uz
Feedback
Msone Official

Msone Official

Kanalga Telegram’da o‘tish
2025 yil raqamlardasnowflakes fon
card fon
132 516
Obunachilar
+6624 soatlar
+2547 kunlar
+96330 kunlar
Postlar arxiv
Photo unavailableShow in Telegram
32🔥 5👍 3
#Msone Release - 3502 (Movie) Ice Age: Dawn of the Dinosaurs (2009) ഐസ് ഏജ്: ഡോൺ ഓഫ് ദ ഡൈനോസേർസ് (2009) പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Carlos Saldanha, Michael Thurmeier ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി IMDb : 6.9 (PG-13)
ഐസ് ഏജ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് 2009ൽ പുറത്തിറങ്ങിയ Ice Age: Dawn of the Dinosaurs. രണ്ടാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം കുടുംബ ജീവിതം ആരംഭിച്ച മാനിയ്ക്ക് തന്റെ കൂട്ടുകാരുമായുള്ള സൗഹൃദത്തിൽ വിള്ളലുണ്ടാകുന്നു. മാനിയുമായും എല്ലിയുമായും ഡിയേഗോയുമായും പിരിഞ്ഞ ശേഷം പുതിയ കൂട്ടുകാരെ തേടിയിറങ്ങിയ സിഡ്‌, താൻ അബദ്ധത്തിൽ വീണുപോയ കുഴിയിൽ നിന്നും ലഭിച്ച മൂന്നു വലിയ മുട്ടകളെ സ്വന്തം മക്കളായി ഏറ്റെടുത്ത് വിരിയിക്കുന്നു. പക്ഷേ താൻ വീണ കുഴി, ഭീമാകാരരായ ദിനോസറുകൾ വാഴുന്ന ഭൂഗർഭ ലോകത്തേക്കുള്ള വാതിലായിരുന്നു എന്നും തനിക്ക് കിട്ടിയത് ദിനോസർ മുട്ടകൾ ആയിരുന്നെന്നും സിഡ്ഡിന് അറിയില്ലായിരുന്നു. അധികം വൈകാതെ തന്റെ കുഞ്ഞുങ്ങളെ തേടി പുറം ലോകത്തേക്കു വന്ന അമ്മ ദിനോസർ തന്റെ കുഞ്ഞുങ്ങളോടൊപ്പം സിഡ്ഡിനെയും എടുത്ത് ഭൂഗർഭ ലോകത്തേക്ക് മടങ്ങുന്നു. അവനെ രക്ഷിക്കാനായി മാനിയും ഡിയേഗോയും വീണ്ടും ഒരുമിക്കുന്നു. സിഡ്ഡിനെ തേടി ആ സംഘം അപകടം നിറഞ്ഞ ദിനോസറുകളുടെ ലോകത്തിലേക്ക് പ്രവേശിക്കുന്നു. പൂർണ ഗർഭിണിയായ എല്ലി ആ ലോകത്തെ അതിജീവിക്കുമോ? അവർക്ക് സിഡ്ഡിനെ രക്ഷിക്കാൻ സാധിക്കുമോ? കാണാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
44🔥 8👍 7😱 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
25🔥 4👍 2
Photo unavailableShow in Telegram
3501 റിലീസുകളുടെ നിറവിൽ എംസോൺ 🕺🌼 🌼87 ഭാഷകളിലെ വിവിധ ചിത്രങ്ങൾ 🌼600-ൽ അധികം പരിഭാഷകർ 🌼വിവിധ ഫെസ്റ്റുകൾ 🌼പോസ്റ്റർ ടീം 🌼വെരിഫിക്കേഷൻ ടീം 🌼പ്രമോഷൻ ടീം 🌼വെബ്സൈറ്റ് 🌼കേള്‍വിശക്തി പരിമിതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മലയാളം സിനിമകള്‍ക്ക് മലയാളത്തിൽ ഉപശീര്‍ഷകങ്ങൾ 🌼 whatsapp Youtube, instagram, telagram facebook വിവിധ സോഷ്യൽ മീഡിയകളിലെ പ്രേക്ഷക പിന്തുണ. 🌼MSone Merchandise Limited Edition 🌼രണ്ടര കോടിയിലധികം പരിഭാഷ ഡൌൺലോഡുകൾ 🌼പരിഭാഷകർക്ക് സുഗമമായി പരിഭാഷകൾ എഴുതാൻ സഹായിക്കുന്ന ഒരു ടെലഗ്രാം ബോട്ടും, പിന്നെ നമ്മുടെ സ്വന്തം മൊബൈൽ ആപ്പും. പിന്തുണച്ചും വിമർശിച്ചും കൂടെ നിന്ന എല്ലാവർക്കും എംസോണിന്റെ നന്ദി.🌼
Hammasini ko'rsatish...
