ar
Feedback
Msone Official

Msone Official

الذهاب إلى القناة على Telegram
2025 عام في الأرقامsnowflakes fon
card fon
132 514
المشتركون
+6624 ساعات
+2547 أيام
+96330 أيام
أرشيف المشاركات
#Msone Release - 3482 (Movie) #ClassicJune2025 - 09 Whisper of the Heart (1995) വിസ്പര്‍ ഓഫ് ദ ഹാര്‍ട്ട് (1995) പരിഭാഷ: എൽവിൻ ജോൺ പോൾ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ജാപ്പനീസ് സംവിധാനം: Yoshifumi Kondô ജോണർ: അനിമേഷൻ, ഡ്രാമ, ഫാമിലി IMDb : 7.8 (G)
പുസ്തകങ്ങളോട് വല്ലാത്തൊരു അഭിനിവേശമുള്ള ഒരു പെണ്‍കുട്ടിയാണ് ഷിസുക്കു സുക്കിഷിമ. അങ്ങനെയിരിക്കെ താന്‍ ലൈബ്രറിയില്‍ നിന്ന് എടുത്ത എല്ലാ പുസ്തകങ്ങളും സെയ്ജി അമസാവ എന്ന പേരുള്ള ഒരു വ്യക്തി തനിക്ക് മുന്നേ എടുത്തതായ പുസ്തകങ്ങളിലെ ലൈബ്രറി കാര്‍ഡില്‍ നിന്നും അവള്‍ മനസ്സിലാക്കുന്നു. ഈ സെയ്ജി ആരായിരിക്കും, എങ്ങനെയുള്ള ആളായിരിക്കും എന്നെല്ലാം ആലോചിച്ചിരിക്കുന്ന സമയത്താണ് ഷിസുക്കു ട്രെയിനില്‍ നിന്നിറങ്ങി പോകുന്ന ഒരു പൂച്ചയെ പിന്തുടര്‍ന്ന് ഒരു സ്ഥലത്ത് എത്തിച്ചേരുന്നത്. പുസ്തകങ്ങളെ സ്നേഹിച്ച ഒരു പെണ്‍കുട്ടിയുടെയും അവള്‍ വായിച്ച പുസ്തകങ്ങളെല്ലാം ആവള്‍ക്ക് മുന്നേ വായിച്ചൊരു ആണ്‍കുട്ടിയുടെയും പ്രണയകഥ അവിടെ വെച്ച് തുടങ്ങുന്നു. ഹയാവോ മിയസാക്കി സ്റ്റുഡിയോ ജിബ്ലിയുടെ പിന്തുടര്‍ച്ചക്കാരനായി കണ്ടിരുന്ന യോഷിഫുമി കോണ്ടോ തന്റെ ജീവിതത്തില്‍ സംവിധാനം ചെയ്ത ഒരേയൊരു ചിത്രമാണ് ‘വിസ്പര്‍ ഓഫ് ദ ഹാര്‍ട്ട്”. ചിത്രം ഇറങ്ങി മൂന്ന് വര്‍ഷമാകും മുന്നേ തന്റെ നാല്‍പ്പത്തിയേഴാം വയസ്സില്‍ കോണ്ടോ അകാല മരണമടയുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
star reaction 42 50🔥 2👍 1👏 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
21🔥 2👍 1
Photo unavailableShow in Telegram
The Butterfly Effect (2004)🦋 പരിഭാഷ : അരുൺകുമാർ വി. ആർ No : 3462 എംസോൺ പരിഭാഷ ഉപയോഗിച്ച് കണ്ട ഇഷ്ടമുള്ള സിനിമകൾ കമന്റ് ചെയ്യൂ.. 🦋 📥 DOWNLOAD SUBTITLE👇 https://malayalamsubtitles.org/languages/english/the-butterfly-effect-2004/
إظهار الكل...
