uz
Feedback
Msone Official

Msone Official

Kanalga Telegram’da o‘tish
2025 yil raqamlardasnowflakes fon
card fon
132 560
Obunachilar
+7224 soatlar
+2087 kunlar
+92730 kunlar
Postlar arxiv
Photo unavailableShow in Telegram
20🔥 6😱 2👍 1
#Msone Release - 649 (Movie) A Moment to Remember (2004) എ മൊമന്റ് ടു റിമമ്പർ (2004) പരിഭാഷ: ശ്രീധർ എംസോൺ പോസ്റ്റർ: ഫൈസൽ കിളിമാനൂർ ഭാഷ: കൊറിയൻ സംവിധാനം: John H. Lee, ജോണർ: ഡ്രാമ, റൊമാൻസ് IMDb : 8.1 (PG-13)
കിം സു-ജിൻ എന്ന യുവതി കടയിൽ നിന്നും വാങ്ങിയ ജ്യൂസ് മറന്നു തിരികെ എടുക്കാൻ വരികയും ചോയ് ചുൽ-സൂ എന്ന യുവാവിനെ, യാദൃച്ഛികമായി തെറ്റ് ധാരണയുടെ പുറത്തുണ്ടാകുന്ന സംഭവവികസത്തിലൂടെ പരിചയപ്പെടുന്നു. അതിന്റെ തുടർച്ചയായി പല തവണ കണ്ടുമുട്ടുന്ന അവർ പ്രണയ ബന്ധത്തിലേക്കും വിവാഹത്തിലേക്കും നീങ്ങുന്നു. പ്രണയ പരവശ്യമായ ഒരു പാട് നാളത്തെ ദാമ്പത്യ ജീവിത നിമിഷങ്ങൾക്ക് ശേഷം പതുക്കെ സു-ജിൻ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതോടെ കഥാഗതി മാറുകയാണ്. സു-ജിൻ തന്റെ പ്രിയതമനെ ഒരുനാൾ മറക്കുന്ന നിലയിലാവും എന്ന നിജസ്ഥിതി മനസ്സിലാക്കുമ്പോൾ, ചുൽ-സൂ വിനോടു തന്നെ ഉപേക്ഷിച്ചു പോകണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും അവൻ അവളെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല. മറവി രോഗതിനെതിരെ ഉള്ള അവരുടെ പ്രണയാർദൃതയാർന്ന ചെറുത്തു നിൽപ്പിന്റെ അനുഭവ മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ഈ മനോഹര പ്രണയ കാവ്യം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
73👍 6😇 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
49👍 1
#Msone Release - 3531 (Movie) Weapons (2025) വെപ്പൺസ് (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Zach Cregger ജോണർ: ഹൊറർ, മിസ്റ്ററി IMDb : 7.8 (R)
ഒരു ക്ലാസ്സിലെ 17 കുട്ടികളെ ഒരേ സമയം ദുരൂഹമായി കാണാതായ സംഭവത്തെ തുടർന്ന് ആ പട്ടണത്തിലുള്ളവരുടെ പല രഹസ്യങ്ങളും ഓരോന്നായി പുറത്താകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
107🔥 19👍 7🤩 4😍 4😱 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 50 28👍 4😍 4👌 2
#Msone Release - 1549 (Movie) Champions (2018) ചാമ്പ്യൻസ് (2018) പരിഭാഷ: ആദർശ് രമേശൻ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: സ്പാനിഷ് സംവിധാനം: Javier Fesser ജോണർ: കോമഡി, ഡ്രാമ, ഫാമിലി IMDb : 7.2 (PG-13)
മാർക്കോ മോണ്ടസ് ബാസ്കറ്റ്ബോൾ ടീം എസ്റ്റൂഡിയാന്റെസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചാണ്. മത്സരം നടക്കുന്നതിനിടയിൽ ഹെഡ് കോച്ചുമായി പ്രശ്നമുണ്ടാകുന്നു. തുടർന്ന്, മദ്യപ്പിച്ച് കാറെടുത്ത് ഉണ്ടാകുന്ന അപകടത്തിൻ്റെ ശിക്ഷയായി “ലോസ് അമിഗോസ്” എന്ന ബുദ്ധി വൈകല്യമുള്ളവരുടെ ബാസ്കറ്റ്ബോൾ ടീമിൻ്റെ പരീശീലകനായി മോണ്ടെസിനെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ക്ലബ്ബ് എങ്ങനെ ഭാഗമാകുന്നുവെന്നാണ് സിനിമയിൽ കാണിക്കുന്നത്. 2018-ൽ റീലീസായ ഈ സ്പാനിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Javier Fesser ആണ്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം “സിത്താരേ സമീൻ പർ” എന്ന പേരിൽ ഹിന്ദിയിലും റിലീസായിട്ടുണ്ട്. ഒരു ഫീൽ ഗുഡ് സ്പോർട്സ് ഡ്രാമ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
55👍 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
23🔥 5👍 2
Photo unavailableShow in Telegram
🔠🔠🔠🔠🔠 🔠🔠🔠🔠🔠🔠🔠🔠 #MsoneTrending 📈 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎🆎🆎🆎🆎🆎 🆎🆎 കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് 01/09/25 Date മുതല്‍ 07/09/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: F1: The Movie (2025) 🏎 F1: ദ മൂവി (2025) 🏎 പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 5️⃣9️⃣6️⃣9️⃣ 🏎🏎🏎 പരിഭാഷകർക്ക് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. 💓
Hammasini ko'rsatish...