🔥 297 186👏 16👍 13😍 6🎉 4💋 4🤝 3👌 2🕊 1
Photo unavailableShow in Telegram
#Msone Release - 3500 (Movie) Challengers (2024) ചലഞ്ചേഴ്സ് (2024) • പരിഭാഷ : എൽവിൻ ജോൺ പോൾ • ജോണർ : #Drama #Romance #Sports മൂന്ന് 'കളി'ക്കൂട്ടുക്കാരുടെ ഒരു ജീവിതകഥ🦋 📥 DOWNLOAD SUBTITLE👇 https://malayalamsubtitles.org/languages/english/challengers-2024/
Hammasini ko'rsatish...
67🎉 3👍 2🆒 2🤝 1
#Msone Release - 3501 (Movie) How to Steal a Dog (2014) ഹൗ ടു സ്റ്റീൽ എ ഡോഗ് (2014) പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Sung-ho Kim ജോണർ: കോമഡി, ഡ്രാമ, ഫാമിലി IMDb : 6.8 (PG-13)
കടക്കെണിയിൽ പെട്ട് വീട് നഷ്ടപ്പെട്ട കാരണം ജീ സൂ, തൻ്റെ അമ്മയ്ക്കും അനിയനുമൊപ്പം അവരുടെ വാനിലാണ് താമസം. ഈ പ്രതിസന്ധി ഘട്ടത്തിൽ അവളുടെ അച്ഛനും അവരെ ഉപേക്ഷിച്ച് പോയി. എങ്ങനെയും സ്വന്തമായി ഒരു വീട്ടിൽ കഴിയാൻ സാധിക്കണമെന്നാണ് ജീ സൂവിന് ഊണിലും ഉറക്കത്തിലുമുള്ള ഒരേയൊരു ചിന്ത. ഈ ചിന്ത അവളുടെ കുഞ്ഞു മനസ്സിനെ വല്ലാതെ അലട്ടുകയും, ഈ അപ്രാപ്യമായ ലക്ഷ്യം സാധിക്കാൻ അവൾ ഓരോ വഴികൾ തേടുകയും ചെയ്യ്തു. അങ്ങനെ ഇരിക്കെയാണ് നഷ്ടപ്പെട്ട നായ്ക്കുട്ടിയുടെ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നുള്ള പോസ്റ്റർ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വളരെ വളഞ്ഞ വഴിയിലൂടെ ജീ സൂ, തൻ്റെ വീടെന്ന സ്വപ്നം നിറവേറ്റാൻ ശ്രമിക്കുന്നു. നായ്ക്കുട്ടികളെ മോഷ്ടിച്ച് അത് വീട്ടുകാരെ തന്നെ തിരിച്ചേൽപ്പിച്ച് പ്രതിഫല തുക കൈപ്പറ്റാൻ അവൾ തീരുമാനിക്കുന്നു. ജീ സൂവിൻ്റെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാൻ സ്കൂളിലെ അവളുടെ ഉറ്റസുഹൃത്തും കൂടെ നിൽക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് രസകരമായ ഈ ചിത്രം പറയുന്നത്. കുട്ടികൾക്ക് വേണ്ടി കഥ രചിക്കുന്ന അമേരിക്കൻ എഴുത്തുകാരി ബാർബറ ഒ’കോണറുടെ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്” കൃതിയെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള ഈ കൊറിയൻ ചിത്രവും ഒരുക്കിയിരിക്കുന്നത്. 2015ലെ ഏൽ കിനോ! അന്താരാഷ്ട്ര യുവപ്രേക്ഷക ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച ഫീച്ചർ ഫിലിമിനുള്ള മെർചീനിക് അവാർഡ്, ഗോൾഡൻ പോസ്നാൻ ഗോട്ട്സ് അവാർഡ് എന്നിവ കരസ്ഥമാക്കിയ ചിത്രം അതേ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ടീച്ചേഴ്സ് അവാർഡും സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ 2015ൽ ഇന്ത്യയിൽ വെച്ച് നടന്ന കുട്ടികളുടെ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ പനോരമ വിഭാഗത്തിൽ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും ചിത്രം നേടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാല താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാൽ മികവ് പുലർത്തുന്ന കൊറിയൻ ഫീൽ ഗുഡ് ചിത്രമായ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്”, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
58👍 4
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
23🔥 12👍 1