44🔥 7👍 1
#Msone Release - 3481 (Movie) Sherlock Jr. (1924) ഷെര്‍ലക്ക് ജൂനിയര്‍ (1924) പരിഭാഷ: മുബാറക്ക് റ്റി എൻ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Buster Keaton ജോണർ: ആക്ഷൻ, കോമഡി, റൊമാൻസ് IMDb : 8.2 (N/A)
അമേരിക്കൻ നടനും സംവിധായകനുമായ ബസ്റ്റർ കീറ്റൺ സംവിധാനം ചെയ്ത്, മുഖ്യ കഥാപാത്രമായി അഭിനയിച്ച ചിത്രമാണ് 1924 ൽ പുറത്തിറങ്ങിയ ഷെർലക്ക് ജൂനിയർ. തൻ്റെ കാമുകിയുടെ പിതാവിൻ്റെ വാച്ച് മോഷ്ടിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ട, ഒരു സിനിമ തിയറ്റർ ഓപ്പറേറ്റർ, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൻ്റെ കാതൽ. ഈ സിനിമയിലെ ക്യാമറ ട്രിക്കറി, ഒപ്റ്റിക്കൽ ഇഫക്ടുകൾ, എഡിറ്റിംഗ്, ഛായാഗ്രഹണം തുടങ്ങിയ മേഖലകളിൽ കീറ്റൺ നടത്തിയ പരീക്ഷണങ്ങളും പുതുമകളും, പിൽക്കാലത്തെ ആധുനിക സിനിമാ നിർമ്മാണത്തിന് പല സംഭാവനകളും നൽകിയിരുന്നു. “സിനിമയ്ക്കുള്ളിലെ സിനിമ” എന്ന നൂതനാശയം ഒരു നൂറ്റാണ്ട് മുന്നേ, അതും യാതൊരു CGI, ഡിജിറ്റൽ ഇഫക്ടുകൾ തുടങ്ങിയവയുടെ സഹായമില്ലാതെ, പ്രാക്ടിക്കൽ ഇഫക്ടുകൾ കൊണ്ട് മാത്രം സാധിച്ചെടുത്ത മികവ്, കീറ്റൻ്റെ പ്രതിഭയ്ക്ക് സാക്ഷ്യം വഹിക്കുന്നു. മുഖത്തെ കൂട്ടുപിടിക്കാതെയുള്ള അഭിനയ ശൈലിയും (deadpan/സ്റ്റോൺ ഫേസ് ആക്ടിംഗ് എന്ന് പിൽക്കാലത്ത് അറിയപ്പെട്ട), ശരീര ചേഷ്ടകളും സ്വന്തം ജീവൻ പോലും പണയം വെച്ച് നടത്തുന്ന സംഘട്ടന രംഗങ്ങളും കൊണ്ട് ഹാസ്യ രംഗങ്ങൾ ഫലപ്രദമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ കീറ്റൺ വിജയിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. BBC, സൈറ്റ് ആൻഡ് സൗണ്ട്, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ടൈം മാഗസിൻ, തുടങ്ങിയവർ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 100 സിനികളുടെ പട്ടികയിൽ, ഷെർലക്ക് ജൂനിയറും ഉൾപ്പെട്ടിട്ടുണ്ട്. കാലാതീതമായ വിഷ്വൽ കോമഡികളും, പ്രാക്ടിക്കൽ ഇഫക്ടുകളും, മെറ്റാ – സിനിമാറ്റിക് തീമുകളും, നവീനമായ സിനിമാറ്റിക് ഭാഷയും കൊണ്ട് ഈ ക്ലാസിക്ക് ചിത്രം, ഒരു നൂറ്റാണ്ടിനിപ്പുറവും അനേകം സംവിധായകർക്ക് വഴികാട്ടിയായി നിലകൊള്ളുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
39👍 2🎉 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
19🔥 2👍 1
Test
إظهار الكل...
