ar
Feedback
Msone Official

Msone Official

الذهاب إلى القناة على Telegram
2025 عام في الأرقامsnowflakes fon
card fon
132 516
المشتركون
+6624 ساعات
+2547 أيام
+96330 أيام
أرشيف المشاركات
#Msone Release - 3497 (Series) Squid Game Season 03 (2025) സ്ക്വഡ് ഗെയിം സീസൺ 03 (2025) പരിഭാഷ: ഹബീബ് ഏന്തയാർ പോസ്റ്റർ: അഭിജിത്ത് സജീവ് ഭാഷ: കൊറിയൻ സംവിധാനം: Hwang Dong-hyuk ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ IMDb : 8.0 (NC-17)
456 മത്സരാർത്ഥികൾ! 4560 കോടി സമ്മാനം! തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ! പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ മൂന്നാം ഭാഗമാണിത്. രണ്ടാം ഭാഗത്തിലെ ഗെയിമിൻ്റെ തുടർക്കഥയാണ് മൂന്നാം സീസൺ പറയുന്നത്. ഗെയിം അവസാനിച്ച് രണ്ടുവർഷത്തിന് ശേഷം, ഇത്തവണ ഗെയിം വീണ്ടും ആരംഭിക്കുകയാണ്. എന്നാൽ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗെയിം ജയിച്ചു പണവുമായി പോയ നായകൻ ഒരിക്കലും സന്തോഷവാനായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അയാൾക്ക്. അതിനാൽ, ചോര കണ്ട് അറപ്പ് മാറിയ ഒരുകൂട്ടം ഭ്രാന്തന്മാരുടെ കളി അയാൾ അവസാനിപ്പിക്കാൻ പോവുകയാണ്. അയാൾ ഗെയിമിനകത്ത് കയറിക്കൂടിയതിനുശേഷം നടക്കുന്ന സംഭവങ്ങളും, പുറത്ത് തൻ്റെ ആളുകൾ ഗെയിം അരീന കണ്ടെത്താൻ നടത്തുന്ന ശ്രമവുമാണ് ഈ രണ്ട് സീസണുകളിലായി പറഞ്ഞു പോകുന്നത്. രണ്ടു ഭാഗമായി ഇറങ്ങിയ ഈ കഥാഭാഗത്തിന്റെ അവസാന ആറ് എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
🔥 128 83👍 5👏 3 2😍 2❤‍🔥 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 86 18👏 6👍 5❤‍🔥 3🆒 2🎉 1
Photo unavailableShow in Telegram
ഒടുക്കത്തെ കളിക്ക് തയ്യാറാണോ? 🔥
إظهار الكل...
star reaction 5 518🔥 166👍 32🤩 21 15😍 7👏 6🆒 6💘 5😘 5🕊 4
Photo unavailableShow in Telegram
ഭൂതകാലത്തിന്റെ ഗതി മാറ്റി, ഭാവിയെത്തന്നെ തിരുത്തിയെഴുതിയ ആ ഡിലോറിയൻ യാത്ര! 💎 ബാക്ക് ടു ദി ഫ്യൂച്ചര്‍ (1985) IMDb ⭐️ 8.5/10 • പരിഭാഷ : വിഷ്ണു പ്രസാദ് 40 years 💎 എംസോൺ റിലീസ് ചെയ്തിട്ടുള്ള ബാക്ക് ടു ദി ഫ്യൂച്ചര്‍ ട്രൈലജിയിലെ ബാക്കി രണ്ട് സിനിമകൾ Back to the Future Part II (1989) 👉 /1312 Back to the Future Part III (1990) 👉 /1313 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/back-to-the-future-1985/
إظهار الكل...
