറായും ഉപയോഗിക്കാവുന്നതാണ്. ആദ്യം സബ്ടൈറ്റിൽ ആപ്പിൽ തുറന്ന ശേഷം വീഡിയോ ലോഡ് ചെയ്ത് ഫുൾസ്ക്രീൻ ആക്കിയാൽ പരസ്യങ്ങളില്ലാതെ സിനിമ ആസ്വദിക്കാനും ഈ ആപ്പ് ഉപയോഗിക്കാം.ആപ്പ് ഡെവലപ്പർ : അൻസിൽ ആർ 🎥 https://youtu.be/-o5f_XE5c6w Download Subtitle Studio Now🖱
❤ 183🔥 35👍 15👏 3🎉 3😍 3❤🔥 2🦄 1
Photo unavailableShow in Telegram
Keep Calm and wait for it 🔥
Msone Dropping something cool 🤩
❤ 217🤯 30🆒 14🔥 13👍 11😱 7😇 5🦄 4⚡ 3👏 3🎉 3
