Msone Official
Открыть в Telegram
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/
Больше2025 год в цифрах

132 574
Подписчики
+6624 часа
+2547 дней
+96330 день
Архив постов
#Msone Release - 3509 (Movie)
Hear Me: Our Summer (2024)
ഹിയർ മീ: അവർ സമ്മർ (2024)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Jo Sun-ho
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 7.5 (N/A)
2009 -ൽ പുറത്തിറങ്ങിയ മികച്ച ജനപ്രീതി നേടിയ ചൈനീസ് ഹിറ്റ് മൂവി “ഹിയർ മീ” യുടെ, കൊറിയൻ റീമേക്ക് ചിത്രമാണ് 2024 -ൽ പുറത്തിറങ്ങിയ “ഹിയർ മീ: അവർ സമ്മർ”. ഒർജിനൽ വേർഷനിൽ നിന്ന് നേരിയ വ്യത്യാസങ്ങളോടെ പുറത്തിറങ്ങിയ ചിത്രം മികച്ചൊരു ഫീൽ ഗുഡ് അനുഭവം തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. സ്വന്തം വീട്ടുകാരുടെ റെസ്റ്റോറൻ്റിൽ, പാർട് ടൈം ജോലി ചെയ്യുന്ന നായകനായ യോങ് ജുനിന്, തൻ്റെ ഫുഡ് ഡെലിവറിക്ക് ഇടയിൽ ഒരു പെൺകുട്ടിയോട് ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നുന്നു. ബധിരയായ ആ പെൺകുട്ടിയോട് കൂടുതൽ അടുക്കാനുള്ള അവൻ്റെ ശ്രമങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു. ഒരു പ്രണയചിത്രത്തിലുപരി ബധിരരായ ആൾക്കാരുടെ ലോകവും ചിത്രം പ്രേക്ഷകർക്ക് മനോഹരമായി കാട്ടിത്തരുന്നുണ്ട്. പല റീമേക്ക് ചിത്രങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്താറില്ല. പക്ഷേ, ഇവിടെ ഒർജിനൽ വേർഷൻ കണ്ടിട്ടുള്ള പ്രേക്ഷകർക്കും സംതൃപ്തി നൽകുന്ന മനോഹരമായ ചിത്രമാണ് “ഹിയർ മീ : അവർ സമ്മർ”. ഫീൽഗുഡ് സിനിമാപ്രേമികൾക്കും കൊറിയൻ ആരാധകർക്കും മികച്ച ഒരനുഭവം തന്നെ ചിത്രം സമ്മാനിക്കുമെന്ന് തീർച്ച.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 72👍 1
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3508 (Movie)
Stolen (2023)
സ്റ്റോളൻ (2023)
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഹിന്ദി
സംവിധാനം: Karan Tejpal
ജോണർ: ഡ്രാമ, ത്രില്ലർ
IMDb : 7.5 (R)
യഥാർത്ഥ സംഭവത്തെ ആധാരമാക്കി കരൺ തേജ്പാൽ സംവിധാനം ചെയ്ത് 2023 -ൽ പുറത്തിറങ്ങിയ ഹിന്ദി ത്രില്ലർ ചിത്രമാണ് സ്റ്റോളൻ. ഒരു പ്രത്യേക സാഹചര്യത്തിൽ അർദ്ധരാത്രി റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടി വന്ന രമൺ, ഗൗതം എന്നീ രണ്ട് സഹോദരന്മാർ തട്ടിക്കൊണ്ടുപോകപ്പെട്ട ഒരു കുഞ്ഞിനെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിൽ സഹായിക്കാൻ തീരുമാനിക്കുന്നു. എന്നാൽ അതവരെ കൊണ്ടെത്തിച്ചത് വലിയ അപകടത്തിലേക്കാണ്. ആൾക്കൂട്ടാക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന ഭീകരത ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നു. 2023 -ലെ വെനീസ് ഫിലിംഫെസ്റ്റിവലിലാണ് ഈ ചിത്രം ആദ്യമായി പ്രദർശിപ്പിക്കുന്നത്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 58🔥 14👍 2🤯 2🦄 2
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
21/07/25 മുതല്‍ 27/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Nocturnal Animals (2016)
നൊക്റ്റേണൽ അനിമൽസ് (2016)
https://malayalamsubtitles.org/languages/english/nocturnal-animals-2016/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: പ്രശോഭ് പി.സി