#Msone Release - 3480 (Movie) #ClassicJune2025 - 07 The Chorus (2004) ദ കോറസ് (2004) പരിഭാഷ: മുബാറക്ക് റ്റി എൻ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഫ്രഞ്ച് സംവിധാനം: Christophe Barratier ജോണർ: ഡ്രാമ IMDb : 7.8 (PG-13)
വർഷം 1949. സമൂഹം പ്രശ്‌നക്കാരെന്ന് മുദ്രകുത്തിയ ഒരുകൂട്ടം കുട്ടികളെ പാർപ്പിച്ചിരിക്കുന്ന Fond de l’Étang (ഫ്രഞ്ച് ഭാഷയിൽ “ആഴക്കുളം” എന്നർത്ഥം) സ്കൂളിലേക്ക് പുതിയ വാർഡനായി വരികയാണ്, അതുവരെ ചെയ്ത എല്ലാ ജോലികളിലും പരാജയം മാത്രം രുചിച്ച, ക്ലമൻ്റ് മാത്യു എന്ന സംഗീതജ്ഞൻ. പ്രയാസമേറിയ ശിക്ഷാമുറകളും, കർക്കശമായ അധ്യാപന ശൈലിയും കൊണ്ട് കുട്ടികളെ വലയ്ക്കുന്ന മിസ്റ്റർ റഷിനാണ് സ്കൂളിൻ്റെ പ്രിൻസിപ്പൾ. “പ്രശ്നക്കാരായ” കുട്ടികൾ യാതൊരു ദയയുമർഹിക്കുന്നില്ല എന്ന വിശ്വാസമാണ് അയാളെ മുന്നോട്ട് നയിക്കുന്നത്. കഠിനമേറിയ ശിക്ഷാ രീതികൾ കൊണ്ടല്ല, മറിച്ച് സ്നേഹത്തിൻ്റെയും, കരുണയുടെയും, ഭാഷയിൽ കുട്ടികളെ ചേർത്തു പിടിക്കേണ്ടവരാണ് അധ്യാപകർ എന്ന തത്ത്വമാണ് മാത്യുവിന്. തുടർന്ന് ഈ ലക്ഷ്യത്തിനായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൻ്റെ കാതൽ. അധ്യാപക വിദ്യാർത്ഥി ബന്ധം, ദയ, മനുഷ്യത്വം, പ്രത്യാശ, സംഗീതത്തിൻ്റെ പരിവർത്തന ശക്തി, സൗഹൃദ ബന്ധങ്ങൾ, തുടങ്ങി ഒട്ടേറെ ആശയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. Christopher Barratier ൻ്റെ കയ്യടക്കം നിറഞ്ഞ സംവിധാനവും, ഫ്രഞ്ച് ഗ്രാമങ്ങളുടെ ഭംഗിയൊപ്പിയെടുത്ത ഛായാഗ്രഹണവും, Bruno Coulais ൻ്റെ ഹൃദയഹാരിയായ സംഗീതവും, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തെ ഒരു ക്ലാസിക്കായി മാറ്റിയെടുക്കുന്നു. പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയെടുത്ത ചിത്രം, അക്കൊല്ലം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഫ്രഞ്ച് ചിത്രമായിരുന്നു. കൂടാതെ മികച്ച വിദേശ ചിത്രം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ ഓസ്കാർ നോമിനേഷൻ നേടുകയും ചെയ്തു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
52👍 4 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
15🔥 12👍 1
Photo unavailableShow in Telegram
Singin' in the Rain (1952) പരിഭാഷ: ഗിരി പി. എസ് No : 3360 The Notebook (2004 പരിഭാഷ : ദിൽഷാദ് മണ്ണിൽ No : 921 The Wailing (2016) പരിഭാഷ : ശ്രീധർ No : 415 The Bridges of Madison County (1995 പരിഭാഷ : ഗായത്രി മാടമ്പി No : 1300 പുറത്ത് നല്ല തകർപ്പൻ മഴ. പുതപ്പൊക്കെ വലിച്ചിട്ട് ഒരു സിനിമ കണ്ടാലോ... സീൻ ഫുൾ കളർ.✨ എംസോൺ പരിഭാഷ ഉപയോഗിച്ച് നിങ്ങൾ കണ്ട മഴകാല favorite സിനിമകളും സീരീസുകളും തൂക്ക് കാണാത്തവർ കാണട്ടെ. 😺😌 📥 DOWNLOAD SUBTITLE👇 https://malayalamsubtitles.org/
إظهار الكل...
65👍 4
🌟 Msone Android App new udpate available now (1.37.0) ഇപ്പോൾ വെബ്സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ പരിഭാഷ പേജാണെങ്കിൽ മാത്രം ആപ്ലിക്കേഷനിൽ തുറക്കും. അല്ലാത്തവ നേരെ ബ്രൗസറിൽ തന്നെ തുറക്കും. ✍️ ഡൗൺലോഡിങ്, ആപ്പ് ഓപണാകാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നേരിടുന്നവർ ആപ്പിന്റെ ഡാറ്റ, ക്യാഷേ എന്നിവ ക്ലിയർ ചെയ്യുക. ⬇️ ഡൗൺലോഡ് ആപ്പ് : https://play.google.com/store/apps/details?id=com.msone.subtitles
إظهار الكل...
19👍 16
Photo unavailableShow in Telegram
മികച്ച പ്രഡേറ്റർ സിനിമകൾ മികച്ച പരിഭാഷയോടെ എംസോണിലൂടെ കണ്ട് ആസ്വദിക്കാം.💥 📥 DOWNLOAD SUBTITLE👇 https://malayalamsubtitles.org/?s=Predator
إظهار الكل...