#Msone Release - 3501 (Movie) How to Steal a Dog (2014) ഹൗ ടു സ്റ്റീൽ എ ഡോഗ് (2014) പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Sung-ho Kim ജോണർ: കോമഡി, ഡ്രാമ, ഫാമിലി IMDb : 6.8 (PG-13)
കടക്കെണിയിൽ പെട്ട് വീട് നഷ്ടപ്പെട്ട കാരണം ജീ സൂ, തൻ്റെ അമ്മയ്ക്കും അനിയനുമൊപ്പം അവരുടെ വാനിലാണ് താമസം. ഈ പ്രതിസന്ധി ഘട്ടത്തിൽ അവളുടെ അച്ഛനും അവരെ ഉപേക്ഷിച്ച് പോയി. എങ്ങനെയും സ്വന്തമായി ഒരു വീട്ടിൽ കഴിയാൻ സാധിക്കണമെന്നാണ് ജീ സൂവിന് ഊണിലും ഉറക്കത്തിലുമുള്ള ഒരേയൊരു ചിന്ത. ഈ ചിന്ത അവളുടെ കുഞ്ഞു മനസ്സിനെ വല്ലാതെ അലട്ടുകയും, ഈ അപ്രാപ്യമായ ലക്ഷ്യം സാധിക്കാൻ അവൾ ഓരോ വഴികൾ തേടുകയും ചെയ്യ്തു. അങ്ങനെ ഇരിക്കെയാണ് നഷ്ടപ്പെട്ട നായ്ക്കുട്ടിയുടെ വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്നുള്ള പോസ്റ്റർ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വളരെ വളഞ്ഞ വഴിയിലൂടെ ജീ സൂ, തൻ്റെ വീടെന്ന സ്വപ്നം നിറവേറ്റാൻ ശ്രമിക്കുന്നു. നായ്ക്കുട്ടികളെ മോഷ്ടിച്ച് അത് വീട്ടുകാരെ തന്നെ തിരിച്ചേൽപ്പിച്ച് പ്രതിഫല തുക കൈപ്പറ്റാൻ അവൾ തീരുമാനിക്കുന്നു. ജീ സൂവിൻ്റെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാൻ സ്കൂളിലെ അവളുടെ ഉറ്റസുഹൃത്തും കൂടെ നിൽക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് രസകരമായ ഈ ചിത്രം പറയുന്നത്. കുട്ടികൾക്ക് വേണ്ടി കഥ രചിക്കുന്ന അമേരിക്കൻ എഴുത്തുകാരി ബാർബറ ഒ’കോണറുടെ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്” കൃതിയെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള ഈ കൊറിയൻ ചിത്രവും ഒരുക്കിയിരിക്കുന്നത്. 2015ലെ ഏൽ കിനോ! അന്താരാഷ്ട്ര യുവപ്രേക്ഷക ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച ഫീച്ചർ ഫിലിമിനുള്ള മെർചീനിക് അവാർഡ്, ഗോൾഡൻ പോസ്നാൻ ഗോട്ട്സ് അവാർഡ് എന്നിവ കരസ്ഥമാക്കിയ ചിത്രം അതേ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള ടീച്ചേഴ്സ് അവാർഡും സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ 2015ൽ ഇന്ത്യയിൽ വെച്ച് നടന്ന കുട്ടികളുടെ ചിത്രങ്ങൾക്കായുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ പനോരമ വിഭാഗത്തിൽ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡും ചിത്രം നേടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാല താരങ്ങളുടെ ഗംഭീര പ്രകടനങ്ങളാൽ മികവ് പുലർത്തുന്ന കൊറിയൻ ഫീൽ ഗുഡ് ചിത്രമായ “ഹൗ ടു സ്റ്റീൽ ഐ ഡോഗ്”, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
Photo unavailableShow in Telegram
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 07/06/25 മുതല്‍ 13/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Squid Game Season 03 / സ്ക്വഡ് ഗെയിം സീസൺ 03 (2025) https://malayalamsubtitles.org/languages/korean/squid-game-season-03/ പ്രസ്തുത സബ് പരിഭാഷ ചെയ്തത്: ഹബീബ് ഏന്തയാർ https://malayalamsubtitles.org/tag/habeeb-yendayar/ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 8519 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. പോസ്റ്റർ: നിഷാദ് ജെ.എൻ
Hammasini ko'rsatish...