106🔥 15👍 3🎉 2
#Msone Release - 3530 (Movie) Wall to Wall (2025) വോൾ ടു വോൾ (2025) പരിഭാഷ: യുവരാജ് കൃഷ്ണ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Kim Tae-joon, Sharon S. Park ജോണർ: ഡ്രാമ, ത്രില്ലർ IMDb : 5.9 (NC-17)
ഇന്നത്തെ കാലത്തെ ഏതൊരു യുവാവിനെയും പോലെ ഒരു വീട് വാങ്ങണം, കല്ല്യാണം കഴിക്കണം സെറ്റിൽ ആവണം എന്ന ചിന്തയോടെ നടക്കുന്ന പയ്യനാണ് വൂ സുങ്. അങ്ങനെ അവൻ ലോൺ എടുത്ത് ഒരു ഫ്ലാറ്റ് വാങ്ങുന്നു. എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും ഇടയിൽ ഒന്ന് സമാധാനമായി ഉറങ്ങാൻ നോക്കുമ്പോൾ അയൽക്കാരുടെ ശബ്ദവും ബഹളവും കാരണം നേരെ ഉറങ്ങാൻ പറ്റുന്നില്ല. വൂ സുങ് എപ്പോൾ വീട്ടിൽ വരുന്നോ അപ്പോഴൊക്കെ ഈ ശബ്ദം കേൾക്കും. ആരാണ് ശരിക്കും ആ ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്നതാണ് ഈ സിനിമയുടെ മിസ്റ്ററി. പ്രേക്ഷകരുടെ പ്രതീക്ഷകളിൽ നിന്ന് വ്യത്യസ്തമായ ഒരു ട്രാക്കിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആ മിസ്റ്ററി, ഈ ത്രില്ലിങ് സിനിമ നിലനിർത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
61🔥 6👍 2😍 2🆒 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
15🔥 15🦄 3👍 2
Photo unavailableShow in Telegram
🔸🔸 🔸🔸🌷🌷🌷🌷
Hammasini ko'rsatish...
121🕊 6😍 1
#Msone Release - 3529 (Series) Wednesday Season 2 (2025) വെനസ്ഡേ സീസൺ 2 (2025) പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്, ഗിരി. പി. എസ്, ഹബീബ് ഏന്തയാർ, മുജീബ് സി പി വൈ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Tim Burton ജോണർ: കോമഡി, ക്രൈം, ഫാന്റസി IMDb : 8.0 (PG-13)
വേനൽക്കാല അവധിക്ക് ശേഷം താരപരിവേഷത്തിൽ നെവർമോറിലേക്ക് തിരിച്ചെത്തുന്ന വെനസ്ഡേയെ കാത്തിരുന്നത് അപകടകാരിയായ ഒരു സ്റ്റോക്കറായിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
40🔥 40😱 2👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
33🔥 8😱 4👍 1
#Msone Release - 3400 (Series) Shōgun Season 1 (2024) ഷോഗൺ season 1 (2024) പരിഭാഷ: ജിതിൻ ജേക്കബ് കോശി പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് , ജാപ്പനീസ് നിർമ്മാണം: Gate 34 ജോണർ: അഡ്വെഞ്ചർ, ഡ്രാമ, വാർ IMDb : 8.6 (NC-17)
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും ശ്രദ്ധിച്ചു. എന്നാലൊരു നാവികരേഖയിൽ നിന്നും ജപ്പാനെക്കുറിച്ചുള്ള സൂചന കിട്ടിയ ഡച്ചുകാർ ഒരു ഇംഗ്ലീഷ് നാവികന്റെ സഹായത്തോടെ ആ നാട് കണ്ടെത്താൻ പുറപ്പെട്ടു. ഈ സമയത്ത് ജപ്പാനിലെ ചക്രവര്‍ത്തിയായ ടൈക്കോ മരണശയ്യയിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അനന്തരാവകാശിയ്ക്ക് ഭരിക്കാൻ തക്ക പ്രായമാകാത്തതിനാൽ, താൽക്കാലികമായി തന്റെ അധികാരം അഞ്ച് യുദ്ധപ്രഭുക്കൾക്ക് വിഭജിച്ച് നൽകി. പക്ഷേ ടൈക്കോയുടെ മരണത്തോടെ ഈ രാജപ്രതിനിധികൾ തമ്മിൽ അധികാര വടംവലി ആരംഭിച്ചു. എല്ലാവരും തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാനായി മൺമറഞ്ഞുപോയ ആ പദവിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അങ്ങനെ ജപ്പാനിൽ വീണ്ടുമൊരു ഷോഗൺ അവതരിക്കുകയായി! 76ാമത് എമ്മി പുരസ്കാരവേളയിൽ വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ഈ സീരീസ് കരസ്ഥമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഒരു സീരീസ് ഒരു സീസണിൽ ഇത്രത്തോളം എമ്മി നേടുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
52🔥 14👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 37 10🕊 2👍 1😍 1
Photo unavailableShow in Telegram
❤️❤️❤️❤️❤️ ❤️❤️❤️❤️ ❤️❤️❤️❤️ ❤️❤️❤️❤️❤️ ❤️❤️❤️❤️❤️ 🅰️🅰️🅰️🅰️🅰️ 🅰️🅰️🅰️🅰️ ഏവർക്കും എംസോണിന്റെ തിരുവോണാശംസകൾ❤️❤️ 🌸🌼🌸🌸 🌼🌺🌹🌸
Hammasini ko'rsatish...
