ru
Feedback
Msone Official

Msone Official

Открыть в Telegram
2025 год в цифрахsnowflakes fon
card fon
132 467
Подписчики
+5224 часа
+1527 дней
+86030 день
Архив постов
#Msone Release - 3584 (Movie) The Shadow's Edge (2025) ദ ഷാഡോസ് എഡ്ജ് (2025) പരിഭാഷ: അഖിൽ ജോബി, വിഷ് ആസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: മാൻഡറിൻ സംവിധാനം: Larry Yang ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ IMDb : 7.2 (PG-13)
ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ രണ്ട് ഇതിഹാസങ്ങൾ – ജാക്കി ചാനും ,ടോണി ല്യൂങ്ങും- നിറഞ്ഞാടിയ, ഹോങ്കോംഗ് ആക്ഷൻ സിനിമകളുടെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന, ഉദ്വേഗജനകമായ ഒരു ക്രൈം ത്രില്ലറാണ് ‘ദ ഷാഡോസ് എഡ്ജ്’. മക്കാവു നഗരത്തെ വിറപ്പിക്കുന്ന ഒരു ഹൈ-ടെക് കൊള്ളസംഘത്തെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നഗരത്തിലെ അത്യാധുനിക സംവിധാനങ്ങളെപ്പോലും കബളിപ്പിച്ച്, തെളിവുകൾ അവശേഷിപ്പിക്കാതെ കവർച്ചകൾ നടത്തുന്ന ‘ ഷാഡോ’ എന്ന അദൃശ്യശക്തി പോലീസിന് തലവേദനയാകുന്നു. സാങ്കേതികവിദ്യ പരാജയപ്പെടുന്നിടത്ത്, കുറ്റവാളികളെ പിടിക്കാൻ, പഴയകാല രഹസ്യാന്വേഷണ വിദഗ്ദ്ധനായ ഹുവാങ് ഡിഷോങിനെ തിരികെ കൊണ്ടുവരാൻ പോലീസ് നിർബന്ധിതരാകുന്നു. തുടർന്ന് നായകനും വില്ലനും തമ്മിലുള്ള ത്രില്ലിംഗായ ‘ക്യാറ്റ് ആൻഡ് മൗസ്’ ഗെയിമാണ് സിനിമ. മികച്ച രീതിയിൽ എഴുതപ്പെട്ട രണ്ട് കഥാപാത്രങ്ങളായി രണ്ട് ലെജൻഡുകൾ വരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. പതിവ് കോമഡി ആക്ഷൻ ഹീറോ പരിവേഷം മാറ്റി വെച്ച്, പ്രായം തളർത്തിയെങ്കിലും ബുദ്ധി കൂർമ്മതയുള്ള, ഗൗരവക്കാരനായ റിട്ടയേർഡ് പോലീസുകാരനായി ജാക്കിചാനും, ശാന്തനും ബുദ്ധിമാനും എന്നാൽ ക്രൂരനുമായ മോഷ്ടാവായി ടോണി ല്യൂങ്ങും നേർക്കുനേർ വരുന്ന രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്. ചൈനീസ് ബോക്സോഫീസിൽ ബ്ലോക്ബസ്റ്ററായ ചിത്രം, ആഗോള തലത്തിലും മികച്ച കളക്ഷൻ നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
78🔥 18👍 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 39 9👍 3💘 2
Фото недоступноПоказать в Telegram
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 08/12/25 മുതൽ 14/12/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Stranger Things Season 5 സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025) Release No : 3579 സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 3243 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Показать все...
