ru
Feedback
Msone Official

Msone Official

Открыть в Telegram
2025 год в цифрахsnowflakes fon
card fon
132 499
Подписчики
+5224 часа
+1527 дней
+86030 день
Архив постов
#Msone Release - 3579 (Series) Stranger Things Season 5 (2025) സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: 21 Laps Entertainment ജോണർ: ഡ്രാമ, ഫാന്റസി, ഹൊറർ IMDb : 8.6 (PG-13)
Volume 1, EP 01 – 04 നാലാം സീസണിലെ സംഭവങ്ങൾക്ക് ശേഷം 1987-ലാണ് അഞ്ചാം സീസൺ നടക്കുന്നത്. വെക്നയുടെ ആക്രമണത്തെത്തുടർന്ന് ഹോക്കിൻസ് നഗരം വലിയ നാശനഷ്ടങ്ങൾ നേരിടുകയും, പ്രദേശം മുഴുവൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തിരിക്കുകയാണ്. സാധാരണ ജീവിതം അസാധ്യമായ ഈ സാഹചര്യത്തിൽ, വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ എലവനും കൂട്ടുകാരും വീണ്ടും ഒന്നിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
star reaction 1 140🔥 48 7👌 7🤩 5😍 3👍 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 102 23👌 6😍 6👍 3 2❤‍🔥 2
#Msone Release - 3578 (Movie) The Devil's Bride (2025) ദ ഡെവിൾസ് ബ്രൈഡ് (2025) പരിഭാഷ: ഫാസിൽ ചോല പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇന്തോനേഷ്യൻ സംവിധാനം: Azhar Kinoi Lubis ജോണർ: ഹൊറർ IMDb : N/A (N/A)
ഏച്ചയും ഏരിയലും വിവാഹിതരായിട്ടു 3 വർഷം കഴിഞ്ഞു. ഇരുവരും തമ്മിൽ മിക്കപ്പോഴും വഴക്കിടുമായിരുന്നു. ഒരു വർഷമായി അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ വീണ്ടും അടുത്തതിന് ദിവസങ്ങൾക്ക് ശേഷം ഏച്ച 3 മാസം ഗർഭിണിയാണെന്ന് പറയപ്പെട്ടു. ആരായിരുന്നു ഏച്ചയുടെ ഗർഭത്തിന് ഉത്തരവാദി?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
35👍 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
23🔥 5👍 4👏 2
#Msone Release - 3577 (Movie) Horrible Bosses (2011) ഹൊറിബിൾ ബോസസ് (2011) പരിഭാഷ: മാജിത്‌ നാസർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Seth Gordon ജോണർ: കോമഡി, ക്രൈം IMDb : 6.9 (R)
തങ്ങളുടെ ബോസുമാരെ കൊണ്ട് സഹികെട്ട നിക്ക്, കേർട്ട്, ഡേൽ എന്നീ സുഹൃത്തുക്കൾ, അവരെ ഇല്ലാതാക്കണം എന്ന തീരുമാനത്തിൽ എത്തുന്നു. അതിനായി ഒരു വെറൈറ്റി പ്ലാനുമായി അവർ ഇറങ്ങുകയാണ്. അതിൽ അവർ വിജയിക്കുമോ ഇല്ലയോ എന്ന് ചിത്രം കണ്ടു തന്നെ അറിയുക. അശ്ലീലസംഭാഷണങ്ങൾ, നഗ്നത എന്നിവ എന്നിവ ഉള്ളതിനാൽ ചിത്രം കാണുമ്പോൾ ആരൊക്കെ കൂടെ ഉണ്ടാകണമെന്ന് പ്രേക്ഷകർ വിവേകപൂർവ്വം തീരുമാനിക്കുക
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
56🔥 11
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
20🔥 7
Фото недоступноПоказать в Telegram
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 24/11/25 മുതൽ 30/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Homebound (2025) ഹോംബൗണ്ട് (2025) Release No : 3572 സബ് പരിഭാഷ ചെയ്തത്: വിഷ് ആസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 4012 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Показать все...