🔥 20 19👍 4🎉 2
#Msone Release - 660 (Movie) The Girl Who Leapt Through Time (2006) ദ ഗേൾ ഹൂ ലെപ്റ്റ് ത്രൂ ടൈം (2006) പരിഭാഷ: വിഷ്ണു ഷാജി പോസ്റ്റർ: നിഖിൽ ഇ കൈതേരി ഭാഷ: ജാപ്പനീസ് സംവിധാനം: Mamoru Hosoda ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി IMDb : 7.7 (PG-13)
സമയത്തിന്റെ ഒരു പോയിന്റിൽ നിന്ന് മറ്റൊരു പോയിന്റിലേക്ക് സഞ്ചരിക്കുന്ന പ്രവൃത്തിയാണ് ടൈം ലീപ്. ടൈം ട്രാവൽ പോലെ അതിനിടയിൽ നടന്ന സംഭവങ്ങളൊക്കെ ഇല്ലാതാകുന്നു. എന്നാൽ ടൈം ട്രാവൽ എന്ന ആശയത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ടൈം ലീപ്പ്. ഭൂതകാലത്തിലേക്കോ ഭാവിയിലേക്കോ വളരെ ദൂരം ട്രാവൽ ചെയ്യുന്നതിനുപകരം തൊട്ടു മുൻപ് നടന്നതോ നടക്കാൻ പോകുന്നതോ ആയ സംഭവങ്ങൾ മാറ്റുന്നതിന് സമയത്തിന് തൊട്ട് പിന്നിലേക്ക് സഞ്ചരിക്കുന്ന ചെറിയൊരു “ചാട്ടം” മാത്രമാണ് ആണ് ടൈം ലീപ്പ്. ഈ ഒരാശയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 1967 ൽ യസുതക സുത്സുയിയുടെ രചനയിൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി അതേ പേരിൽ 2006-ൽ മമോരു ഹൊസോദ സംവിധാനം ചെയ്ത ഒരു ജാപ്പനീസ് ആനിമേറ്റഡ് സയൻസ് ഫിക്ഷൻ റൊമാൻസ് ചിത്രമാണ് ദ് ഗേൾ ഹു ലെപ്റ്റ് ത്രൂ ടൈം. വികൃതിക്കാരിയായ ഹൈസ്‌കൂൾ പെൺകുട്ടിയാണ് മകോടൊ കോന്നോ. ഒരിക്കൽ സ്‌കൂളിലെ സയൻസ് ലാബിൽ വെച്ച് അവൾക്ക് ചെറിയൊരു ആക്‌സിഡന്റ് സംഭവിക്കുന്നു. അപ്രതീക്ഷിതമായി നടന്ന ആ ആക്‌സിഡന്റിലൂടെ ടൈം ലീപ്പ് ചെയ്യാനുള്ള ശക്തി അവൾക്ക് കിട്ടുന്നു. ആദ്യമൊക്കെ അവൾ ആ പുതിയ ശക്തി നിസ്സാര കാര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്- ക്ലാസ്സിൽ നേരത്തേ ചെല്ലാനും, നല്ല മാർക്ക് നേടാനും, രസകരമായ നിമിഷങ്ങൾ വീണ്ടും വീണ്ടും കൊണ്ടുവരാനും അങ്ങനെ പലതും. എന്നാൽ ടൈം ലീപ്പ് ചെയ്യുമ്പോൾ, അവളുടെ ചുറ്റുമുള്ള പലരും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുണ്ടെന്ന് അവൾ മനസിലാക്കുന്നു. പിന്നീട് ആ പ്രശ്നങ്ങളൊക്കെ പക്വതയോടെ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ മകോടൊയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സംവിധായകൻ കാണിക്കുന്നത്. സൗഹൃദത്തിനും , പ്രണയത്തിനും തുല്യ പ്രാധാന്യം നൽകിയിരിക്കുന്ന ഈ സയൻസ് ഫിക്ഷൻ, അനിമേ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
36👏 3👍 1
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
25👍 3
Photo unavailableShow in Telegram
എംസോൺ റിലീസ് – 3200 #ClassicJune2023 – 03 Planes, Trains and Automobiles (1987) • സംവിധാനം : John Hughes • പരിഭാഷ : എല്‍വിന്‍ ജോണ്‍ പോള്‍ ഒരു പുലിവാല്‍ പിടിച്ച രസകരമായ യാത്രയുടെ കഥ🦋 📥 DOWNLOAD SUBTITLE👇 https://malayalamsubtitles.org/languages/english/planes-trains-and-automobiles-1987/
إظهار الكل...
