Msone Official
Відкрити в Telegram
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/
Показати більше2025 рік у цифрах

132 541
Підписники
+7224 години
+2087 днів
+92730 день
Архів дописів
00:59
Відео недоступнеДивитись в Telegram
✨✨✨✨✨✨✨✨✨✨✨✨✨
🔸🔸
🔸🔸
തന്റെ മകൻ താനറിയുന്ന ആളല്ല എന്നുള്ള തിരിച്ചറിവ് ഒരമ്മയെ എത്തരത്തിലാവും ബാധിക്കുക?
➡️❤️റിലീസ് – 383👈
➡️Prayers for Bobby (2009)⬅️
➡️പരിഭാഷ: ഫ്രെഡി ഫ്രാൻസിസ് 👈
➡️ട്രൈലെർ കട്ട്സ്: പ്രവീൺ അടൂർ 👈
ആസ്വദിക്കാം എംസോൺ പരിഭാഷയുടെ... 🫶
https://malayalamsubtitles.org/languages/english/prayers-for-bobby-2009/ 🖱
Prayers_for_Bobby_Trailer.mp426.18 MB
❤ 43🤯 2👍 1
#Msone Release - 3519 (Series)
Alien: Earth Season 01 (2025)
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)
പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Noah Hawley
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb : 8 (NC-17)
എപ്പിസോഡ് 01-07 വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 51🔥 9👍 1😱 1
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3537 (Series)
Panchayat Season 04 (2025)
പഞ്ചായത്ത് സീസൺ 04 (2025)
പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്, സജിൻ.എം.എസ്, വിഷ് ആസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഹിന്ദി
സംവിധാനം: Deepak Kumar Mishra, Akshat Vijaywargiya
ജോണർ: കോമഡി, ഡ്രാമ
IMDb : 9.0 (PG-13)
2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ മാത്രമാണ്. കാരണം, മനസ്സില്ലാമനസ്സോടെ അഭിഷേക് പഞ്ചായത്ത് സെക്രട്ടറിയായി ചാർജ് എടുത്തപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന നമ്മളും ഫുലേരയിലെത്തിയിരുന്നു. 8 എപ്പിസോഡുകൾക്ക് ശേഷം ആദ്യ സീസൺ അവസാനിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ആഗ്രഹിച്ചിരുന്നു ഫുലേരയിലേക്ക് ഒന്നുകൂടെ പോവാൻ. സീസൺ 3 അവസാനിച്ചത് വരാനിരിക്കുന്ന വാശിയേറിയ പഞ്ചായത്ത് ഇലക്ഷന്റെ സൂചന തന്നുകൊണ്ടാണ്. അതുപോലെതന്നെ സീസൺ 4 നമ്മെ കൂട്ടിക്കൊണ്ട് പോവുന്നത് ഫുലേരയിലെ പഞ്ചായത്ത് ഇലക്ഷൻ ചൂടിലേക്കാണ്. ഒപ്പം നമ്മുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളിലേക്കും. അപ്പൊ എങ്ങനാ, പോവുകയല്ലേ ഒരിക്കൽക്കൂടി ഫുലേരയിലേക്ക്!അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 121🔥 9😍 4👍 2🎉 1
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3536 (Movie)
Barbarian (2022)
ബാർബേറിൻ (2022)
പരിഭാഷ: നിഷാദ് ജെ.എൻ
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Zach Cregger
ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ
IMDb : 7.0 (R)