https://malayalamsubtitles.org/tag/prashobh-pc/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 5796
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
❤ 86🔥 14👍 10💯 3
#Msone Release - 84 (Movie)
Tangerines (2013)
ടാൻജറീൻസ് (2013)
പരിഭാഷ: മുബാറക്ക് റ്റി എൻ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: എസ്റ്റോണിയൻ, ജോർജിയൻ
സംവിധാനം: Zaza Urushadze
ജോണർ: ഡ്രാമ, വാർ
IMDb : 8.1 (N/A)
1991 -ലെ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, ജോർജിയ ഉൾപ്പെടെ പല രാജ്യങ്ങളും സ്വതന്ത്രമായി. എന്നാൽ ജോർജിയയിലെ അബ്ഖാസിയ എന്ന പ്രദേശം ജോർജിയയിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായോ, അല്ലെങ്കിൽ റഷ്യയുമായി ചേർന്ന് ഒരു പ്രത്യേക നിലനിൽപ്പിനായോ ആഗ്രഹിച്ചു. ജോർജിയൻ നയങ്ങൾ തങ്ങളുടെ ഭാഷയെയും സംസ്കാരത്തെയും അടിച്ചമർത്തുമെന്ന ഭയമായിരുന്നു കാരണം. പക്ഷേ ജോർജിയയാകട്ടെ, തങ്ങളുടെ ദേശീയഐക്യം നിലനിർത്തുവാനായി അബ്ഖാസിയയെ സ്വതന്ത്രമാക്കാൻ തയ്യാറല്ലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ച മൂലമുണ്ടായ അധികാരശൂന്യതയും (power vacuum) റഷ്യയുടെ തന്ത്രപരമായ ഇടപെടലും ഈ പിരിമുറുക്കത്തിൻ്റെ തീവ്രത വർധിപ്പിച്ചു. അവസാനം, 1992 -ൽ ഇതൊരു പൂർണയുദ്ധമായി മാറി. റഷ്യയുടെ സൈനിക, ധന, രാഷ്ട്രീയ സഹായങ്ങളും ചെചെൻ, കോസാക്ക് തുടങ്ങിയ വടക്കൻ കോക്കസസ് പ്രദേശങ്ങളിൽ നിന്നുള്ള കൂലിപ്പടയാളികളും യുദ്ധത്തിൽ അബ്ഖാസിയയെ സഹായിച്ചു. മറുവശത്ത് ജോർജിയൻ സർക്കാർ, തങ്ങളുടെ സൈന്യവുമായി അബ്ഖാസിയയെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. ഇതിനിടയിൽപ്പെട്ടുപോയ എസ്റ്റോണിയൻ വംശജരായ ന്യൂനപക്ഷത്തിന്, ഇരുകൂട്ടരുടെയും ആക്രമണങ്ങളിൽ അനേകം നഷ്ടങ്ങൾ നേരിടേണ്ടി വന്നു. ഈ യുദ്ധത്തെ പശ്ചാത്തലമാക്കിയാണ് 2013 -ൽ ജോർജിയൻ സംവിധായകനായ Zaza Urushadze, ‘Tangerines’ എന്ന ചിത്രമൊരുക്കിയിരിക്കുന്നത്. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം. ഇവോ എന്ന ആശാരിയും അയാളുടെ കർഷകനായ സുഹൃത്ത് മാർഗോസുമൊഴികെ, ഗ്രാമത്തിലെ എല്ലാ എസ്റ്റോണിയൻ വംശജരും തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങിയിരിക്കുകയാണ്. മാർഗോസിൻ്റെ കൃഷിയിടത്തിലെ മധുരനാരങ്ങകൾ വിളവെടുക്കാൻ വേണ്ടിയാണ് ഇരുവരും അവിടെ തുടരുന്നത്. അങ്ങനെയിരിക്കെ, ഗ്രാമത്തിൽ നടക്കുന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇരുപക്ഷത്തും നിന്നുള്ള രണ്ട് സൈനികരെ തൻ്റെ വീട്ടിൽ താമസിപ്പിച്ച് ശുശ്രൂഷിക്കാൻ ഇവോ തീരുമാനിക്കുന്നു. കൊടുംവൈരികളായ ഇരുവർക്കുമിടയിൽ സമാധാനം നിലനിർത്താൻ ശ്രമിക്കുന്ന ഇവോയും തുടർന്നുനടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. യുദ്ധത്തിൻ്റെ നിരർത്ഥമായ സന്ദേശം നൽകുന്ന സിനിമ, മികച്ച വിദേശഭാഷചിത്രത്തിനുള്ള ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടിയിരുന്നു. ലോകത്തിൻ്റെ പല കോണുകളിൽ നിന്നും യുദ്ധങ്ങൾക്കായുള്ള മുറവിളികളുയരുന്ന ഇക്കാലത്ത്, മനുഷ്യത്വം, സഹാനുഭൂതി, ദയ തുടങ്ങി പല മാനവികമൂല്യങ്ങളെയും വരച്ചുകാട്ടുന്ന ഒന്നാണ് ഈ ചിത്രം.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 96👍 3👏 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
മൂന്ന് കോടി ഡൗൺലോഡുകൾ പിന്നിട്ട് എംസോൺ.