249👍 30🔥 17🎉 4🕊 4👏 2😍 2💘 2 1
#Msone Release - 3500 (Movie) Challengers (2024) ചലഞ്ചേഴ്സ് (2024) പരിഭാഷ: എൽവിൻ ജോൺ പോൾ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Luca Guadagnino ജോണർ: ഡ്രാമ, റൊമാൻസ്, സ്പോർട്ട് IMDb : 7.0 (R)
ഒന്നിച്ച് കളിച്ചുവളര്‍ന്ന രണ്ട് ചെറുപ്പക്കാര്‍. അവര്‍ക്ക് ജീവിതത്തില്‍ രണ്ട് കാര്യങ്ങളോടായിരുന്നു അഭിനിവേശമുണ്ടായിരുന്നത്. ഒന്ന് ടെന്നീസ്, മറ്റൊന്ന് അവളും. ചെറുപ്പത്തില്‍ ഒരു ടെന്നീസ് പ്രതിഭയായിരുന്ന ടാഷിക്ക് ഒരു ഇഞ്ചുറിക്ക് ശേഷം പ്രൊഫഷണലായി കളിക്കുന്നത് നിര്‍ത്തി കോച്ചിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. ടാഷി തന്റെ ഭര്‍ത്താവായ ആര്‍ട്ടിനെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ചാമ്പ്യനായി മാറ്റിയെടുക്കുന്നു. യു.എസ് ഓപ്പണ്‍ ഒഴികെ എല്ലാ ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങളും ജയിച്ച ആര്‍ട്ട് നിലവില്‍ ചെറുതായി ഫോമൗട്ടായി നില്‍ക്കുകയാണ്. ആര്‍ട്ടിന്റെ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ വേണ്ടി ടാഷി ആര്‍ട്ടിനെ ഒരു “ചലഞ്ചര്‍” ടൂര്‍ണമെന്റില്‍ കളിക്കാന്‍ ചേര്‍ക്കുന്നു. (പ്രൊഫഷണല്‍ ടെന്നീസിലെ ഏറ്റവും താഴെത്തട്ടിലുള്ള ടൂര്‍ണമെന്റുകളാണ് ചലഞ്ചര്‍ ടൂര്‍ണമെന്റുകള്‍) ചലഞ്ചറിന്റെ ഫൈനലില്‍ എത്തുന്ന ആര്‍ട്ടിനെ കാത്ത് കോര്‍ട്ടിന്റെ മറുവശത്ത് നിന്നത് തന്റെ ചെറുപ്പക്കാലത്തെ ഉറ്റസുഹൃത്തും, ടാഷിയുടെ മുന്‍കാമുകനുമായ പാട്രിക്കായിരുന്നു. പ്രസ്തുത ഫൈനല്‍ മത്സരം ഒരു “ഫ്രെയ്മിങ്ങ് ഡിവൈസായി” ഉപയോഗിച്ച് ഇവര്‍ മൂന്ന് പേരുടെയും 13 വര്‍ഷക്കാലത്തെ കഥ ഒരു നോണ്‍ലീനിയര്‍ രീതിയില്‍ അവതരപ്പിക്കുന്ന ഒരു ചിത്രമാണ് ചലഞ്ചേഴ്സ്. ടെന്നീസിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിന്റെ ആഖ്യാനശൈലിയും ഒരു ടെന്നീസ് മത്സരത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
81🔥 6🦄 5👍 3👏 1😍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
41🔥 6👍 3👏 2🤩 2
#Msone Release - 3499 (Movie) Ice Age: The Meltdown (2006) ഐസ് ഏജ്: ദ മെൽറ്റ് ഡൗൺ (2006) പരിഭാഷ: ഹനീൻ ചേന്ദമംഗല്ലൂർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Carlos Saldanha ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി IMDb : 6.8 (PG-13)