112🔥 13👍 1👏 1
#Msone Release - 3496 (Movie) Borat: Cultural Learnings of America for Make Benefit Glorious Nation of Kazakhstan (2006) ബോറാട്ട്: കൾച്ചറൽ ലേണിങ്ങ്സ് ഓഫ് അമേരിക്ക ഫോർ മേക്ക് ബെനിഫിറ്റ് ഗ്ലോറിയസ് നേഷൻ ഓഫ് കസാഖിസ്ഥാൻ (2006) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Larry Charles ജോണർ: കോമഡി IMDb : 7.4 (R)
കസാഖിസ്ഥാനിലെ ആറാം നമ്പർ സെലിബ്രിറ്റിയും ടിവി റിപ്പോർട്ടറുമായ ബോറാട്ട്, അമേരിക്കൻ സംസ്കാരത്തെക്കുറിച്ച് പഠിച്ച് സ്വന്തം നാടിന് ഗുണമുണ്ടാക്കാൻ ഒരുഗ്രൻ ഡോക്യുമെൻ്ററി പിടിക്കാൻ അമേരിക്കയിലേക്ക് വിമാനം കേറുകയാണ്. എന്നാൽ, ബോറാട്ടിന്റെ വിചിത്രമായ കാഴ്ചപ്പാടുകളും, അതിലും വിചിത്രമായ പെരുമാറ്റവും ചിന്താഗതിയും, അമേരിക്കൻ രീതികളും തമ്മിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിനുള്ള സ്കോപ്പുണ്ടായിരുന്നു!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
79🤩 12🔥 4👏 2🎉 2🦄 2👍 1🆒 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
37👍 9👏 5🤩 3😍 1
Photo unavailableShow in Telegram
#Msone Release - 3495 (Movie) From the World of John Wick: Ballerina (2025) ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് ജോൺ വിക്കിന്റെ ലോകത്തുനിന്ന്, ഒരു പുതിയ പോരാളി വന്നിരിക്കുന്നു!🦋 https://malayalamsubtitles.org/languages/english/from-the-world-of-john-wick-ballerina-2025/
إظهار الكل...
🔥 115 61🤩 2😍 2👏 1🤯 1
#Msone Release - 3495 (Movie) From the World of John Wick: Ballerina (2025) ഫ്രം ദ വേൾഡ് ഓഫ് ജോൺ വിക്ക്: ബല്ലറീന (2025) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Len Wiseman ജോണർ: ആക്ഷൻ, ത്രില്ലർ IMDb : 7.2 (R)
‘റുസ്ക റോമ’ എന്ന നിഗൂഢ സംഘടനയുടെ കീഴിൽ ബാലെ നർത്തകിയായും കൊലയാളിയായും പരിശീലനം നേടിയ യുവതിയാണ് ഈവ് മക്കാരോ. തന്റെ കുടുംബത്തെ അതിക്രൂരമായി കൊലപ്പെടുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനായി ഇറങ്ങിത്തിരിച്ച അവൾക്ക് ഏറ്റുമുട്ടേണ്ടി വന്നത് ചില്ലറക്കാരുമായിട്ടല്ലായിരുന്നു. കൊലയാളികളുടെ ഒരു വലിയ ലോകവുമായിട്ടായിരുന്നു. ജോൺ വിക്ക്: ചാപ്റ്റർ 3 – പരാബെല്ലം, ജോൺ വിക്ക്: ചാപ്റ്റർ 4’എന്നീ സിനിമകൾക്കിടയിലെ കാലഘട്ടത്തിലാണ് ബല്ലറീനയുടെ കഥ നടക്കുന്നത്. ജോൺ വിക്ക് സിനിമകളിലെ പോലെ ഗംഭീര ആക്ഷൻ രംഗങ്ങളാൾ സമ്പന്നമാണ് ഈ സിനിമയും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