2020-ൽ നിലവിലെ വെബ്സൈറ്റ് ലോഞ്ച് ചെയ്തതിന് ശേഷം സൈറ്റിൽ നിന്നും ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്യപ്പെട്ട മൊത്തം സബുകളുടെ കണക്കാണിത്.
പ്രതിദിനം ശരാശരി പതിനായിരം മുതൽ പതിനയ്യായിരം സബുകൾ വരെ ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പലരും പരസ്പരം ചാനലുകളിലൂടെയും മറ്റും നമ്മുടെ സബുകൾ പങ്കുവെക്കാറുണ്ട്. (ഇവയ്ക്ക് ഒരു കണക്ക് ലഭ്യമല്ല.)
അഞ്ച് വർഷം കൊണ്ട് മൂന്ന് കോടി ഡൗൺലോഡുകൾ എന്ന നേട്ടത്തിലേക്ക് എത്തിക്കാൻ സഹായിച്ച പ്രേക്ഷക പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
- ടീം എംസോൺ
#Msone Release - 3507 (Movie)
Gran Torino (2008)
ഗ്രാൻ ടൊറീനോ (2008)
പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Clint Eastwood
ജോണർ: ഡ്രാമ
IMDb : 8.1 (R)
വംശീയ മുൻവിധികളുമായി ജീവിക്കുന്ന അമേരിക്കൻ യുദ്ധവീരനായ വാൾട്ട് കൊവാൾസ്കിയുടെ ജീവിതം, അയൽക്കാരനായ മോങ് വംശജനായ തൗ, തൻ്റെ പ്രിയപ്പെട്ട ഗ്രാൻ ടൊറീനോ കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതോടെ മാറിമറിയുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 48🔥 7👍 5🎉 3
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3506 (Movie)
Love in Magic (2005)
ലൗവ് ഇൻ മാജിക് (2005)
പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Se-Hwan Cheon
ജോണർ: കോമഡി, റൊമാൻസ്
IMDb : 6.2 (R)
നഗരത്തിലെ ഒരു മജീഷ്യനാണ് വൂ ജി ഹൂൻ. തൻ്റെ കയ്യിലെ ചെപ്പടിവിദ്യകൾ ഉപയോഗിച്ച് പെണ്ണുങ്ങളുടെ മനസ്സ് കീഴടക്കാൻ ആളൊരു വിരുതനാണ്. വെറും നേരംപോക്കിന് മാത്രം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ജി ഹൂന് ഓർക്കാപ്പുറത്ത് ഒരു തിരിച്ചടി നേരിടേണ്ടി വരുന്നു. തൻ്റെ പഴയ കാമുകിമാരിൽ ഒരാളുമായി ഏതോ ഒരു ഹോട്ടൽമുറിയിൽ വെച്ച് നടത്തിയ സെക്സ്, ഒളിക്യാമറ വെച്ച് പകർത്തി, ആ ഹോട്ടലുകാർ ഇൻ്റർനെറ്റിൽ കൊടുത്തിരിക്കുന്നു. പോലീസിൽ പരാതിപ്പെട്ടാൽ തൻ്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുമെന്ന് ഭയന്ന്, ജി ഹൂൻ തൻ്റെ പഴയ കാമുകിയ്ക്കൊപ്പം ഇതിന് പിറകിലെ കാരണക്കാരെ കണ്ടുപിടിക്കാൻ പുറപ്പെടുന്നു. എല്ലാവരും വീഡിയോ കണ്ട് അവരെ തിരിച്ചറിയുന്നതിന് മുമ്പ് ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിച്ച് എന്തെങ്കിലും പരിഹാരമാർഗം കാണാനുള്ള നായകന്റെയും നായികയുടെയും തത്രപ്പാടുകളാണ് ചിത്രം പറയുന്നത്. ഒട്ടും മുഷിയാതെ, ആസ്വദിച്ച് കാണാൻ പറ്റുന്ന ഒരു കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണിത്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 57🔥 3👍 2😱 1
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
🎬Msone Release - 3505 (Movie)
🎬Nocturnal Animals (2016)
🎬പരിഭാഷ: പ്രശോഭ് പി.സി