ഐസ് ഏജ് പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് 2006ൽ പുറത്തിറങ്ങിയ Ice Age: The Meltdown. ഒന്നാം ഭാഗത്തിലെ സംഭവങ്ങൾക്കു ശേഷം നമ്മുടെ മൂവർ സംഘം ഒരു താഴ്‌വരയിലാണ് താമസം. അവർ തമ്മിലെ സൗഹൃദവും താഴ്‌വരയിലെ കളികളും ഒക്കെയായി മുന്നോട്ടു പോകവെ, തനിക്ക് സഖ്യത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് തോന്നിയ സിഡ്ഡ്, താഴ്‌വരയെ ചുറ്റിയുള്ള വലിയ മഞ്ഞുഭിത്തിയ്ക്ക് മേലെ കയറി ചാടുമെന്ന് ഭീഷണിപ്പെടുത്തുന്നു. അവനെ രക്ഷിക്കാൻ അങ്ങോട്ട് കയറിയ മാനിയും ഡിയഗോയും ആ കാഴ്ച്ച കണ്ട് അമ്പരന്നു പോയി. മഞ്ഞെല്ലാം ഉരുകിയിരിക്കുന്നു. തങ്ങൾ നിൽക്കുന്നത് വെറുമൊരു മഞ്ഞു ഭിത്തിയിലല്ല, ഏതു നിമിഷവും പൊട്ടാൻ സാധ്യതയുള്ള, ഉരുകിത്തീർന്നു കൊണ്ടിരിക്കുന്ന അണക്കെട്ടിന് മേലെയാണ്. അപ്പുറത്ത് താഴ്‌വരയെ ഒന്നടങ്കം മുക്കിക്കളയാൻ പാകത്തിൽ വെള്ളം അല തല്ലുന്നു. അതറിഞ്ഞ് താഴ്‌വരയുടെ മറുഭാഗത്തുള്ള വലിയ വഞ്ചിയെ ലക്ഷ്യമാക്കി എല്ലാവരും നീങ്ങുന്നു. ഇതിനിടെ, ഒറ്റയാനായി നടന്നിരുന്ന മാനിയ്ക്ക് തന്റെ ഒറ്റപ്പെടലിനെക്കുറിച്ച് കലശലായ ആശങ്ക വന്നുകൂടി. താഴ്‌വരയിൽ പലരും പറയുന്നത് പോലെ താൻ ഈ ഭൂമിയിലെ അവസാന മാമത്ത് ആണോ? ഡിയേഗോയ്ക്ക് ആശങ്ക വേറെയാണ്. വീരശൂരനായ തനിക്ക് ‘വെള്ളം’ ഒരു പേടിസ്വപ്നമാണെന്ന് മറ്റുള്ളവർ അറിയുമോ? സിഡ്ഡിനുമുണ്ട് ആശങ്ക. തനിക്ക് എന്നെങ്കിലും ആത്മാർഥമായ ഒരു പരിഗണന കിട്ടുമോ? പക്ഷേ എല്ലാവരെയും ഒരുപോലെ അലട്ടുന്നത് ഒറ്റച്ചോദ്യമാണ്, അണക്കെട്ട് പൊട്ടുമോ? ഒരാൾക്ക് മാത്രം യാതൊരു ആശങ്കകളുമില്ല. സ്ക്രാറ്റിന്, അവൻ രാപ്പകലില്ലാതെ തന്റെ വിത്തുകായയ്ക്ക് പിറകെത്തന്നെയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
67👍 8😍 5🤯 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
36👍 3🎉 3
#Msone Release - 3498 (Movie) Mood of the Day (2016) മൂഡ് ഓഫ് ദ ഡേ (2016) പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Jo Kyu-Jang ജോണർ: കോമഡി, റൊമാൻസ് IMDb : 6.7 (PG-13)
തികച്ചും അപരിചിതരായ സൂ ജോങും ജേ ഹ്യുണും തങ്ങളുടെ ജോലി ആവശ്യത്തിനായി ബൂസാനിലേക്ക് നടത്തുന്ന ട്രെയിൻ യാത്രയിലൂടെ പരസ്പരം കണ്ടു മുട്ടുന്നു. തൻ്റെ കാമുകനുമായി നീണ്ട പത്ത് വർഷത്തെ റിലേഷനിൽ തുടരുന്ന തുടരുന്ന സൂ ജോങ്, അതേ യാത്രാദിവസം തന്നെ താൻ ആദ്യം സ്നേഹിച്ചിരുന്ന ആളുമായി തൻ്റെ കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചത് അറിയുന്നു. നിലവിലെ ബന്ധത്തിൽ ഒരുപാട് സംഘർഷങ്ങൾ അനുഭവിക്കുന്ന സൂ ജോങിനെ ഈ വാർത്ത കൂടുതൽ വിഷമത്തിലാക്കി. അതേ സമയം തൊട്ടടുത്ത സീറ്റിലെ യാത്രക്കാരനായ ജേ ഹ്യുൺ ഒരു പ്ലേബോയ് ആണ്. സൂ ജോങിനോട് ആകർഷണം തോന്നുന്ന ജേ ഹ്യുൺ തൻ്റെ സ്ഥിരം നമ്പറുകളിലൂടെ സൂ ജോങിനെ വീഴ്ത്താൻ ശ്രമം ആരംഭിച്ചു. ഇരുവരുടെയും ബൂസാനിലേക്കുള്ള യാത്രയും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. റോം കോം ജേണർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒരു കൊറിയൻ ഫീൽ ഗുഡ് ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