🔥 121 79👍 9❤‍🔥 8🤩 8💯 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
🔥 118 31😍 7😱 5🎉 4👍 3🤯 3👏 2
സ്ക്വിഡ് ഗെയിമിന് ഒരുപാട് പേർ കാത്തിരിക്കുന്നുണ്ടെന്നറിയാം. എങ്കിലും ഇവിടെ ഇടുന്ന ഓരോ പോസ്റ്റിലും ഇറക്കി വിട്, എന്താ വരാത്തേ, ആര് പറയാൻ ആര് കേൾക്കാൻ തുടങ്ങി എംസോൺ ഇത് ചെയ്യുന്നേ ഇല്ല എന്ന തരത്തിലുള്ള കമന്റ് കാണുന്നത് മടുപ്പുളവാക്കുന്നുണ്ട്. ചിലർ ഒരു പടികൂടെ കടന്ന് വ്യക്തിപരമായി അറ്റാക്ക് ചെയ്യുന്ന രീതിയിലാണ് കമന്റ് ചെയ്യുന്നത്. സീരീസ് ഇറങ്ങി ഒരാഴ്ചയൊക്കെ എപ്പഴോ കഴിഞ്ഞു മോനേ എന്ന നുണ കമന്റിട്ടയാളെ ബാൻ ചെയ്യേണ്ടിവരെ വന്നു. എംസോൺ സൈറ്റിലോ ആപ്പിലോ മുകൾഭാഗത്ത് കമിങ് സൂൺ എന്ന് കണ്ടാൽ അത് എംസോൺ പുറത്തിറക്കാൻ പോകുന്നതാണെന്ന് മനസ്സിലാക്കുക. അതുപോലെ ഈ ചാനലിൽ ട്രൈലർ ഇട്ടത് കണ്ടാലും അത് ഇറക്കാൻ എംസോൺ ഉദ്ദേശിക്കുന്നു അതിന് പിറകിൽ ഒരു പരിഭാഷകൻ പണിയെടുത്ത് തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കുക. 600 വരിയുള്ള ഒരു സബ് ചെയ്യാൻ ആവറേജ് 3 ദിവസമെങ്കിലും ഒരുപാട് നേരം ചെലവഴിച്ച് ഇരുന്നാലേ സാധ്യമാകൂ. ചിലർ അതിൽ കുറഞ്ഞ സമയത്തിൽ തീർക്കാൻ കഴിവുള്ളവരുണ്ട്. അത് കണക്കിലെടുത്ത് കുറഞ്ഞത് ഒന്ന് രണ്ടാഴ്ച ക്ഷമിച്ച ശേഷം ഇറക്കിവിട് എപ്പോ വരും കമന്റ് ചെയ്യുകയാണേൽ കുറച്ച് സമാധാനമുണ്ടായിരുന്നു.
إظهار الكل...
902👍 216💯 29👏 18🤝 11🔥 9🤩 9😇 3🦄 1
Photo unavailableShow in Telegram
കഴിഞ്ഞ ആഴ്ചയിലെ ട്രെന്‍ഡിങ് സബ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടത് പോലെ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബും, അതിന്റെ വിവരങ്ങളും ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നു. 23/06/25 മുതല്‍ 29/06/25 വരെയുള്ള ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ഡൗൺലോഡ് ചെയ്യപ്പെട്ട സബ് : The Ugly Stepsister/ ദി അഗ്ലി സ്റ്റെപ്പ്സിസ്റ്റര്‍ (2025) https://malayalamsubtitles.org/languages/norwegian/the-ugly-stepsister-2025/ പ്രസ്തുത സബ് പരിഭാഷ ചെയ്തത്: അര്‍ച്ചന മോഹന്‍ദാസ് (https://malayalamsubtitles.org/tag/archana-mohandas/) കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ : 4670 പരിഭാഷ ചെയ്ത പരിഭാഷകക്ക് അഭിനന്ദനങ്ങൾ. സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. പോസ്റ്റർ: നിഷാദ് ജെ.എൻ
إظهار الكل...