🎬ജോണർ: ഡ്രാമ, ത്രില്ലർ
ഉറക്കം നഷ്ടപ്പെടുത്തുന്ന ചില കഥകളുണ്ട്.🎬
🎬DOWNLOAD SUBTITLE👇
Hey, Don't miss this Msone subtitle:🔥
https://malayalamsubtitles.org/languages/english/nocturnal-animals-2016/
❤ 64🔥 6👍 2
#Msone Release - 3505 (Movie)
Nocturnal Animals (2016)
നൊക്റ്റേണൽ അനിമൽസ് (2016)
പരിഭാഷ: പ്രശോഭ് പി.സി
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tom Ford
ജോണർ: ഡ്രാമ, ത്രില്ലർ
IMDb : 7.4 (R)
ലോസ് ആഞ്ജലസിലെ വലിയൊരു ആർട്ട് ഗ്യാലറിയുടെ ഉടമയാണ് സൂസൻ മോറോ. അവളുടെ മുൻഭർത്താവായ എഡ്വേർഡ് ഷെഫീൽഡ്, അവൾക്ക് ഒരു പുസ്തകത്തിൻ്റെ കോപ്പി അയച്ചുകൊടുക്കുന്നു. അയാൾ എഴുതിയ ഒരു നോവലിൻ്റെ ആദ്യ കോപ്പിയായിരുന്നു അത്. ഈ നോവൽ അവൾ തന്നെ ആദ്യം വായിക്കണമെന്നാണ് ആഗ്രഹമെന്നും, സാധിച്ചാൽ നേരിൽ കാണണമെന്നുണ്ടെന്നും പറഞ്ഞ് ഒരു കുറിപ്പും എഡ്വേർഡ് ഒപ്പം വെച്ചിരുന്നു. 19 വർഷമായി നേരിൽ കണ്ടിട്ടില്ലാത്ത മുൻഭർത്താവ് അയച്ചുതന്ന പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ മുതൽ അവളെ വല്ലാതെ ഉലച്ചു. എഡ്വേർഡിനെ നേരിൽ കാണാൻ അവൾ തീരുമാനിക്കുന്നു. മുന്നറിയിപ്പ്: നഗ്നരംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.⚠️അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 58👍 3
Download Subtitle
⬇️Android App
⬇️iOS App
Фото недоступноПоказать в Telegram
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
14/07/25 മുതല്‍ 20/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Squid Game Season 03 / സ്ക്വഡ് ഗെയിം സീസൺ 03 (2025)
https://malayalamsubtitles.org/languages/korean/squid-game-season-03/
പ്രസ്തുത സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ
https://malayalamsubtitles.org/tag/habeeb-yendayar/
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3161
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
പോസ്റ്റർ: നിഷാദ് ജെ.എൻ
❤ 135👍 11🔥 9👏 8🕊 1
#Msone Release - 3504 (Movie)
Final Destination: Bloodlines (2025)
ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് (2025)
പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Zach Lipovsky
ജോണർ: ഹൊറർ, ത്രില്ലർ
IMDb : 6.8 (R)
തന്റെ കാമുകനുമായി ഒരു വലിയ കെട്ടിടത്തിന്റെ മുകളിൽ നിൽക്കുമ്പോൾ ഒരു ഭീകരമായ അപകടമുണ്ടായി അവിടെയുണ്ടായിരുന്ന എല്ലാവരും അതി ക്രൂരമായി മരിക്കുന്നത്തോടെയാണ് സിനിമ തുടങ്ങുന്നത്. എന്നാൽ ആ സംഭവം പതിനാണ്ടുകൾക്കിപ്പുറം സ്റ്റെഫനി എന്ന പെൺകുട്ടിയെ സ്വപ്നങ്ങളിൽ നിരന്തരം വേട്ടയാടുന്നു. ആ സ്വപ്നത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴാണ് അതിന് തന്റെ കുടുംബവുമായി തലമുറകളായി ബന്ധമുണ്ടന്ന് വെളിവാകുന്നത്. ഒപ്പം തനിക്കും കുടുംബത്തിനും മേൽ മരണത്തിന്റെ നിഴൽ വീണിട്ടുണ്ടെന്നും. ശേഷം തൻ്റെ തലമുറയെ വേട്ടയാടുന്ന ഈ മരണത്തിൻ്റെ ശൃംഖലയെ പൊട്ടിച്ചെറിയാൻ അവളും കുടുംബവും നിർബന്ധിതരാകുകയാണ്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 93🔥 11👏 4👌 3👍 2