73🔥 12👍 5👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
39👍 5
#Msone Shorts Release - short83 (Short) Live Your Strength (2020) ലിവ് യുവർ സ്ട്രെങ്ത് (2020) പരിഭാഷ: അരവിന്ദ് കുമാർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Kim Jee-woon ജോണർ: ഡ്രാമ IMDb : N/A (N/A)
ഒരു ബ്രേക്കപ്പിന് ശേഷം നിരാശയിലേക്ക് വീഴുകയും പിന്നീട് ആത്മവിശ്വാസം വീണ്ടെടുക്കാനും ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് കൊറിയൻ ആരാധകരുടെ പ്രിയതാരം ബേ സൂജി നായികയായി എത്തുന്ന വെറും 12 മിനിറ്റ് ദൈർഘ്യമുള്ള ഈ കൊച്ച് കൊറിയൻ ഷോർട് ഫിലിം പറയുന്നത്. സ്നേഹബന്ധങ്ങളുടെ വേർപിരിയൽ അത്ര സുഖകരമായിരിക്കില്ല എന്ന് പറഞ്ഞ് പോകുന്ന ഒരു വളരെ ചെറിയ ഷോർട്ട് ഫിലിം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
72👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
15🔥 9👍 2😍 2
Photo unavailableShow in Telegram
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 30/06/25 മുതല്‍ 06/07/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: From the World of John Wick: Ballerina / ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025) https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/ പ്രസ്തുത സബ് പരിഭാഷ ചെയ്തത്: വിഷ്‌ണു പ്രസാദ് https://malayalamsubtitles.org/tag/vishnu-prasad/ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 24475 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. പോസ്റ്റർ: നിഷാദ് ജെ.എൻ
Hammasini ko'rsatish...
250🔥 39👍 21🎉 5 3🦄 3
Photo unavailableShow in Telegram
Msone Release - 979 M.S. Dhoni: The Untold Story ഇന്ത്യയ്ക്ക് ലോകകപ്പ് രണ്ട് തവണ നേടിത്തന്ന, ചെന്നൈക്ക് അഞ്ച് തവണ IPL കപ്പ് നേടിക്കൊടുത്ത തല ധോണിക്ക് ഇന്ന് പിറന്നാൾ..... ആശംസകളോടെ എംസോൺ കാണാം ധോണിയുടെ ജീവിതകഥ സിനിമാരൂപത്തിൽ..... https://malayalamsubtitles.org/languages/hindi/m-s-dhoni-the-untold-story-2016/
Hammasini ko'rsatish...
108🎉 4🔥 2👏 2👍 1