191👍 14😍 7🎉 6🤩 3🔥 2
#Msone Release - 3519 (Series) Alien: Earth Season 01 (2025) ഏലിയന്‍: എര്‍ത്ത് സീസണ്‍ 01 (2025) പരിഭാഷ: അഗ്നിവേശ്, എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Noah Hawley ജോണർ: ഹൊറർ, സയൻസ് ഫിക്ഷൻ, ത്രില്ലർ IMDb : 8 (NC-17)
എപ്പിസോഡ് 1-5 വര്‍ഷം 2120. അഞ്ച് കമ്പനികളാണ് സൗരയൂഥം ഭരിക്കുന്നത്. ഇവരില്‍ ഒരു കമ്പനിയായ പ്രോഡിജി, മനുഷ്യമനസ്സുകളെ ഒരു റോബോട്ട് ശരീരത്തിലേക്ക് വെച്ചുപിടിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നു. ഇത്തരത്തില്‍ ആദ്യമായി ഒരു റോബോട്ട് ശരീരത്തിലേക്ക് കുടിയേറിയ ആദ്യത്തെ മനുഷ്യനാണ് മാര്‍സി എന്ന പെണ്‍കുട്ടി. അങ്ങനെയിരിക്കെ വെയിലന്‍ഡ്‌-യൂറ്റാനി എന്നൊരു കമ്പനിയുടെ ഒരു ബഹിരാകാശ പേടകം പ്രോഡിജി ഭരിക്കുന്നൊരു നഗരത്തില്‍ ഇടിച്ചിറങ്ങുന്നു. പ്രസ്തുത പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തേക്ക് പോയ രക്ഷാസേനയില്‍ മാര്‍സിയുടെ ചേട്ടനുമുണ്ടായിരുന്നു. ചേട്ടനെ സഹായിക്കാന്‍ വേണ്ടി ഇപ്പോള്‍ വെന്‍ഡി എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍സി തന്റെ കൂട്ടാളികളുമായി അങ്ങോട്ടേക്ക് തിരിക്കുന്നു. എന്നാല്‍ ആ പേടകത്തില്‍ അപകടകാരികളായ അന്യഗ്രഹജീവികളുണ്ടായിരുന്നെന്ന് അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
30👍 3😱 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 17 12😱 2👍 1
#Msone Release - 3528 (Movie) Kaasav (2017) കാസവ് (2017) പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: മറാത്തി സംവിധാനം: Sumitra Bhave, Sunil Sukthankar ജോണർ: ഡ്രാമ, ഫാമിലി IMDb : 7.7 (N/A)
മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഹൃദയസ്പർശിയായ ഒരു മറാത്തി സിനിമയാണ് കാസവ്. ജാനകിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ മാനവ് എന്ന ചെറുപ്പക്കാരനെ കൂടെക്കൂട്ടേണ്ടി വരുന്നു. കൊങ്ങൺ തീരത്തെ കടലാമകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയിലെ അംഗമാണ് ജാനകി. മാനസിക രോഗാവസ്ഥയെ എത്രത്തോളം സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമെന്ന സന്ദേശത്തിനൊപ്പം പ്രകൃതിയേയും ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം കൂടി പതിഞ്ഞ താളത്തിൽ പോകുന്ന ഈ സിനിമയിൽ പറഞ്ഞു വയ്ക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Hammasini ko'rsatish...
35🔥 2👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
12🔥 12👍 6