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3503 (Series)
One Spring Night (2019)
വൺ സ്പ്രിങ് നൈറ്റ് (2019)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: കൊറിയൻ
സംവിധാനം: Ahn Pan-seok
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 7.9 (N/A)
വസന്തകാല നിശാവേളകളാണ് പുതിയ തുടക്കങ്ങൾക്ക് നാമ്പിടുന്നത്. അങ്ങനെ തുടക്കമിട്ട ഒരു ബന്ധത്തിൻ്റെ കഥയാണ് അതിമനോഹരമായ മെലോഡ്രാമകൾക്ക് പേര് കേട്ട കൊറിയൻ ഇൻഡസ്ട്രിയിൽ പിറന്ന “വൺ സ്പ്രിങ് നൈറ്റ്” പറയുന്നത്. ആവർത്തന വിരസത നിറഞ്ഞ സ്ഥിരം ഡ്രാമകൾക്ക് പകരം മനോഹരമായ ഒരു ഈ റിയലിസ്റ്റിക് മെലോഡ്രാമയാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. സങ്കീർണതകൾ നിറഞ്ഞ ഒരു ബന്ധത്തിലുപരി സമൂഹത്തിൽ നിലനിൽക്കുന്ന പല പ്രാധാന്യമുള്ള വിഷയങ്ങളും സീരീസിൽ വളരെ ഗൗരവമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. മുപ്പതുകൾ പിന്നിട്ട രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. നായകനായ യൂ ജി ഹോ ഒരു ഫാർമസ്റ്റിസ്റ്റാണ്, സ്വന്തം ജീവിതത്തിൽ, സമൂഹത്തിന് മുന്നിൽ അവൻ വെളിപ്പെടുത്താൻ മടിക്കുന്ന ഒരു വസ്തുതയുണ്ട്. ലൈബ്രേറിയനായ നായിക ജ്യോങ് ഇൻ, നാല് വർഷത്തോളമായി തൻ്റെ കാമുകനുമായി റിലേഷനിലാണ്. പക്ഷെ രണ്ട് പേർക്കുമിടയിലും കാര്യങ്ങൾ പരസ്പരം അത്ര സുഖകരമായിരുന്നില്ല. എന്നാൽ കൂടി ആ ബന്ധം ഇരുവരും മുന്നോട്ട് കൊണ്ട് പോകുന്നുമുണ്ട്. തീർത്തും അപരിചിതരായ യൂ ജി ഹോയും ജ്യോങ് ഇനും, ജി ഹോ ജോലി ചെയ്യുന്ന ഫാർമസിയിൽ വെച്ച് ആദ്യമായി കണ്ടു മുട്ടാൻ ഇട വരുന്നു. തുടർന്നുള്ള സങ്കീർണ്ണവും വൈകാരികവുമായ ഇരുവരുടെ ജീവിതത്തിലൂടെ കഥ മുന്നോട്ട് പോകുന്നു. വെല്ലുവിളികളും അവഗണയും എതിർപ്പുകളും നിറഞ്ഞ ഇരുവരുടെയും ജീവിതത്തിൻ്റെ കഥയാണ് ഈ റിയലിസ്റ്റിക് ഡ്രാമ പറയുന്നത്. “സംതിങ് ഇൻ ദ റെയിൻ” എന്ന പ്രശസ്തമായ കെ-ഡ്രാമയുടെ സംവിധായകൻ-തിരക്കഥാകൃത്ത് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ഡ്രാമയിൽ മികച്ച സ്‌ക്രിപ്റ്റ്, മികച്ച സംവിധാനം എന്നിവയ്ക്കൊപ്പം മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജ്യോങ് ഹേ ഇൻ്റെയും ഹാൻ ജി മിന്നിൻ്റെയും മനോഹരവും മികവുറ്റതുമായ പ്രകടനങ്ങളും ഈ ഡ്രാമയെ കൂടുതൽ മികച്ചതാക്കുന്നു. വസന്തകാല രാത്രി പോലെ മനോഹരമായ ഈ സീരീസ് റൊമാൻസ് പ്രേമികൾ മിസ്സ് ചെയ്യാതിരിക്കുക.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 74👍 6👏 4
Download Subtitle
⬇️Android App
⬇️iOS App