233👏 24🔥 8👍 6🎉 4
#Msone Release - 3494 (Movie) #ClassicJune2025 - 20 Dirty Harry (1971) ഡർട്ടി ഹാരി (1971) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Don Siegel ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ IMDb : 7.7 (R)
സാൻ ഫ്രാൻസിസ്കോ നഗരത്തിൽ ഭീതി പരത്തുന്ന ‘സ്കോർപ്പിയോ’ എന്നറിയപ്പെടുന്ന ഒരു സീരിയൽ കില്ലറെ പിടികൂടാൻ ശ്രമിക്കുന്ന ഹാരി ക്യാലഹൻ എന്ന കർക്കശക്കാരനായ പൊലീസ് ഇൻസ്പെക്ടറുടെ സാഹസികമായ യാത്രയാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം. നിഷ്ഠൂരമായ കൊലപാതകങ്ങൾ നടത്തി അധികാരികളെ വെല്ലുവിളിക്കുന്ന സ്കോർപ്പിയോയെ നിയമത്തിന് പുറത്തുള്ള തൻ്റേതായ രീതികളിലൂടെ നേരിടാൻ ഹാരി ശ്രമിക്കുമ്പോൾ, നിയമസംവിധാനത്തിൻ്റെ പരിമിതികൾക്കുള്ളിൽ ഒതുങ്ങാതെ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന ഹാരിയുടെ രീതികൾ പലപ്പോഴും മേലുദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നുമുണ്ട്. ക്ലിൻ്റ് ഈസ്റ്റ്‌വുഡ് ആണ് ഡർട്ടി ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോക സിനിമയിൽ പൊലീസ് ക്രൈം ത്രില്ലർ ജേണറിന് പുതിയൊരു മാനം സമ്മാനിച്ച സിനിമ കൂടിയാണ് ഡർട്ടി ഹാരി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
56👍 11🔥 5🤩 2👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
👍 23 18🔥 5👏 1
🎙 എംസോൺ വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവർ പ്രൊവൈഡർ ഡൗൺ ആയതുകാരണം ഇപ്പോൾ വെബ്സൈറ്റും ആപ്പും ലഭ്യമല്ല. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രശ്നം അല്ലാത്തതുകൊണ്ട് സർവർ കമ്പനി പിഴവ് തിരുത്തുന്നതുവരെ കാത്തിരിക്കുക
إظهار الكل...
114👍 55💯 2
ഈ ജൂൺ മാസത്തെ നമ്മുടെ ഗ്രൂപ്പിലെ Top 10 കോൺട്രിബ്യൂട്ടേഴ്സും പോസ്റ്റുകളും 🎆 നന്ദി Woo Jinn, Noushad Ep, Writerz Sol, ഷിഹാസ് പരുത്തിവിള, Sajil Nelson, Vishnu M Krishnan, Margery Tyrell, രാഹുൽ മലയിൻകീഴ്, Prasad Dhamodharan and Deepu Dasan ❤️ തുടർന്നും എല്ലാവരുടെയും പിന്തുണയും സ്നേഹവും പ്രതീക്ഷിക്കുന്നു. 💖
إظهار الكل...
251👍 38🔥 10👏 8❤‍🔥 4🎉 4💋 4🆒 4🤩 2😇 2😍 1
#Msone Release - 3493 (Movie) Close Encounters of the Third Kind (1977) ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ തേഡ് കൈൻഡ് (1977) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Steven Spielberg ജോണർ: ഡ്രാമ, സയൻസ് ഫിക്ഷൻ IMDb : 7.6 (PG-13)
ഇൻഡിയാനയിലെ ഒരു ഇലക്ട്രിക് ലൈൻമാനായ റോയ് നെറിയുടെയും, മകനെ ദുരൂഹസാഹചര്യത്തിൽ കാണാതായ ജില്ലിയൻ ഗൈലറിൻ്റെയും ജീവിതം, ആകാശത്ത് അസാധാരണമായ വെളിച്ചങ്ങൾ കണ്ടതിനെത്തുടർന്ന് മാറിമറിയുന്നു. അതോടെ അവർക്ക് ഒരു പർവതത്തിൻ്റെ രൂപം എല്ലായ്പ്പോഴും മനസ്സിൽ വരാൻ തുടങ്ങുന്നു. ലോകത്തിൻ്റെ പല ഭാഗങ്ങളിലും ഇതേപോലെയുള്ള വിചിത്രമായ സംഭവവികാസങ്ങളെപ്പറ്റി അന്വേഷിക്കുന്ന ശാസ്ത്രജ്ഞനായ ക്ലോഡ് ലാകോംബിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം, മനുഷ്യരാശിയുടെ ഭാവിയെ മാറ്റിമറിച്ചേക്കാവുന്ന ഒരു വലിയ രഹസ്യത്തിൻ്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലായിരുന്നു. തങ്ങൾക്കുണ്ടായ അമാനുഷികമായ അനുഭവങ്ങളുടെ അർത്ഥം തേടിയിറങ്ങുന്ന റോയിയും ജില്ലിയനും, ഒടുവിൽ ആ രഹസ്യത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് എത്തിച്ചേരുന്നത്തോടെയാണ് കഥ വികസിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