❤‍🔥 32 27🔥 8🎉 6😍 4
#Msone Release - 3583 (Series) One Hundred Years of Solitude Season 1 (2024) വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂട് സീസൺ 1 (2024) പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: സ്പാനിഷ് നിർമ്മാണം: Netflix ജോണർ: ഡ്രാമ, ഫാന്റസി, ഹിസ്റ്ററി IMDb : 8.3 (NC-17)
One Hundred Years of Solitude Part – 1 വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുത്തുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967-ൽ പുറത്തിറങ്ങിയ ഈ നോവൽ 1982-ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി. സാങ്കല്പിക ഗ്രാമമായ മാക്കോന്തോയിലെ ബ്വെന്തീയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പിന്നീട് 37ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി. ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കൊളംബിയയുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വൽക്കരണത്തിനുശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്.മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം നിർമ്മിച്ചിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
58 6👍 4❤‍🔥 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
18🔥 8👍 1👏 1
#Msone Release - 3570 (Series) Pluribus Season 1 (2025) പ്ലൂറിബസ് സീസൺ 1 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Vince Gilligan ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ IMDb : 8.6 (NC-17)
എപ്പിസോഡ് 1 മുതല്‍ 7 വരെ 600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
43❤‍🔥 6🔥 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 13 12
#Msone Release - 3582 (Movie) Sentimental Value (2025) സെന്റിമെന്റൽ വാല്യൂ (2025) പരിഭാഷ: ഷിഹാസ് പരുത്തിവിള പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: നോർവീജിയൻ സംവിധാനം: Joachim Trier ജോണർ: ഡ്രാമ IMDb : 7.9 (R)
ഭാര്യയുടെ മരണശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയാണ് മുൻകാല സിനിമാസംവിധായകൻ കൂടിയായ ഗുസ്താവ്. സിനിമാലോകത്തേക്കുള്ള മടങ്ങിവരവ് അത്യുജ്ജ്വലമാക്കാൻ തന്റെ കുടുംബം പശ്ചാത്തലമാക്കി ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു. മകളും നാടക നടിയുമായ നോറയ്ക്ക് ഒരു പ്രധാനവേഷം വച്ചുനീട്ടുമ്പോൾ പലകാരണങ്ങളാൽ അവൾ അത് തട്ടിമാറ്റുന്നു. ഒടുവിൽ ആ റോൾ റേച്ചൽ കെമ്പ് എന്ന ഹോളിവുഡ് താരറാണിയിലെത്തുന്നു. സ്വാഭാവികമായും നോറയിൽ അസൂയ മൊട്ടിടുന്നു. ശേഷമെന്ത്? ഒരു കുടുംബത്തിന്റെ ഉള്ളറകളിലേക്ക് സിനിമയുടെ മാന്ത്രികത കടന്നുചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷം എപ്രകാരമായിരിക്കും മാറുക? കാണാം, “സെന്റിമെന്റൽ വാല്യൂ“. 98-ാമത് അക്കാദമി അവാർഡിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ നോർവേയുടെ ഔദ്യോഗിക എൻട്രി കൂടിയായ ചിത്രത്തിന് 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ 19 മിനിറ്റ് നിലയ്ക്കാത്ത കൈയടികൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
36❤‍🔥 5
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
17👍 3❤‍🔥 2
#Msone Release - 2322 (Movie) Kahaani (2012) കഹാനി (2012) പരിഭാഷ: സജയ് കുപ്ലേരി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഹിന്ദി സംവിധാനം: Sujoy Ghosh ജോണർ: മിസ്റ്ററി, ത്രില്ലർ IMDb : 8.1 (PG-13)
കാണാതായ ഭർത്താവിനെ അന്വേഷിച്ച് ലണ്ടനിൽ നിന്നും കൊൽക്കത്തയിലെത്തുന്ന ഗർഭിണിയായ വിദ്യാ ബാഗ്ചിയിൽ നിന്നാണ് ‘കഹാനി’ ആരംഭിക്കുന്നത്. IB അന്വേഷിച്ചു നടക്കുന്ന മിലൻ ദാംജിയെന്ന ചാരന്, തന്റെ ഭർത്താവായ അർണബുമായി രൂപസദൃശ്യമുണ്ടെന്ന ആഗ്നസിന്റെ വെളിപ്പെടുത്തലോടെ സിനിമ ഒരു ത്രില്ലിങ് മൂഡിലേക്ക് നീങ്ങുകയാണ്. ത്രില്ലിങ്ങും, ട്വിസ്റ്റുകളുമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ശക്തമായ തിരക്കഥയാണ് സിനിമയുടെ നട്ടെല്ല്. കൂടാതെ വിദ്യാ ബാലൻ, നവാസുദ്ധീൻ സിദ്ദിഖി, പരംബ്രത ചാറ്റർജി തുടങ്ങിയവരുടെ ഇരുത്തം വന്ന പ്രകടനവും ചിത്രത്തെ മികച്ചതാക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
39🔥 17
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
15🔥 9🎉 1
#Msone Release - 3581 (Movie) Barefoot (2014) ബെയർഫൂട്ട് (2014) പരിഭാഷ: ഗിരി. പി. എസ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Andrew Fleming ജോണർ: കോമഡി, ഡ്രാമ, റൊമാൻസ് IMDb : 6.5 (PG-13)
ഒരുപാട് സമ്പത്ത് ഉണ്ടെങ്കിലും അതൊന്നും അനുഭവിക്കാൻ കഴിയാതെ ഒരു കുത്തഴിഞ്ഞ ജീവിതം ജീവിക്കുന്നയാളാണ് ജെയ്‌. വളരെ യാദൃശ്ചികമായാണ് ഡെയ്സിയെന്ന പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് വരുന്നത്. അനിയന്റെ വിവാഹത്തിലേക്ക് അപരിചിതയായ ഡെയ്സിയെ കൂട്ടികൊണ്ട് വരുന്ന ജെയ്‌, വീട്ടുകാർക്ക് മുന്നിൽ അവളെ അവതരിപ്പിക്കുന്നത് തന്റെ കാമുകിയായാണ് പിന്നെ നടക്കുന്ന രസകരമായ സന്ദർഭങ്ങളാണ് Barefoot എന്ന ഈ ചിത്രം. അമേരിക്കൻ കഥാകാരനായ സ്റ്റീഫൻ സോട്നോവ്സ്കിയുടെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
54🎉 2👍 1
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 16 6🤯 4
Фото недоступноПоказать в Telegram
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 17/11/25 മുതൽ 23/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Stranger Things Season 5 സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025) Release No : 3579 സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 12160 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Показать все...