2025-ല്‍ ഇറങ്ങിയ വെപ്പണ്‍സ് എന്ന സിനിമയുടെ സംവിധായകന്‍ അതിന് തൊട്ടു മുന്നേ സംവിധാനം ചെയ്ത സിനിമയാണ് ബാര്‍ബേറിയന്‍. ഒരു ഓൺലൈൻ ആപ്പ് വഴി ഒരു വീട് വാടകക്കെടുത്ത ടെസ് എന്ന യുവതി രാത്രി വൈകി അങ്ങോട്ടെത്തുന്നു. പക്ഷേ അവൾ ബുക്ക് ചെയ്ത വീട്ടിൽ അവൾക്കുമുമ്പേ കീത്ത് എന്നൊരു യുവാവ് താമസിക്കുന്നുണ്ടായിരുന്നു. ആശയക്കുഴപ്പങ്ങൾക്കൊടുവിൽ അവർക്ക് ആ രാത്രി ഒരുമിച്ച് ആ വീട്ടിൽ താമസിക്കേണ്ടി വരുന്നു. ചിത്രത്തിൽ നഗ്നരംഗങ്ങൾ, വയലൻസ് തുടങ്ങിയവ ഉള്ളത് കൊണ്ട് പ്രായപൂർത്തിയായവർ മാത്രം കാണുക.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 60🔥 14👍 4🤩 3
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3535 (Movie)
The Braid (2023)
ദ ബ്രെയിഡ് (2023)
പരിഭാഷ: അക്ഷയ്. ടി
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ് , ഹിന്ദി , ഇറ്റാലിയൻ
സംവിധാനം: Laetitia Colombani
ജോണർ: ഡ്രാമ
IMDb : 7.2 (N/A)
2017-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള തൻ്റെ നോവലിനെ അടിസ്ഥാനമാക്കി, 2023-ൽ ലെറ്റിഷ്യ കൊളംബാനി സംവിധാനം ചെയ്ത ഒരു മെലോഡ്രാമാറ്റിക് ചിത്രമാണ് ദ ബ്രെയിഡ്. ഇന്ത്യയിലും, ഇറ്റലിയിലും, കാനഡയിലുമായി ജീവിക്കുന്ന സ്മിത, ജൂലിയ, സാറ എന്നീ മൂന്ന് സ്ത്രീകൾ, മൂന്ന് രഹസ്യങ്ങൾ. അവർ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല, തമ്മിൽ അറിയുന്നതുമില്ല. എന്നാൽ അവരെല്ലാം ഒരു അതുല്യമായ ബന്ധത്തിലൂടെ, വിധിയുടെ ചുരുളിലൂടെ തമ്മിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 36👍 1🔥 1
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3534 (Movie)
The Last Stop in Yuma County (2023)
ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി (2023)
പരിഭാഷ: പ്രശോഭ് പി.സി
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Francis Galluppi
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ
IMDb : 6.9 (R)
വെസ്റ്റേൺ പശ്ചാത്തലത്തിലുള്ള അമേരിക്കൻ ക്രൈം ത്രില്ലർ സിനിമയാണ് ദ ലാസ്റ്റ് സ്റ്റോപ്പ് ഇൻ യുമ കൗണ്ടി. അരിസോണയിലെ യുമ കൗണ്ടിയിലെ വരണ്ട പ്രദേശത്തുള്ള ഒരു പെട്രോൾ പമ്പിലേക്ക് എത്തിയതാണ് സെയിൽസ്മാനായ നായകൻ. പക്ഷേ പെട്രോൾ സ്റ്റോക്കില്ലെന്ന വാർത്തയാണ് അയാളറിയുന്നത്. ഇന്ധനട്രക്ക് എത്തുന്നതുവരെ ഇനി കാത്തിരുന്നേ പറ്റൂ. യുവതിയായ ഷാർലറ്റ് നടത്തുന്ന റെസ്റ്റോറൻ്റിൽ കയറി ചായ കുടിച്ച് കാത്തിരിക്കുകയേ അയാൾക്ക് നിർവാഹമുണ്ടായിരുന്നുള്ളൂ. ആ കാത്തിരിപ്പ് എത്തിച്ചേരുന്നത് അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കാണ്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 72🔥 9👍 2
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3533 (Series)
Hell's Paradise Season 01 (2023)
ഹെൽസ് പാരഡൈസ് സീസൺ 01 (2023)
പരിഭാഷ: വൈശാഖ് പി.ബി.