61🔥 4😍 2❤‍🔥 1🎉 1🤩 1
#Msone Release - 3576 (Movie) The Gorge (2025) ദ ഗോർജ് (2025) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Scott Derrickson ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഹൊറർ IMDb : 6.7 (PG-13)
ലോകത്തിൽ നിന്ന് ഒറ്റപ്പെട്ട അതീവ രഹസ്യമായ ഒരു വലിയ മലയിടുക്കിന്റെ (Gorge) ഇരുവശങ്ങളിലായി കാവൽ നിൽക്കുന്നവരാണ് ലെവിയും ഡ്രാസയും. അതിനുള്ളിലുള്ള ഭീകര ജീവികൾ പുറംലോകത്തേക്ക് കടക്കാതെ നോക്കുകയാണ് അവരുടെ ദൗത്യം. നിയമങ്ങൾ ലംഘിച്ച് ഇവർ തമ്മിലടുക്കുന്നതോടെ, അധികാരികൾ മറച്ചുവെച്ച ഞെട്ടിക്കുന്ന രഹസ്യങ്ങൾ വെളിപ്പെടുന്നു. പ്രണയവും ആക്ഷനും നിറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണിത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
59👍 7🎉 5🔥 4
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
29🔥 6👍 4
#Msone Release - 3575 (Movie) Holy Motors (2012) ഹോളി മോട്ടേഴ്സ് (2012) പരിഭാഷ: പ്രമോദ് കുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഫ്രഞ്ച് സംവിധാനം: Leos Carax ജോണർ: ഡ്രാമ, ഫാന്റസി IMDb : 7.0 (N/A)
ലിയോസ് കാരാക്സ് സംവിധാനം ചെയ്ത “ഹോളി മോട്ടേഴ്സ്” (2012) ചലച്ചിത്രകലയുടെയും ആധുനിക മനുഷ്യൻ്റെയും അസ്തിത്വ പ്രശ്നങ്ങളെ കുറിച്ച് ആഴത്തിലുള്ളതും വിഭ്രാത്മകവുമായ അനുഭവം നൽകുന്ന ചലച്ചിത്രമാണ്. മോൺസിയർ ഓസ്കാർ എന്ന കേന്ദ്രകഥാപാത്രം ആഢംബര ലിമോസിൻ കാറിൽ ഫ്രാൻസിലെ നഗരത്തിലൂടെ യാത്ര ചെയ്യുകയും വിവിധ “അപ്പോയിൻ്റ്മെൻ്റി”കൾക്ക് അനുസരിച്ചു വ്യത്യസ്ത വേഷങ്ങൾ അണിയുകയും അതായി അഭിനയിക്കുകയും ചെയ്യുന്നു. ജീവിതമെന്ന സിനിമയിൽ നാം ഓരോ നിമിഷവും അണിയേണ്ടി വരുന്ന നിരവധി മുഖങ്ങളെ ഓസ്കാർ പ്രതിനിധീകരിക്കുന്നു. “21ാം നൂറ്റാണ്ടിലെ 100 മികച്ച സിനിമകൾ” എന്ന BBC പട്ടികയിൽ 16ാമതായി ഇടം പിടിച്ചിട്ടുള്ള സിനിമയാണ് ഹോളി മോട്ടോഴ്‌സ്. ഈ സിനിമ നമ്മളെ അലോസരപ്പെടുത്താതെ, അലസരാക്കി, ഋജുവായി കഥ പറഞ്ഞ്, രസിപ്പിച്ചു, ത്രില്ലടിപ്പിക്കുന്ന സിനിമയല്ല; മറിച്ച് അപൂർവ്വവും വിചിത്രവുമായ കാഴ്ചാനുഭവം സമ്മാനിക്കുന്നു. സിനിമ എന്ന കലാരൂപത്തോടുള്ള ലിയോസ് കരാക്‌സിൻ്റെ ആദരവും വിമർശനവും, ആധുനിക മനുഷ്യൻ്റെ സ്വത്വപ്രതിസന്ധിയും ഈ സിനിമയിൽ ഒരുമിച്ച് അവതരിപ്പിക്കുന്നു. കാഴ്ചക്കാരന് സ്വന്തം ഇഷ്ടത്തിനനുസരിച്ച്, സർഗ്ഗാത്മകമായി വ്യാഖ്യാനിക്കാൻ അവസരം നൽകുന്ന ഒരു വിസ്മയകരമായ സിനിമാറ്റിക് കൊളാഷാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
68👍 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
21
#Msone Release - 3574 (Movie) The Machinist (2004) ദ മെഷീനിസ്റ്റ് (2004) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Brad Anderson ജോണർ: ഡ്രാമ, ത്രില്ലർ IMDb : 7.6 (R)
ഒരു വർഷമായി നീണ്ടുനിൽക്കുന്ന കഠിനമായ ഉറക്കമില്ലായ്മ മൂലം ശാരീരികമായും മാനസികമായും തകർന്ന ട്രെവർ റെസ്‌നിക് എന്ന മെഷീനിസ്റ്റിന്റെ കഥയാണിത്. ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങളും ‘ഐവൻ’ എന്ന നിഗൂഢമായ കഥാപാത്രത്തിന്റെ സാന്നിധ്യവും അയാളെ വേട്ടയാടുന്നു. യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാകാതെ കുഴങ്ങുന്ന ട്രെവർ, തനിക്ക് ചുറ്റുമുള്ള ദുരൂഹതകളുടെ ചുരുളഴിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
52👍 6🔥 5
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
28👍 5🔥 3
#Msone Release - 3573 (Movie) The Man in the Moon (1991) ദ മാൻ ഇൻ ദ മൂൺ (1991) പരിഭാഷ: സജിൻ.എം.എസ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Robert Mulligan ജോണർ: ഡ്രാമ, റൊമാൻസ് IMDb : 7.3 (PG-13)