57👍 6🔥 3👏 2🤩 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
30 6🔥 5👍 3
Photo unavailableShow in Telegram
നമ്മുടെ ഗ്രൂപ്പ് പരിഭാഷാരംഗത്ത് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്ന് നമുക്കെല്ലാം അറിയാം. ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് നമ്മുടെ വെബ്സൈറ്റിൽനിന്ന് പരിഭാഷകൾ ഡൗൺലോഡ് ചെയ്യുന്നത്. ഈ വലിയ വിജയത്തിന് പിന്നിൽ പ്രവര്‍ത്തിക്കുന്നത് നമ്മുടെ കഴിവുറ്റ പരിഭാഷകരുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ്. ഇനി മുതൽ, ആ കഠിനാധ്വാനത്തെ അംഗീകരിക്കുന്നതിനും പരിഭാഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ ആഴ്ചയിലും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന പരിഭാഷയെ നമ്മൾ ആദരിക്കുകയാണ്. ഓരോ തിങ്കളാഴ്ചയും കഴിഞ്ഞ ആഴ്ചയിലെ (തിങ്കള്‍ 12 am മുതല്‍ ഞായര്‍ 11:59 pm വരെ) ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ ലഭിച്ച പരിഭാഷയും പ്രസ്തുത പരിഭാഷക്ക് ആ ആഴ്ചയിൽ ലഭിച്ച ഡൗൺലോഡുകളുടെ എണ്ണവും പരിഭാഷ ചെയ്ത പരിഭാഷകന്‍/പരിഭാഷകയുടെ പേരും അവരുടെ എംസോൺ കാറ്റലോഗിൻ്റെ ലിങ്കും ചേര്‍ത്ത് പബ്ലിഷ് ചെയ്യുന്നതായിരിക്കും. ഇത് നമ്മുടെ പരിഭാഷകർക്ക് ഒരു പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണ തുടർന്നും എംസോണിനൊപ്പം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. ടീം എംസോൺ.
إظهار الكل...
863👍 186👏 36🔥 22 6🤝 6🎉 4👌 4😇 4🆒 4😍 3
#Msone Release - 3492 (Movie) A Fish Called Wanda (1988) എ ഫിഷ് കോൾഡ് വാൻഡ (1988) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Charles Crichton ജോണർ: കോമഡി, ക്രൈം IMDb : 7.5 (R)
ലണ്ടനിൽ ഒരു വജ്രക്കവർച്ച നടത്തിയ ശേഷം നേതാവിനെ പൊലീസ് പൊക്കുന്നതോടെ, തന്ത്രശാലിയായ വാൻഡ, ബുദ്ധിജീവിയാണെന്ന് സ്വയം കരുതുന്ന മണ്ടനായ ഓട്ടോ, മൃഗങ്ങളെ ‘സ്നേഹിച്ചു കൊല്ലുന്ന’ വിക്കനായ കെൻ എന്നിവരടങ്ങുന്ന ഒരു സംഘം വെട്ടിലാകുന്നു. ഒളിപ്പിച്ച വജ്രം കണ്ടെത്താനായി, വാൻഡ തന്റെ നേതാവിന്റെ വക്കീലിനെ പാട്ടിലാക്കാൻ നടക്കുന്നു, ഇതിന്റെയൊക്കെ ഇടയിൽ ഒരാൾ മറ്റൊരാളെ ചതിക്കുന്നു, ചതിച്ചവനെ വേറൊരാൾ വീണ്ടും ചതിക്കുന്നു. അങ്ങനെ കാര്യങ്ങൾ അസൂയയും ചതിയും മണ്ടത്തരങ്ങളും നിറഞ്ഞ ചിരിയുടെ പൊടിപൂരത്തിന് തിരികൊളുത്തുകയായി. ഈ സിനിമയുടെ ഇതിവൃത്തം ആധാരമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത കാക്കക്കുയിൽ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
41❤‍🔥 11👍 8🔥 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
25👍 5😍 4🔥 2