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ജാപ്പനീസ്
സംവിധാനം: Kaori Makita
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ
IMDb : 8.1 (NC-17)
Studio Mappa നിർമ്മിച്ച് 2023 ൽ പുറത്തിറങ്ങിയ വ്യത്യസ്തമായ ഒരു അനിമേ സീരീസാണ് ഹെൽസ് പാരഡൈസ്. ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങൾക്ക് വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് ഷോഗനേറ്റ് [പണ്ടത്തെ ജാപ്പനീസ് ഭരണകൂടം] കുറ്റങ്ങളിൽ നിന്ന് മുക്തി നേടാൻ ഒരവസരം നൽകുന്നു. പകരം അവർ ചെയ്യേണ്ടിയിരുന്നത് “സ്വർഗ്ഗം”അല്ലെങ്കിൽ”പറുദീസ” എന്നൊക്കെ അറിയപ്പെടുന്ന ദ്വീപിൽ ചെന്ന് മൃതസഞ്ജീവനി കൊണ്ടുവരിക എന്നതായിരുന്നു. പക്ഷേ അത് കൊണ്ടുവരുന്ന ഒരാൾക്ക് മാത്രമേ കുറ്റവിമുക്തി നേടാനാവൂ. മൃതസഞ്ജീവനി കണ്ടെത്താൻ തയ്യാറാവുന്ന കുറ്റവാളികൾ പക്ഷേ അവിടെ ഒളിഞ്ഞിരിക്കുന്ന അപകടം എന്താണെന്ന് അറിഞ്ഞിരുന്നില്ല. ഗബിമാറു എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഥ വികസിക്കുന്നത്. കൂടാതെ, മറ്റ് കഥാപാത്രങ്ങളുടെ വരവും, മൃതസഞ്ജീവനി കണ്ടെത്താൻ നടത്തുന്ന സാഹസങ്ങളും ചേരുന്നതോടെ കഥ കൂടുതൽ രസകരവും ആകാംക്ഷാഭരിതവുമായി മാറുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 59🔥 16👍 1
Download Subtitle
⬇️Android App
⬇️iOS App
Фото недоступнеДивитись в Telegram
💓💓💓💓💓 💓💓💓💓💓💓💓💓
#MsoneTrending 📈
🔸🔸
🔸🔸
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎🆎🆎🆎🆎🆎
🆎🆎
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ്
08/09/25 Date മുതല്‍ 14/09/25 വരെയുള്ള ആഴ്ചയില്‍
ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Weapons (2025)
വെപ്പൺസ് (2025)
പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ:
9️⃣5️⃣4️⃣3️⃣
പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. 💓
🔥 77❤ 22👍 2⚡ 1👏 1
#Msone Release - 3532 (Movie)
Twisters (2024)
ട്വിസ്റ്റേഴ്സ് (2024)
പരിഭാഷ: നിഷാദ് ജെ.എൻ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: നിഷാദ് ജെ.എൻ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lee Isaac Chung
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ
IMDb : 6.5 (PG-13)
കൊടുങ്കാറ്റുകൾ സമ്മാനിച്ച ഭീകരമായ ഓർമ്മകളിൽ നിന്ന് ഒഴിഞ്ഞുമാറി ജീവിക്കുന്ന ഗവേഷകയായ കെയ്റ്റ് കൂപ്പറിന്, ഒരു പുതിയ കാലാവസ്ഥാ പ്രവചന സംവിധാനം പരീക്ഷിക്കാനായി വീണ്ടും അതേ അപകടകരമായ പാതയിലേക്ക് മടങ്ങിവരേണ്ടി വരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 57🎉 5😱 4😍 4🔥 3👏 3👍 2
Download Subtitle
⬇️Android App
⬇️iOS App
#Msone Release - 3519 (Series)
Alien: Earth Season 01 (2025)
ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025)
പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Noah Hawley
ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ
IMDb : 8 (NC-17)
എപ്പിസോഡ് 1-6 വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤ 42🔥 10👍 1
Download Subtitle
⬇️Android App
⬇️iOS App