🔥 63 47🎉 7❤‍🔥 3😍 3👍 2
#Msone Release - 3580 (Series) Ishq Express (2022) ഇഷ്ക് എക്സ്‍പ്രസ്സ് (2022) പരിഭാഷ: സജയ് കുപ്ലേരി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഹിന്ദി നിർമ്മാണം: Lockdown Shorts Studio ജോണർ: റൊമാൻസ് IMDb : 7.6 (PG-13)
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന ആരവിന്റെയും താനിയയുടെയും ഹൃദയസ്പർശിയായ പ്രണയകഥയാണ് ‘ഇഷ്ക് എക്സ്‍പ്രസ്സ്‘ എന്ന മൂന്ന് എപ്പിസോഡുകൾ മാത്രമുള്ള മിനി സീരിസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
48😍 6
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
13❤‍🔥 9🔥 1
#Msone Release - 3570 (Series) Pluribus Season 1 (2025) പ്ലൂറിബസ് സീസൺ 1 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Vince Gilligan ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ IMDb : 8.6 (NC-17)
എപ്പിസോഡ് 1 മുതല്‍ 6 വരെ 600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
35🔥 21🤩 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 22 7
#Msone Release - 1847 (Movie) The Chambermaid Lynn (2014) ദ ചെയിമ്പർമെയ്ഡ് ലിൻ (2014) പരിഭാഷ: രാഹുൽ കെ.പി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ജർമൻ സംവിധാനം: Ingo Haeb ജോണർ: ഡ്രാമ IMDb : 6.1 (NC-17)
ലിൻ ഒരു ഹോട്ടലിലെ തൂപ്പുകാരിയാണ്. വൃത്തിയുടെ കാര്യത്തിൽ അതീവ നിഷ്കർഷത പുലർത്തുന്ന ലിൻ, സാമൂഹികമായി മറ്റുള്ളവരിൽ നിന്ന് അകന്നു കഴിയുന്ന പ്രകൃതക്കാരിയാണ്. തന്റെ ജോലിയിൽ മുഴുകുമ്പോഴും അതിഥികളുടെ സാധനങ്ങൾ പരിശോധിക്കുന്നതും അവരുടെ ജീവിതം രഹസ്യമായി നിരീക്ഷിക്കുന്നതും അവൾക്കൊരു വിനോദമാണ്. വൃത്തിയാക്കലിന് ശേഷം അതിഥികളുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന് അവരുടെ സ്വകാര്യ നിമിഷങ്ങൾ കേൾക്കുന്ന ഒരു ശീലം ലിൻ വളർത്തിയെടുക്കുന്നു. അങ്ങനെയിരിക്കെ, കിയാര എന്ന സ്ത്രീ ഒരു അതിഥിയുമായി സമയം ചെലവഴിക്കുന്നത് അവൾ കട്ടിലിനടിയിലിരുന്ന് ശ്രദ്ധിക്കുന്നു. കിയാര ഒരു ‘ഡോമിനട്രിക്സ്’ ആണെന്ന് തിരിച്ചറിയുന്ന ലിൻ, കിയാരയെ സമീപിക്കുന്നു. തുടർന്ന് ഇവർ തമ്മിൽ രൂപപ്പെടുന്ന വിചിത്രവും എന്നാൽ തീവ്രവുമായ ബന്ധം ലിന്നിന്റെ അടിച്ചമർത്തപ്പെട്ട വികാരങ്ങളെ പുറത്തുകൊണ്ടുവരുന്നതും അവളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വരുത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ലൈംഗികതയുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും ധാരാളമുള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
82🤩 5
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
19😇 6🔥 5👏 5