58👍 5👌 1
#Msone Release - 3479 (Movie) Kiki's Delivery Service (1989) കികിസ് ഡെലിവറി സര്‍വീസ് (1989) പരിഭാഷ: എൽവിൻ ജോൺ പോൾ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് , ജാപ്പനീസ് സംവിധാനം: Hayao Miyazaki ജോണർ: അനിമേഷൻ, ഫാമിലി, ഫാന്റസി IMDb : 7.8 (G)
കികി എന്ന മന്ത്രവാദിനി കുട്ടിയുടെ ലോകത്ത് ഒരു മന്ത്രവാദിനി 13 വയസ്സ് എത്തുമ്പോള്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി വീട് വിട്ട് വേറൊരു പട്ടണത്തില്‍ താമസമാക്കണം. പ്രസ്തുത മന്ത്രവാദിനി ചെന്നെത്തുന്ന പട്ടണത്തില്‍ തന്റെ മന്ത്രശക്തിയുപയോഗിച്ച് ആളുകളെ സഹായിക്കണം. അങ്ങനെ നമ്മുടെ കികി 13 വയസ്സെത്തി കഴിയുമ്പോള്‍ ഏറെ തിടുക്കത്തോടെ തന്റെ കറുത്ത പൂച്ചയായ ജിജിയുടെ കൂടെ അച്ഛനെയും അമ്മയെയും വിട്ട് പുതിയൊരു പട്ടണത്തിലേക്ക് തന്റെ മാന്ത്രിക ചൂലില്‍ പറന്നു പോകുന്നു. പട്ടണത്തില്‍ എത്തിയ ശേഷമാണ് തനിക്ക് പറക്കലല്ലാതെ പ്രത്യേകിച്ചൊരു മാന്ത്രിക കഴിവിലും പ്രാവീണ്യമില്ലെന്ന് കികി മനസ്സിലാക്കുന്നത്. അതോടെ തന്റെ മാന്ത്രിക ചൂലില്‍ പറന്ന് നടന്ന് ഡെലിവറി നടത്തുന്നൊരു കൊറിയര്‍ സര്‍വീസ് തുടങ്ങുന്നു. ശേഷമുണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ കാണാന്‍ സിനിമ കാണുക. വലുതാകുമ്പോള്‍ വീട് വിട്ട് വേറൊരു സ്ഥലത്തേക്ക് മാറി താമസമാക്കുന്നത് ഇന്നല്ലെങ്കില്‍ നാളെ നമ്മളെല്ലാവരും കടന്നുപോകുന്നൊരു പക്രിയയാണ്. ഈയൊരു അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഒരാള്‍ക്കുണ്ടാകുന്ന വികാരങ്ങള്‍ ഈ സ്റ്റുഡിയോ ജിബ്ലി സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഭംഗിയായി വരച്ചുകാട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
36👍 2
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
13🔥 12👍 2👏 1
#Msone Release - 3478 (Movie) House (1977) ഹൗസ് (1977) പരിഭാഷ: വിഷ്ണു എം കൃഷ്ണൻ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ജാപ്പനീസ് സംവിധാനം: Nobuhiko Ôbayashi ജോണർ: കോമഡി, ഹൊറർ IMDb : 7.2 (N/A)
1977-ൽ ഒബയാഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ജാപ്പനീസ് സൂപ്പർനാച്ചുറൽ ഹൊറർ സിനിമയാണ് ‘ഹൗസു’ അഥവാ ‘ഹൗസ്’. അവധിക്കാലമാഘോഷിക്കാനായി, ഏഴു പെൺകുട്ടികൾ ഒരു നാട്ടിൻപുറത്തെ വീട്ടിലേക്ക് ചെല്ലുകയും, ശേഷം അവിടെ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റ്റൊഹോ സ്റ്റുഡിയോസ് ‘ജോസ്’ പോലൊരു സിനിമ ചെയ്യാൻ താല്പര്യപ്പെട്ടുകൊണ്ട് ഒബയാഷിയെ സമീപിക്കുകയും, തുടർന്ന് തന്റെ മകൾ പറഞ്ഞൊരു ആശയത്തിൽനിന്ന് പൂർണ്ണരൂപത്തിലേക്ക് എത്തുകയുമായിരുന്നു ഹൗസ്. റിലീസ് സമയത്ത് ജപ്പാനിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിത്രം