1950-കളിലെ ലൂസിയാനയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ, ഹൃദയസ്പർശിയായ ‘കമിങ് ഓഫ് ഏജ്’ സിനിമയാണിത്. 14 വയസ്സുകാരിയായ ഡാനിയേലിന്റെ അയൽപക്കത്ത് താമസത്തിനെത്തുന്ന കോർട്ട് എന്ന ചെറുപ്പക്കാരനോടുള്ള അവളുടെ ആദ്യ പ്രണയവും, പിന്നീട് അവളുടെ ചേച്ചി മൗറീനുമായുള്ള ബന്ധത്തിൽ വരുന്ന മാറ്റങ്ങളുമാണ് ചിത്രം പറയുന്നത്. കൗമാരത്തിന്റെ നിഷ്കളങ്കതയും, ആദ്യ പ്രണയത്തിന്റെ മധുരവും, ഒപ്പം കുടുംബബന്ധവുമെല്ലാം വളരെ മനോഹരമായി പകർത്തിയിരിക്കുന്ന ഈ ചിത്രം ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
43🔥 6🤯 5👍 2💯 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 17 14👍 2😍 2👏 1
#Msone Release - 3570 (Series) Pluribus Season 1 (2025) പ്ലൂറിബസ് സീസൺ 1 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Vince Gilligan ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ IMDb : 8.6 (NC-17)
എപ്പിസോഡ് 1 മുതല്‍ 5 വരെ 600 പ്രകാശ വർഷങ്ങൾക്കകലെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെടുന്നൊരു റേഡിയോ സിഗ്നലിൽ നിന്ന് ശാസ്ത്രജ്ഞർ, വൈറസിന് സമാനമായൊരു ഘടകം സൃഷ്ടിക്കുന്നു. ലോകം മുഴുവൻ പടർന്നു പിടിച്ച ഈ ഘടകം, അത് ബാധിക്കപ്പെട്ട മനുഷ്യ മനസ്സുകളെയും ചിന്തകളെയും “സംയോജിപ്പിക്കുന്നു”. ലോകം മാറ്റി മറിച്ച ഈ പ്രതിഭാസം ബാധിക്കപ്പെടാത്ത വളരെ ചുരുക്കം ചിലരിൽ ഒരാളാണ് ഫാന്റസി എഴുത്തുകാരിയായ കാരോൾ സ്റ്റൂർക്കാ. ശാശ്വതമായ നിർവൃതിയിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാനായുള്ള ദൗത്യം സ്വയം ഏറ്റെടുത്ത കാരോളിന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നേറുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
35🔥 30👍 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🔥 27 8👍 3
Фото недоступноПоказать в Telegram
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 17/11/25 മുതൽ 23/11/25 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: One Battle After Another (2025) വൺ ബാറ്റിൽ ആഫ്റ്റർ അനദർ (2025) Release No : 3569 സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 4081 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
Показать все...
❤‍🔥 66 39👌 14🔥 9👏 6👍 3 2
#Msone Release - 3572 (Movie) Homebound (2025) ഹോംബൗണ്ട് (2025) പരിഭാഷ: വിഷ് ആസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഹിന്ദി സംവിധാനം: Neeraj Ghaywan ജോണർ: ഡ്രാമ IMDb : N/A (N/A)
മസാൻ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്, ‘ഹോംബൗണ്ട്‘. ഒരു യഥാര്‍ത്ഥ സംഭവത്തെപ്പറ്റി, 2020-ൽ ന്യൂയോർക്ക് ടൈംസിൽ ബഷറത്ത് പീർ എഴുതിയ “Taking Amrit Home” എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജാതി-മത വേർതിരിവുകൾക്കപ്പുറം പോലീസ് ജോലി നേടി അന്തസ്സോടെ ജീവിക്കുകയാണ് അവരുടെ സ്വപ്നം. എന്നാൽ ദാരിദ്ര്യം കാരണം സൂറത്തിലേക്ക് കുടിയേറേണ്ടി വരുന്ന ഇവർ 2020-ലെ ലോക്ക്ഡൗണിൽ കുടുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ട് നിസ്സഹായരായ അവർ, കിലോമീറ്ററുകൾ താണ്ടി ഗ്രാമത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.അഭിനേതാക്കളായ ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ് ചിത്രത്തിന്റെ കരുത്ത്. ജാൻവി കപൂറും തന്റെ വേഷം ഭംഗിയാക്കി. 2026 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ചിത്രം നിര്‍മ്മിച്ചത്‌ ധർമ്മ പ്രൊഡക്ഷൻസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹോളിവുഡ് ഇതിഹാസം മാർട്ടിൻ സ്കോർസെസെയുമാണ്. ‘ഹോംബൗണ്ട്’ കേവലം ഒരു സിനിമയല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. അധികാരം കൈയാളുന്നവർ മറന്നുപോയ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച ഒരു വലിയ ജനവിഭാഗത്തിന്റെ കഥയാണിത്. മികച്ച അഭിനയവും സംവിധാനവും കൊണ്ട് സമ്പന്നമായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Показать все...
76🔥 7👏 3👍 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
35❤‍🔥 6