പാശ്ചാത്യ രാജ്യങ്ങളിൽ റീ-റിലീസ് ചെയ്യവേ വൻ ജനപ്രീതി കൈവരിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദൃശ്യഭാഷകൊണ്ടും കോമഡി, ഫാന്റസി, കമിങ് ഓഫ് എയ്ജ് ഡ്രാമ ഴോണറുകളെ ഹൊററിനോട് സമർത്ഥമായി കൂട്ടിയിണക്കിയതുകൊണ്ടും രണ്ടാം ലോകമഹായുദ്ധകാലക്കെടുതികളെ വൃത്തിയായി സംയോജിപ്പിച്ചതിനാലും ഈ ഫിലിമിനെ ഒരു കൾട്ട് ക്ലാസിക്കായി കരുതിപ്പോരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
49👍 3
Download Subtitle
⬇️Android App
⬇️iOS App
Photo unavailableShow in Telegram
19👍 1
01:45
Video unavailableShow in Telegram
🟢Every Game Comes to an End 🔴 🦑Squid Game Season 3 🦑 ⏳Coming Soon!⏳ ——————————— കാത്തിരിക്കുക. ⭕️ 🔺 🟥
إظهار الكل...
SquidGame_Season3_Telegram.mp425.94 MB
146🔥 36😱 25👍 3 2🤩 2🤯 1
#Msone Release - 3477 (Movie) #ClassicJune2025 - 04 Porco Rosso (1992) പോര്‍ക്കോ റോസോ (1992) പരിഭാഷ: എൽവിൻ ജോൺ പോൾ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ജാപ്പനീസ് സംവിധാനം: Hayao Miyazaki ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി IMDb : 7.7 (PG-13)
ഒന്നാം ലോക മഹായുദ്ധത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ഇടയിലുള്ള കാലഘട്ടത്തിലാണ് പോര്‍ക്കോ റോസോയിലെ കഥ നടക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ ഇറ്റാലിയന്‍ എയര്‍ ഫോഴ്സില്‍ ഉണ്ടായിരുന്ന ഒരു പൈലറ്റായിരുന്നു മാര്‍ക്കോ പഗോ. ഒരു ശാപം മൂലം മാര്‍ക്കോയ്ക്ക് ഒരു പന്നിയുടെ മുഖം വരുന്നു. ഇതേ തുടര്‍ന്ന് മാര്‍ക്കോയെ എല്ലാവരും പോര്‍ക്കോ റോസോ എന്ന് വിളിച്ചുതുടങ്ങുന്നു. യുദ്ധത്തിന് ശേഷം അഡ്രിയാറ്റിക് കടലില്‍ തന്റെ സീപ്ലെയിനും ഓടിച്ച് ഒരു ബൗണ്ടി ഹണ്ടറായി കഴിയുകയാണ് പോര്‍ക്കോ. പോര്‍ക്കോയുടെ ശല്യം സഹിക്കവയ്യാതെ കൊള്ളക്കാര്‍ എല്ലാവരും കൂടെ പോര്‍ക്കോയെ ഒതുക്കാനായി കര്‍ട്ടിസ് എന്നൊരു അമേരിക്കന്‍ പൈലറ്റിനെ ഏര്‍പ്പാടാക്കുന്നു. ഈ സമയത്താണ് തന്റെ വിമാനത്തിന് അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ വേണ്ടി പോര്‍ക്കോ ഒരു പഴയ സുഹൃത്തിനെ കാണാനായി മിലാനില്‍ പോകുന്നത്. ഇതിന്റെ ഇടയില്‍ കൂടി ഇറ്റലിയില്‍ എത്തിയ പോര്‍ക്കോയെ ഭരണത്തില്‍ വന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ ആളെ തിരിച്ച് പട്ടാളത്തിലെടുക്കുക അല്ലെങ്കില്‍ അറസ്റ്റ് ചെയ്തു തടവിലാക്കുക എന്ന ലക്ഷ്യത്തോട് കൂടി കരുക്കള്‍ നീക്കുന്നു. ഇതില്‍ നിന്നെല്ലാം പോര്‍ക്കോക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
إظهار الكل...
49👍 1🔥 1
Download Subtitle
⬇️Android App
⬇️iOS App